സു​വി​ശേ​ഷ ചൈ​ത​ന്യം ക്രൈ​സ്ത​വ കു​ടും​ബ​ങ്ങ​ളു​ടെ മു​ഖ​മു​ദ്ര: മാ​ർ പെ​രു​ന്തോ​ട്ടം
Saturday, December 14, 2019 11:12 PM IST
ച​​ങ്ങ​​നാ​​ശേ​​രി: സു​​വി​​ശേ​​ഷ ചൈ​​ത​​ന്യ​​വും പ്രാ​​ർ​​ഥ​​നാ​​ത്മ​​ക ജീ​​വി​​ത​​വും ക്രൈ​​സ്ത​​വ കു​​ടും​​ബ​​ങ്ങ​​ളു​​ടെ മു​​ഖ​​മു​​ദ്ര​​യാ​​ക​​ണ​​മെ​​ന്ന് ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം. അ​​തി​​രൂ​​പ​​ത ബൈ​​ബി​​ൾ അ​​പ്പോ​​സ്ത​​ലേ​​റ്റ് കു​​ടും​​ബ​​ക്കൂ​​ട്ടാ​​യ്മ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളു​​ടെ ഭാ​​ഗ​​മാ​​യി മൂ​​ന്നു​​വ​​ർ​​ഷ​​ലൊ​​രി​​ക്ക​​ൽ ന​​ട​​ത്തു​​ന്ന കു​​ടും​​ബ​​ക്കൂ​​ട്ടാ​​യ്മ നേ​​തൃ​​മ​​ഹാ​സം​​ഗ​​മം ഹെ​​സ​​ദ് എ​​സ്ബി കോ​​ള​​ജി​​ലെ മാ​​ർ കാ​​വു​​കാ​​ട്ടു​​ഹാ​​ളി​​ൽ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു ആ​​ർ​​ച്ച്ബി​​ഷ​​പ്.
സ്നേ​​ഹ​​വും ത്യാ​​ഗ​​വും സ​​ഹ​​ന​​വും ന​ന്മ​യും കു​​ടും​​ബ​​ങ്ങ​​ളി​​ൽ പു​​ല​​രാ​​ൻ മാ​​താ​​പി​​താ​​ക്ക​​ൾ പ്ര​​തി​​ജ്ഞാ​​ബ​​ദ്ധ​​മാ​​ക​​ണ​​മെ​​ന്നും കു​​ടും​​ബ​​ങ്ങ​​ളു​​ടെ ഭ​​ദ്ര​​ത​​യാ​​ണ് സ​​ഭ​​യു​​ടേ​​യും സ​​മൂ​​ഹ​​ത്തി​ന്‍റേ​​യും അ​​ടി​​ത്ത​​റ​​യ​​ന്നും മാ​​ർ പെ​​രു​​ന്തോ​​ട്ടം കൂ​​ട്ടി​​ച്ചേ​​ർ​​ത്തു. ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത സ​​ഹാ​​യ​​മെ​​ത്രാ​​ൻ മാ​​ർ തോ​​മ​​സ് ത​​റ​​യി​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. സ​​ഭ​​യെ​​യും സ​​മൂ​​ഹ​​ത്തെ​​യും ത​​ക​​ർ​​ക്കാ​​നു​​ള്ള ഗൂ​​ഢ​​ശ്ര​​മ​​ങ്ങ​​ൾ ന​​ട​​ക്കു​​ന്പോ​​ൾ അ​​ഭി​​മാ​​നം​​കൊ​​ണ്ട് സ​​ഭ​​യെ ശ​​ക്തി​​പ്പെ​​ടു​​ത്താ​​നു​​ള്ള ശ്ര​​മ​​ങ്ങ​​ൾ ന​​ട​​ത്താ​​ൻ സ​​ഭാം​​ഗ​​ങ്ങ​​ൾ​​ക്കു ക​​ഴി​​യ​​ണ​​മെ​​ന്ന് മാ​​ർ തോ​​മ​​സ് ത​​റ​​യി​​ൽ അ​​ഭി​​പ്രാ​​യ​​പ്പെ​​ട്ടു. കാ​​രു​​ണ്യ​​വും വി​​ശ്വ​​സ്ത​​ത​​യും കു​​ടും​​ബ​​ക്കൂ​​ട്ടാ​​യ്മ​​ക​​ളി​​ൽ എ​​ന്ന വി​​ഷ​​യ​​ത്തെ ആ​​സ്പ​​ദ​​മാ​​ക്കി കി​​ഡ്നി ഫെ​​ഡ​​റേ​​ഷ​​ൻ ചെ​​യ​​ർ​​മാ​ൻ ഫാ.​​ഡേ​​വി​​സ് ചി​​റ​​മ്മ​​ൽ പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി. അ​​തി​​രൂ​​പ​​ത വി​​കാ​​രി ജ​​ന​​റാ​​ൾ മോ​​ണ്‍. ജോ​​സ​​ഫ് വാ​​ണി​​യ​​പ്പു​​ര​​യ്ക്ക​​ൽ, കു​​ടും​​ബ​​ക്കൂ​​ട്ടാ​​യ്മാ മാ​​ർ​​ഗ​​രേ​​ഖ സി​​സ്റ്റ​​ർ ചെ​​റു​​പു​​ഷ്പം എ​​സ്എ​​ബി​​എ​​സി​​നു കോ​​പ്പി കൈ​​മാ​​റി പ്ര​​കാ​​ശ​​നം ചെ​​യ്തു. വി​​കാ​​രി ജ​​ന​​റാ​​ൾ മോ​​ണ്‍. തോ​​മ​​സ് പാ​​ടി​​യ​​ത്ത് സ​​മ്മാ​​ന​​ദാ​​നം നി​​ർ​​വ​​ഹി​​ച്ചു. ഡ​​യ​​റ​​ക്‌​ട​​ർ ഫാ.​​ജെ​​ന്നി കാ​​യം​​കു​​ള​​ത്തു​​ശേ​​രി, ഫാ.​​ജ​​യിം​​സ് കൊ​​ക്കാ​​വ​​യ​​ലി​​ൽ, ജോ​​ബ് ആ​​ന്‍റ​​ണി പ​​വ്വ​​ത്തി​​ൽ, പ്ര​​ഫ.​​ജോ​​സ​​ഫ് ടി​റ്റോ, ആ​​ന്‍റ​​ണി മ​​ല​​യി​​ൽ, റ്റോ​​മി ആ​​ന്‍റ​​ണി കൈ​​ത​​ക്ക​ളം, ​ഷാ​​ജി ഉ​​പ്പൂ​​ട്ടി​​ൽ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു. ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത​​യി​​ലെ 250 ഇ​​ട​​വ​​ക​​ക​​ളി​​ൽ നി​​ന്നു​​ള്ള മൂ​​വാ​​യി​​ര​​ത്തോ​​ളം പ്ര​​തി​​നി​​ധി​​ക​​ൾ സം​​ഗ​​മ​​ത്തി​​ൽ പ​​ങ്കെ​​ടു​​ത്തു.