പൗ​ര​ത്വ ബി​ൽ: പ്ര​തി​ഷേ​ധ റാ​ലി ന​ട​ത്തി ‌
Friday, December 13, 2019 10:59 PM IST
പ​ത്ത​നം​തി​ട്ട: ദേ​ശീ​യ പൗ​ര​ത്വ ബി​ല്ലി​നെ​തി​രേ പ​ത്ത​നം​തി​ട്ട മു​നി​സി​പ്പ​ൽ സം​യു​ക്ത ജ​മാ അ​ത്ത് ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ റാ​ലി​യും സ​മ്മേ​ള​ന​വും ന​ട​ത്തി. പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ൽ ന​മ്മു​ടെ ഭ​ര​ണ​ഘ​ട​ന വി​ഭാ​വ​നം ചെ​യ്ത് മ​തേ​ത​ര ജ​നാ​ധി​പ​ത്യ റി​പ്പ​ബ്ലി​ക്ക് എ​ന്ന ആ​ശ​യ​ത്തി​ന്‍റെ നെ​ഞ്ചി​ൽ കു​ത്തി​യി​റ​ക്കി​യ മൂ​ർ​ച്ച​യേ​റി​യ ക​ഠാ​ര​യാ​ണെ​ന്ന് സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത ദ​ക്ഷി​ണ കേ​ര​ള ജം​അ​ത്തു​ൽ ഉ​ല​മ പ​ത്ത​നം​തി​ട്ട ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ബ്ജു​ൾ ഷു​ക്കൂ​ർ മൗ​ല​വി പ​റ​ഞ്ഞു.
സ​മ്മേ​ള​ന​ത്തി​ൽ ഹാ​ജി.​വി.​ഷെ​യ്ക്ക് പ​രീ​ദി​ന്‍റെ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ബ്ദു​ൽ ഗ​ഫൂ​ർ മൗ​ല​വി, മു​ഹ​മ്മ​ദ് ഷാ​ഫി മൗ​ല​വി, സ​മീം മൗ​ല​വി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. അ​ബാ​ൻ ജം​ഷ​നി​ൽ നി​ന്നാ​രം​ഭി​ച്ച് പ്ര​തി​ഷേ​ധ റാ​ലി​ക്ക് കെ.​എം. മു​ഹ​മ്മ​ദ് അ​ലി അ​ഫ്സ​ൽ എ​സ്., ബി​സ്മി​ലാ​ഖാ​ൻ, എം.​കെ മു​ഹ​മ്മ​ദ​ലി മൗ​ല​വി, അ​ബ്ദു​ൽ റ​ഷീ​ദ് മൗ​ല​വി, എ. ​ഷം​സു​ദ്ദീ​ൻ, റ്റി.​എം ഹ​മീ​ദ്, മു​ഹ​മ്മ​ദ് ബി ​സ​ലീം, അ​ബ്ദു​ൽ ക​രീം തെ​ക്കേ​ത്ത്, ഉ​സ്മാ​ൻ ഷാ​ജി എം.​എ​ച്ച്, പി.​എം. അ​മീ​ൻ, റി​യാ​സ് ഖാ​ദ​ർ ഷ​ഫീ​ഖ് തു​ട​ങ്ങി വി​വി​ധ ജ​മാ അ​ത്ത് ഭാ​ര​വാ​ഹി​ക​ൾ, സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.