പൗ​ര​ത്വ നി​യ​മ​ഭേ​ദ​ഗ​തി ബി​ൽ പി​ൻ​വ​ലി​ക്ക​ണം: ഫ്രാ​ൻ​സി​സ് ജോ​ർ​ജ്
Saturday, December 14, 2019 11:12 PM IST
പ​ത്ത​നം​തി​ട്ട: ഇ​ന്ത്യ​യി​ൽ നി​ല​വി​ൽ വ​ന്ന പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ൽ അ​ടി​സ്ഥാ​ന​പ​ര​മാ​യി വി​വേ​ച​ന സ്വ​ഭാ​വ​മു​ള്ള​താ​ണെ​ന്നും ഭ​ര​ണ​ഘ​ട​ന വി​ഭാ​വ​നം ചെ​യ്യു​ന്ന മ​തേ​ത​ര​ത്വ - പ​ബ്ലി​ക് എ​ന്ന അ​ടി​സ്ഥാ​ന ആ​ശ​യ​ത്തി​ന് എ​തി​രാ​ക​യാ​ൽ പൗ​ര​ത്വ​ഭേ​ദ​ഗ​തി ബി​ൽ പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും ജ​നാ​ധി​പ​ത്യ കേ​ര​ളാ കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ ഫ്രാ​ൻ​സി​സ് ജോ​ർ​ജ്. ജ​നാ​ധി​പ​ത്യ കേ​ര​ളകോ​ൺ​ഗ്ര​സ് ജി​ല്ലാ നേ​തൃ​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ഇ​ന്ത്യ​യി​ലെ മ​തേ​ത​ര​ത്വം ത​ക​ർ​ക്കാ​നും ജ​ന​ങ്ങ​ളെ ജാ​തി, വ​ർ​ഗ അ​ടി​സ്ഥാ​ന​ത്തി​ൽ വി​ഭ​ജി​ക്കാ​ൻ മാ​ത്ര​മേ പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​പ്ര​കാ​രം ക​ഴി​യു​ക​യു​ള്ളൂ​വെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് രാ​ജു നെ​ടു​വും​പു​റം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പാ​ർ​ട്ടി ഡെ​പ്യൂ​ട്ടി ചെ​യ​ർ​മാ​ൻ പി.​സി. ജോ​സ​ഫ്, സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ എം.​പി. പോ​ളി, ജോ​ർ​ജ് കു​ന്ന​പ്പു​ഴ, പ്ര​ഫ. ജേ​ക്ക​ബ് എം. ​ഏ​ബ്ര​ഹാം, ജോ​ർ​ജ് വ​ർ​ഗീ​സ് കൊ​പ്പാ​റ, റ്റി. ​ഏ​ബ്ര​ഹാം, വ​ർ​ഗീ​സ് മു​ള​യ്ക്ക​ൽ, ജേ​ക്ക​ബ് ജോ​ർ​ജ്, മോ​ളി മാ​ത്യു, ജോ​ർ​ജ് വ​ർ​ഗീ​സ്, എ.​ജി. തോ​മ​സ്, ബെ​ന്നി പാ​റ​യി​ൽ, ഏ​ബ്ര​ഹാം ചെ​ങ്ങ​റ, ബാ​ബു ക​ല്ലു​ങ്ക​ൽ, രാ​ജു കു​ര്യ​ന്‍റ​യ്യം, ഷി​ബു കു​ന്ന​പ്പു​ഴ, വി.​ജി. മ​ത്താ​യി, ഏ​ബ്ര​ഹാം കോ​ശി, രാ​ജീ​വ് താ​മ​ര​പ്പ​ള്ളി​ൽ, ജ​സ്റ്റ​സ് നാ​ട​വ​ള്ളി​ൽ, ഗ്രീ​നി റ്റി. ​വ​ർ​ഗീ​സ്, ജോ​സ് മാ​ട​പ്പ​ള്ളി​ൽ, ജേ​ക്ക​ബ് കു​റ്റി​യി​ൽ, ഫെ​ന്നി മു​ള്ള​നി​ക്കാ​ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.