തി​രു​വ​ല്ല മി​നി മാ​ര​ത്ത​ൺ നാ​ളെ ‌‌
Thursday, December 12, 2019 10:55 PM IST
തി​രു​വ​ല്ല: മാ​ക്ഫാ​സ്റ്റ് കോ​ള​ജും കേ​ര​ളാ പോ​ലീ​സും ചേ​ർ​ന്ന് സം​ഘ​ടി​പ്പി​ക്കു​ന്ന ര​ണ്ടാ​മ​ത് തി​രു​വ​ല്ല മി​നി മാ​ര​ത്ത​ൺ നാ​ളെ രാ​വി​ലെ ഏ​ഴി​ന് തി​രു​വ​ല്ല മു​നി​സി​പ്പ​ൽ സ്റ്റേ​ഡി​യ​ത്തി​ൽ നി​ന്നും ആ​രം​ഭി​ക്കും. പ​ത്ത​നം​തി​ട്ട ജി​ല്ലാ പോ​ലീ​സ് സൂ​പ്ര​ണ്ട് ജി. ​ജ​യ​ദേ​വ് മി​നി മാ​ര​ത്ത​ൺ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്യും.

മാ​ത്യു ടി. ​തോ​മ​സ് എം​എ​ൽ​എ, മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ ചെ​റി​യാ​ൻ പോ​ള​ച്ചി​റ​യ്ക്ക​ൽ, കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ റ​വ. ഡോ. ​ചെ​റി​യാ​ൻ ജെ. ​കോ​ട്ട​യി​ൽ, തി​രു​വ​ല്ല ആ​ർ​ഡി​ഒ വി​ന​യ് ഗോ​യ​ൽ, ഡി​വൈ​എ​സ്പി ഉ​മേ​ഷ് കു​മാ​ർ, സി​ഐ പി.​ആ​ർ. സ​ന്തോ​ഷ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും. സൈ​ബ​ർ സു​ര​ക്ഷി​ത​ത്വ​ത്തി​ന്‍റെ ബോ​ധ​വ​ത്ക​ര​ണ​ത്തി​നാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന കേ​ര​ള​ത്തി​ലെ ആ​ദ്യ മാ​ര​ത്ത​ണാ​ണി​ത്. കേ​ര​ള പോ​ലീ​സി​ലെ 100 പേ​ർ ഉ​ൾ​പ്പെ​ടെ ആ​യി​ര​ത്തോ​ളം മ​ത്സ​രാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ക്കും.

മു​നി​സി​പ്പ​ൽ സ്റ്റേ​ഡി​യ​ത്തി​ൽ നി​ന്നാ​രം​ഭി​ച്ച് എ​സ്‌​സി​എ​സ് ജം​ഗ്ഷ​ൻ, കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡ്, മ​ഹാ​ല​ക്ഷ്മി സി​ൽ​ക്സ്, മു​ത്തൂ​ർ വ​ഴി പു​ഷ്പ​ഗി​രി മെ​ഡി​സി​റ്റി​യി​ലെ​ത്തി തി​രി​കെ മു​നി​സി​പ്പ​ൽ സ്റ്റേ​ഡി​യ​ത്തി​ൽ സ​മാ​പി​ക്കു​ന്ന മ​ത്സ​ര​ത്തി​ന്‍റെ ദൈ​ർ​ഘ്യം പ​ത്ത് കി​ലോ​മീ​റ്റ​റാ​ണ്. കൂ​ടു​ത​ൽ ആ​ളു​ക​ളു​ടെ പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്കാ​ൻ നാ​ല് കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​മു​ള്ള ട്രീം ​റ​ണ്ണും ഇ​തി​നോ​ടൊ​പ്പം സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്.

മാ​ക്ഫാ​സ്റ്റ് എ​ൻ​എ​സ്എ​സ് യൂ​ണി​റ്റ്, കോ​ട്ട​യം ഡെ​ക്കാ​ത്ത​ലോ​ണി​ലെ പ​രി​ശീ​ല​നം ല​ഭി​ച്ച കാ​യി​ക താ​ര​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ മ​ത്സ​ര​ത്തി​നാ​വ​ശ്യ​മാ​യ സാ​ങ്കേ​തി​ക സ​ഹാ​യം ന​ല്കും. 17 വ​യ​സി​ൽ താ​ഴെ​യു​ള്ള​വ​ർ, 17നും 50​നും ഇ​ട​യി​ലു​ള്ള​വ​ർ, 50 മു​ക​ളി​ലു​ള്ള​വ​ർ എ​ന്നി​ങ്ങ​നെ മൂ​ന്ന് വി​ഭാ​ഗ​ങ്ങ​ളി​ലാ​യി സ്ത്രീ​ക​ൾ​ക്കും പു​രു​ഷ​ന്മാ​ർ​ക്കും പ്ര​ത്യേ​ക മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കും. വി​ജ​യി​ക​ൾ​ക്ക് 35,000 ത്തോ​ളം രൂ​പ സ​മ്മാ​ന​മാ​യി ല​ഭി​ക്കും. പ​ങ്കെ​ടു​ക്കു​ന്ന​വ​ർ നാ​ളെ രാ​വി​ലെ 6.15നും 6.30​നും ഇ​ട​യി​ൽ എ​ത്തി ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്ത​ണം. ഫോ​ൺ: 9847053529. ‌