ഇ​ന്ത്യാ സ്‌​കി​ല്‍​സ് കേ​ര​ള ജി​ല്ലാ​ത​ല മ​ത്സ​ര​ങ്ങ​ള്‍ ഇ​ന്ന്
Tuesday, January 14, 2020 11:04 PM IST
പ​ത്ത​നം​തി​ട്ട: ഇ​ന്ത്യാ സ്‌​കി​ല്‍​സ് കേ​ര​ള-2020 ന്‍റെ ജി​ല്ലാ​ത​ല മ​ത്സ​ര​ങ്ങ​ള്‍ ഇ​ന്നു രാ​വി​ലെ ഒ​ന്പ​തി​ന് ചെ​ന്നീ​ര്‍​ക്ക​ര ഗ​വ​ൺ​മെ​ന്‍റ് ഐ​ടി​ഐ​യി​ല്‍ ന​ട​ത്തും. സ്‌​കി​ല്‍ കോ​മ്പ​റ്റീ​ഷ​ന് ര​ജി​സ്റ്റ​ര്‍ ചെ​യി​തി​രി​ക്കു​ന്ന എ​ല്ലാ മ​ത്സ​രാ​ര്‍​ഥി​ക​ളും രാ​വി​ലെ ഒ​ന്പ​തി​ന് ഫോ​ട്ടോ പ​തി​ച്ച ഐ​ഡി കാ​ര്‍​ഡ്, പ്രാ​യം തെ​ളി​യി​ക്കു​ന്ന അ​സ​ല്‍ രേ​ഖ​ക​ളു​മാ​യി ചെ​ന്നീ​ര്‍​ക്ക​ര ഐ​ടി​ഐ​യി​ല്‍ എ​ത്തി​ച്ചേ​രണ​മെ​ന്ന് പ്രി​ന്‍​സി​പ്പ​ൽ അ​റി​യി​ച്ചു.

തെ​ങ്ങു​കൃ​ഷി പ​രി​ശീ​ല​നം

കോ​ട്ടാ​ങ്ങ​ൽ: കൃ​ഷി​ഭ​വ​നി​ൽ 18നു ​രാ​വി​ലെ പ​ത്തു മു​ത​ൽ തെ​ങ്ങ് കൃ​ഷി സം​ബ​ന്ധി​ച്ച് ന​ട​ക്കു​ന്ന പ​രി​ശീ​ല​ന പ​രി​പാ​ടി​യും ക്ലാ​സും കാ​യം​കു​ളം കേ​ന്ദ്ര തോ​ട്ട​വി​ള ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ലെ സ​യ​ന്‍റി​സ്റ്റ് ന​യി​ക്കും. താ​ത്പ​ര്യ​മു​ള്ള ക​ർ​ഷ​ക​ർ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് കൃ​ഷി ഓ​ഫീ​സ​ർ അ​റി​യി​ച്ചു.