പൊ​ടി​യാ​ടി അ​ക്ഷ​യ കേ​ന്ദ്ര​ത്തി​ലും ക​ര​യോ​ഗ മ​ന്ദി​ര​ത്തി​ലും മോ​ഷ​ണം
Tuesday, February 18, 2020 11:03 PM IST
തി​രു​വ​ല്ല: പൊ​ടി​യാ​ടി അ​ക്ഷ​യ കേ​ന്ദ്ര​ത്തി​ലും എ​ൻ​എ​സ്എ​സ് ക​ര​യോ​ഗ മ​ന്ദി​ര​ത്തി​ലും മോ​ഷ​ണം. പൊ​ടി​യാ​ടി പോ​സ്റ്റ് ഓ​ഫി​സി​നു സ​മീ​പം അ​മ്പ​ല​പ്പു​ഴ റോ​ഡി​ര​കി​ൽ സ്ഥി​തി​ചെ​യ്യു​ന്ന ക​ര​യോ​ഗ മ​ന്ദി​ര​ത്തി​ന്‍റെ കെ​ട്ടി​ട​ത്തി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. കെ​ട്ടി​ട​ത്തി​ന്‍റെ ഒ​ന്നാം​നി​ല​യി​ൽ അ​ടു​ത്ത​ടു​ത്താ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ക്ഷ​യ​കേ​ന്ദ്ര​ത്തി​ലും ക​ര​യോ​ഗ ഓ​ഫീ​സി​ലു​മാ​യി​രു​ന്നു മോ​ഷ​ണം.
ഇ​ന്ന​ലെ രാ​വി​ലെ അ​ക്ഷ​യ​കേ​ന്ദ്രം തു​റ​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​ണ് വാ​തി​ലി​ന്‍റെ പൂ​ട്ട് പൊ​ളി​ച്ച നി​ല​യി​ൽ കാ​ണ​പ്പെ​ട്ട​ത്. ക​ര​യോ​ഗ മ​ന്ദി​ര​ത്തി​ലെ വാ​തി​ലും അ​ല​മാ​ര​യു​ടെ പൂ​ട്ടും പൊ​ളി​ച്ചു 5000 രൂ​പ ക​വ​ർ​ന്ന​താ​യി പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. ഫ​യ​ലു​ക​ളും മ​റ്റും അ​ല​ങ്കോ​ല​പ്പെ​ടു​ത്തി​യ നി​ല​യി​ലാ​യി​രു​ന്നു. അ​ക്ഷ​യ​കേ​ന്ദ്ര​ത്തി​ലെ 500 രൂ​പ​യും സി​ഡി​ക​ളും ന​ഷ്ട​മാ​യി​ട്ടു​ണ്ട്. മു​ന്നി​ലെ ഗേ​റ്റ് തു​റ​ക്കാ​തെ കെ​ട്ടി​ട​ത്തി​ന്‍റെ പി​ന്നി​ലൂ​ടെ എ​ത്തി​യാ​ണ് ക​വ​ർ​ച്ച. പു​ളി​ക്കീ​ഴ് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി.