71-ാം റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം! മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍ ദേ​ശീ​യപ​താ​ക ഉ​യ​ര്‍​ത്തും
Saturday, January 25, 2020 11:02 PM IST
പ​ത്ത​നം​തി​ട്ട: ഇ​ന്ത്യ​യു​ടെ 71-ാമ​ത് റി​പ്പ​ബ്ലി​ക്ദി​നം വ​ര്‍​ണാ​ഭ​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ജി​ല്ലാ ആ​സ്ഥാ​ന​ത്ത് ആ​ഘോ​ഷി​ക്കും. മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍ ദേ​ശീ​യ പ​താ​ക ഉ​യ​ര്‍​ത്തും.
പ​ത്ത​നം​തി​ട്ട ജി​ല്ലാ സ്‌​റ്റേ​ഡി​യ​ത്തി​ല്‍ ഇ​ന്ന് രാ​വി​ലെ എ​ട്ടി​ന് സെ​റി​മോ​ണി​യ​ല്‍ പ​രേ​ഡ് ച​ട​ങ്ങു​ക​ള്‍ ആ​രം​ഭി​ക്കും. 8.35 ന് ​മു​ഖ്യാ​തി​ഥി​യാ​യ മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍ ദേ​ശീ​യ പ​താ​ക ഉ​യ​ര്‍​ത്തി അ​ഭി​വാ​ദ്യം സ്വീ​ക​രി​ക്കും. തു​ട​ര്‍​ന്ന് മു​ഖ്യാ​തി​ഥി പ​രേ​ഡ് ക​മാ​ന്‍​ഡ​റോ​ടൊ​പ്പം പ​രേ​ഡ് പ​രി​ശോ​ധി​ക്കും.

8.45ന് ​വ​ര്‍​ണാ​ഭ​മാ​യ മാ​ര്‍​ച്ച് പാ​സ്റ്റും 8.55ന് ​മു​ഖ്യാ​തി​ഥി റി​പ്പ​ബ്ലി​ക്ദി​ന സ​ന്ദേ​ശ​വും ന​ല്‍​കും. പോ​ലീ​സ്, എ​ക്സൈ​സ്, ഫോ​റ​സ്റ്റ്, ഫ​യ​ര്‍​ഫോ​ഴ്‌​സ് സേ​നാം​ഗ​ങ്ങ​ളും എ​ന്‍​സി​സി, റെ​ഡ്ക്രോ​സ്, സ്‌​കൗ​ട്ട്സ്, ഗൈ​ഡ്സ്, സ്റ്റു​ഡ​ന്‍റ്സ് പോ​ലീ​സ് കേ​ഡ​റ്റു​ക​ളും സ്‌​കൂ​ള്‍ ബാ​ന്‍​ഡ്‌​സെ​റ്റു​ക​ളും ഉ​ള്‍​പ്പെ​ടെ 29 പ്ലാ​റ്റൂ​ണു​ക​ളും പ​രേ​ഡി​ല്‍ അ​ണി​നി​ര​ക്കും.

തു​ട​ര്‍​ന്ന് വാ​ര്യാ​പു​രം ഭ​വ​ന്‍​സ് വി​ദ്യാ​മ​ന്ദി​റി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍ അ​വ​ത​രി​പ്പി​ക്കു​ന്ന സാം​സ്‌​കാ​രി​ക പ​രി​പാ​ടി​ക​ള്‍, പ​റ​ക്കോ​ട് അ​മൃ​ത ബോ​യ്‌​സ് എ​ച്ച്എ​സ്, കോ​ന്നി ആ​ര്‍​വി എ​ച്ച്എ​സ്എ​സ്, പ​ത്ത​നം​തി​ട്ട അ​മൃ​ത വി​ദ്യാ​ല​യം എ​ന്നി​വ​ട​ങ്ങ​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍ ദേ​ശ​ഭ​ക്തി​ഗാ​നം ആ​ല​പി​ക്കും.

ജി​ല്ല​യി​ലെ എ​ല്ലാ സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​രും റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ങ്ങ​ളി​ല്‍ നി​ര്‍​ബ​ന്ധ​മാ​യും പ​ങ്കെ​ടു​ക്ക​ണ​മെ​ന്നും ജി​ല്ല​യി​ലെ എ​ല്ലാ സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ളും വീ​ടു​ക​ളും ക​ട​ക​മ്പോ​ള​ങ്ങ​ളും ഗ്രീ​ന്‍ പ്രോ​ട്ടോ​ക്കോ​ള്‍ പാ​ലി​ച്ച് കൊ​ടി​തോ​ര​ണ​ങ്ങ​ളാ​ല്‍ അ​ല​ങ്ക​രി​ക്കു​ക​യും ദേ​ശീ​യ പ​താ​ക ഉ​യ​ര്‍​ത്തു​ക​യും ചെ​യ്യ​ണ​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ര്‍ അ​റി​യി​ച്ചു. റി​പ്പ​ബ്ലി​ക്ദി​ന പ​രേ​ഡി​ലും സാം​സ്‌​കാ​രി​ക പ​രി​പാ​ടി​ക​ളി​ലും മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​യ്ക്കു​ന്ന ടീ​മു​ക​ള്‍​ക്ക് എ​വ​ര്‍​റോ​ളിം​ഗ് ട്രോ​ഫി​ക​ള്‍ ന​ല്‍​കു​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ര്‍ അ​റി​യി​ച്ചു. ‌