തി​രു​വ​ല്ല പു​ഷ്പോ​ത്സ​വം ഇ​ന്നു മു​ത​ൽ
Thursday, January 23, 2020 10:53 PM IST
തി​രു​വ​ല്ല: അ​ഗ്രി​ഹോ​ർ​ട്ടി​ക​ൾ​ച്ച​ർ സൊ​സൈ​റ്റി​യു​ടെ​യും തി​രു​വ​ല്ല പു​ഷ്പ​ഗി​രി ആ​ശു​പ​ത്രി​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ പ​ബ്ലി​ക് സ്റ്റേ​ഡി​യ​ത്തി​ൽ ഇ​ന്ന് മു​ത​ൽ ഫെ​ബ്രു​വ​രി ര​ണ്ടു​വ​രെ പു​ഷ്‌​പോ​ത്സ​വം ന​ട​ക്കും. ഇ​തി​ന്‍റെ പ​ര​സ്യ പ്ര​ച​ര​ണ വാ​ഹ​ന​ജാ​ഥ​യു​ടെ ഫ്‌​ളാ​ഗ് ഓ​ഫ് ക​ർ​മം ജി​ല്ലാ ക​ള​ക്ട​ർ പി.​ബി. നൂ​ഹ് നി​ർ​വ​ഹി​ച്ചു.

മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ ചെ​റി​യാ​ൻ പോ​ള​ച്ചി​റ​യ്ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​ന്ന് രാ​വി​ലെ പ​ത്തി​നു പു​ഷ്‌​പോ​ത്സ​വം 2020 ന്‍റെ ഉ​ദ്ഘാ​ട​നം മാ​ത്യു ടി. ​തോ​മ​സ് എം​എ​ൽ​എ നി​ർ​വ​ഹി​ക്കും. പ​വ​ലി​യ​ന്‍റെ ഉ​ദ്ഘാ​ട​നം തി​രു​വ​ല്ല സ​ബ് ക​ള​ക്ട​ർ ഡോ. ​വി​ന​യ് ഗോ​യ​ലും മെ​ഡി​ക്ക​ൽ എ​ക്‌​സി​ബി​ഷ​ൻ തി​രു​വ​ല്ല ഡി​വൈ​എ​സ്പി പി. ​ഉ​ദ​യ​കു​മാ​റും ഉ​ദ്ഘാ​ട​നം ചെ​യ്യും.

വൈ​കു​ന്നേ​രം ആ​റി​ന് ക​ലാ​സ​ന്ധ്യ ആ​ന്‍റോ ആ​ന്‍റ​ണി എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. തു​ട​ർ​ന്ന് ക​ലാ​മ​ണ്ഡ​ലം ല​ക്ഷ്മി​യും സം​ഘ​വും അ​വ​ത​രി​പ്പി​ക്കു​ന്ന നൃ​ത്ത​നാ​ട്യ​ങ്ങ​ളും മ​ജീ​ഷ്യ​ൻ ഇ​ന്ദ്ര​ജി​ത്തി​ന്‍റെ മാ​ജി​ക്‌​ഷോ​യും ന​ട​ക്കും.

പ്ര​ദ​ർ​ശ​ന​ന​ഗ​രി​യു​ടെ വി​സ്തൃ​തി ഒ​രു ല​ക്ഷം ച​തു​ര​ശ്ര അ​ടി ഹാം​ഗ​ർ പ​ന്ത​ൽ ഇ​ട്ടാ​ണ് മ​ധ്യ​തി​രു​വി​താം​കൂ​റി​ലെ ഏ​റ്റ​വും വ​ലി​യ പു​ഷ്പ​മേ​ള​യ്ക്കു തു​ട​ക്കം കു​റി​ക്കു​ന്ന​ത്. പ്ര​ദ​ർ​ശ​ന ന​ഗ​രി​യി​ൽ കേ​ര​ള ത​നി​മ വി​ളി​ച്ചോ​തു​ന്ന മാ​തൃ​കാ​ഗ്രാ​മം സം​വി​ധ​നം ചെ​യ്തി​ട്ടു​ണ്ട്.

