വോ​ട്ട​ര്‍ പ​ട്ടി​ക പു​തു​ക്ക​ല്‍; രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗം ഇ​ന്ന്
Thursday, January 16, 2020 10:54 PM IST
പ​ത്ത​നം​തി​ട്ട: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ പൊ​തു തെ​ര​ഞ്ഞെ​ടു​പ്പു​ക​ള്‍​ക്കും ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ള്‍​ക്കും ഉ​പ​യോ​ഗി​ക്കു​ന്ന വോ​ട്ട​ര്‍ പ​ട്ടി​ക പു​തു​ക്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളു​ടെ ജി​ല്ലാ​ത​ല പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗം ജി​ല്ലാ ക​ള​ക്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞു 2.30 ന് ​ജി​ല്ലാ ക​ള​ക്ട​റു​ടെ ചേം​ബ​റി​ല്‍ ന​ട​ക്കും.
എ​ല്ലാ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളു​ടെ ജി​ല്ലാ പ്ര​തി​നി​ധി​ക​ളും യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ (ഇ​ല​ക്ഷ​ന്‍) അ​റി​യി​ച്ചു.

മൈ​ല​പ്ര ഗ്രാ​മ​സ​ഭ ഇ​ന്നു മു​ത​ൽ

മൈ​ല​പ്ര: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 2020 - 21 വാ​ർ​ഷി​ക പ​ദ്ധ​തി രൂ​പീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഗ്രാ​മ​സ​ഭ​ക​ൾ ഇ​ന്ന് മു​ത​ൽ 27 വ​രെ ന​ട​ക്കും.