ചെ​റു​കോ​ൽ​പ്പു​ഴ ഹി​ന്ദു​മ​ത പ​രി​ഷ​ത്ത്: വ​കു​പ്പു​ത​ല ക്ര​മീ​ക​ര​ണ​ങ്ങ​ൾ കു​റ്റ​മ​റ്റ​താ​ക്കും ‌
Monday, January 20, 2020 10:57 PM IST
‌പ​ത്ത​നം​തി​ട്ട: ഫെ​ബ്രു​വ​രി ര​ണ്ടു മു​ത​ൽ ഒ​ന്പ​തു​വ​രെ ന​ട​ക്കു​ന്ന 108ാമ​ത് അ​യി​രൂ​ർ ചെ​റു​കോ​ൽ​പ്പു​ഴ ഹി​ന്ദു​മ​ത സ​മ്മേ​ള​ന​ത്തി​നോ​ട​നു​ബ​ന്ധി​ച്ച് വി​വി​ധ വ​കു​പ്പു​ക​ൾ ഏ​ർ​പ്പെ​ടു​ത്തു​ന്ന ക്ര​മീ​ക​ര​ണ​ങ്ങ​ൾ ജി​ല്ലാ ക​ള​ക്ട​ർ പി.​ബി. നൂ​ഹി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗം വി​ല​യി​രു​ത്തി.സ​മ്മേ​ള​ന ന​ഗ​രി​യി​ലേ​ക്കു​ള്ള എ​ല്ലാ റോ​ഡു​ക​ളു​ടെ​യും അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ 24ന​കം പി​ഡ​ബ്ല്യു​ഡി പൂ​ർ​ത്തീ​ക​രി​ക്കും.
കെഎ​സ്ആ​ർ​ടി​സി പ​ത്ത​നം​തി​ട്ട, ചെ​ങ്ങ​ന്നൂ​ർ, തി​രു​വ​ല്ല, അ​ടൂ​ർ, മ​ല്ല​പ്പ​ള്ളി, റാ​ന്നി എ​ന്നീ ഡി​പ്പോ​ക​ളി​ൽ നി​ന്നും ചെ​റു​കോ​ൽ​പ്പു​ഴ​യി​ലേ​ക്ക് ആ​വ​ശ്യാ​നു​സ​ര​ണം ബ​സ് സ​ർ​വീ​സ് ന​ട​ത്തും. മേ​ജ​ർ ഇ​റി​ഗേ​ഷ​ൻ വ​കു​പ്പ് സ​മ്മേ​ള​ന ന​ഗ​റി​ലെ താ​ത്കാ​ലി​ക പാ​ല​ത്തി​ന്‍റെ സു​ര​ക്ഷ പ​രി​ശോ​ധി​ച്ച് ഉ​റ​പ്പു വ​രു​ത്തും.
ന​ദി​യി​ലെ ജ​ല​നി​ര​പ്പ് ക്ര​മീ​ക​രി​ക്കു​ക, ക​ണ്‍​വ​ൻ​ഷ​ൻ ന​ഗ​റി​ന്‍റെ പ​രി​സ​ര​ത്തു​ള്ള കാ​ടും പ​ട​ർ​പ്പു​ക​ളും, മ​ണ്‍​പു​റ്റു​ക​ളും നീ​ക്കം ചെ​യ്യാ​നും മേ​ജ​ർ ഇ​റി​ഗേ​ഷ​ൻ വ​കു​പ്പ് 25 വ​രെ ന​ട​പ​ടി സ്വീ​ക​രി​ക്കും.