അ​പൂ​ർ​വ​മാ​യ ഔ​ഷ​ധ സ​സ്യ​ങ്ങ​ളു​ടെ വി​പു​ല​ശേ​ഖ​ര​വും നൂ​റി​ല​ധി​കം കാ​ക്ട​സു​ക​ൾ കൗ​തു​ക​മു​ണ​ർ​ത്തു​ന്ന ബോ​ൺ​സാ​യി​ക​ൾ, വെ​ജി​റ്റ​ബി​ൾ കാ​ർ​വിം​ഗ്, ഏ​റെ വി​ജ്ഞാ​ന​പ്ര​ദ​മാ​യ മെ​ഡി​ക്ക​ൽ പ്ര​ദ​ർ​ശ​നം, പൂ​ക്ക​ളു​ടെ ക്ര​മീ​ക​ര​ണം, അ​ല​ങ്കാ​ര മ​ത്സ്യ​ങ്ങ​ളു​ടെ വൈ​വി​ധ്യം, അ​മ്യൂ​സ്‌​മെ​ന്‍റ് പാ​ർ​ക്ക് എ​ന്നി​വ പ്ര​ദ​ർ​ശ​ന​ത്തി​ന്‍റെ പ്ര​ത്യേ​ക​ത​ക​ളാ​ണ്.

സ്വ​ദേ​ശ വി​ദേ​ശ പൂ​ച്ചെ​ടി​ക​ളും ഫ​ല​വൃ​ക്ഷ​ത്തൈ​ക​ളും വി​ത്തു​ക​ളും അ​ട​ങ്ങു​ന്ന അ​തി​വി​ശാ​ല​മാ​യ ന​ഴ്‌​സ​റി, സ​ന്ദ​ർ​ശ​ക​ർ​ക്ക് വി​വി​ധ രു​ചി​ഭേ​ദ​ങ്ങ​ൾ അ​നു​ഭ​വി​ച്ച​റി​യാ​ൻ വി​ശാ​ല​മാ​യ ഫു​ഡ്‌​കോ​ർ​ട്ട് എ​ന്നി​വ പു​ഷ്‌​പോ​ത്സ​വ​ത്തി​ന്‍റെ മാ​റ്റു​കൂ​ട്ടു​ന്നു.

പ​ത്ത് ദി​വ​സ​വും വൈ​കു​ന്നേ​രം 6.30 മു​ത​ൽ സി​നി​മാ, ടി​വി താ​ര​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും മാ​ജി​ക്ക് ഷോ, ​ഫാ​ഷ​ൻ ഷോ, ​എ​ന്നി​വ​യും ന​ട​ക്കും.

മി​സ് തി​രു​വ​ല്ല മ​ത്സ​രം, കേ​ശാ​ല​ങ്കാ​ര മ​ത്സ​രം, കു​ട്ടി​ക​ൾ​ക്കാ​യി പു​ഷ്പ​രാ​ജ​ൻ, പു​ഷ്പ​റാ​ണി മ​ത്സ​രം എ​ന്നി​വ വി​വി​ധ ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ത്തും. തി​രു​വ​ല്ല താ​ലൂ​ക്കി​ലെ ന​ല്ല ക​ർ​ഷ​ക​രെ തെ​ര​ഞ്ഞെ​ടു​ത്ത് ക​ർ​ഷ​ക​ശ്രീ അ​വാ​ർ​ഡ് ന​ൽ​കും.

സൊ​സൈ​റ്റി അം​ഗ​ങ്ങ​ൾ​ക്കാ​യി​ട്ടു​ള്ള ഹോം ​ഗാ​ർ​ഡ​ൻ മ​ത്സ​രം വെ​ള്ളി​യാ​ഴ്ച ന​ട​ക്കു​മെ​ന്നും സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.