ജ​ല​അ​ഥോ​റി​റ്റി ക​ണ്‍​വ​ൻ​ഷ​ൻ ന​ഗ​റി​ൽ 24 മ​ണി​ക്കൂ​റും കു​ടി​വെ​ള്ള ല​ഭ്യ​ത ഉ​റ​പ്പാ​ക്കും. വൈ​ദ്യു​തി വി​ത​ര​ണം മു​ട​ങ്ങു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ കെഎ​സ്ഇ​ബി​ക്കും നി​ർ​ദേ​ശം ന​ൽ​കി.ആ​രോ​ഗ്യ വ​കു​പ്പ് ക​ണ്‍​വ​ൻ​ഷ​ൻ ന​ഗ​റി​ൽ താ​ത്കാ​ലി​ക ഡി​സ്പെ​ൻ​സ​റി​യും, ആം​ബു​ല​ൻ​സ് സൗ​ക​ര്യ​വും ഒ​രു​ക്കും. വ​നി​ത ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ വി​ന്യ​സി​ച്ച് പോ​ലീ​സ് ക​ണ്‍​വ​ൻ​ഷ​ൻ ന​ഗ​റി​ലെ വാ​ഹ​ന പാ​ർ​ക്കിം​ഗ്, ക്ര​മ​സ​മാ​ധാ​ന​പാ​ല​നം, ഗ​താ​ഗ​തം എ​ന്നി​വ നി​യ​ന്ത്രി​ക്കും. അ​ഗ്നി​ശ​മ​ന സേ​ന​യു​ടെ ഒ​രു യൂ​ണി​റ്റി​ന്‍റെ സേ​വ​നം ല​ഭ്യ​മാ​ക്കും. പ​രി​ഷ​ത്ത് ന​ഗ​റി​ലും, പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും വ്യാ​ജ​മ​ദ്യ വി​ല്പ​ന, നി​രോ​ധി​ത ല​ഹ​രി വ​സ്തു​ക്ക​ളു​ടെ ഉ​പ​യോ​ഗം എ​ന്നി​വ ത​ട​യു​ന്ന​തി​ന് എ​ക്സൈ​സ് ന​ട​പ​ടി സ്വീ​ക​രി​ക്കും.
വ​ഴി​വി​ള​ക്കു​ക​ൾ ക​ഐ​സ്ഇ​ബി​യു​മാ​യി ചേ​ർ​ന്ന് പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്കു​ക, മാ​ലി​ന്യ നി​ർ​മാ​ർ​ജ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, താ​ത്കാ​ലി​ക ശു​ചി​മു​റി​ക​ൾ സ്ഥാ​പി​ക്കു​ക, യാ​ച​ക നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തു​ക, അ​ന​ധി​കൃ​ത ക​ച്ച​വ​ടം ഇ​ല്ലാ​താ​ക്ക​ൽ എ​ന്നീ ന​ട​പ​ടി​ക​ൾ അ​യി​രൂ​ർ, ചെ​റു​കോ​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ സ്വീ​ക​രി​ക്കും. ഹ​രി​ത ച​ട്ടം പാ​ലി​ച്ചാ​ണു ക​ണ്‍​വ​ൻ​ഷ​ൻ ന​ട​ത്തേ​ണ്ട​തെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ നി​ർ​ദേ​ശി​ച്ചു.
ഫു​ഡ്, ലീ​ഗ​ൽ, ആ​രോ​ഗ്യം, പ​ഞ്ചാ​യ​ത്ത്, റ​വ​ന്യൂ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​ഞ്ചം​ഗ സ്ക്വാ​ഡ് വി​ൽ​പ​ന ന​ട​ത്തു​ന്ന സാ​ധ​ന​ങ്ങ​ളു​ടെ അ​ള​വ്, തൂ​ക്കം, വി​ല തു​ട​ങ്ങി​യ​വ പ​രി​ശോ​ധി​ക്കും. ഹ​രി​ത ച​ട്ടം പാ​ലി​ക്കു​ന്നു എ​ന്ന് ഉ​റ​പ്പു വ​രു​ത്തേ​ണ്ട​ത് ഈ ​സ്ക്വാ​ഡ് ആ​യി​രി​ക്കും. സ​മ്മേ​ള​ന​ത്തി​ന്‍റെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​നും വി​വി​ധ വ​കു​പ്പു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നു​മാ​യി തി​രു​വ​ല്ല സ​ബ് ക​ള​ക്ട​റെ കോ​ഓ​ർ​ഡി​നേ​റ്റ​റാ​യും, റാ​ന്നി ത​ഹ​സി​ൽ​ദാ​രെ അ​സി​സ്റ്റ​ന്‍റ് കോ​ഓ​ർ​ഡി​നേ​റ്റ​റാ​യും ചു​മ​ത​ല​പ്പെ​ടു​ത്തി.
യോ​ഗ​ത്തി​ൽ പ​ത്ത​നം​തി​ട്ട ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് മാ​മ​ൻ കൊ​ണ്ടൂ​ർ, ഇ​ല​ന്തൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് ജെ​റി മാ​ത്യു സാം, ​ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ടി.​ടി തോ​മ​സു​കു​ട്ടി, വ​ൽ​സ​മ്മ ഏ​ബ്ര​ഹാം, ഹി​ന്ദു​മ​ത മ​ഹാ​സ​മ്മേ​ള​നം വൈ​സ് പ്ര​സി​ഡ​ന്‍റ് മാ​ലേ​ത്ത് സ​ര​ളാ​ദേ​വി, സെ​ക്ര​ട്ട​റി എ.​ആ​ർ വി​ക്ര​മ​ൻ, കെ.​ഹ​രി​ദാ​സ്, വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു. ‌