തെ​ക്കേ​മ​ല വൈ​എം​സി​എ സ്നേ​ഹ​ക​രം പ​ദ്ധ​തി​യി​ൽ ഭ​വ​ന​ നി​ർ​മാ​ണ ശി​ലാ​സ്ഥാ​പ​നം ഇ​ന്ന്
Tuesday, February 18, 2020 11:06 PM IST
പ​ത്ത​നം​തി​ട്ട: തെ​ക്കേ​മ​ല വൈ​എം​സി​എ​യു​ടെ സാ​മൂ​ഹി​ക സേ​വ​ന പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യ സ്നേ​ഹ​ക​രം പ​ദ്ധ​തി​യി​ൽ നി​ർ​മി​ച്ചു ന​ൽ​കു​ന്ന വീ​ടി​ന്‍റെ ശി​ലാ​സ്ഥാ​പ​നം ഇ​ന്നു ന​ട​ക്കും. രാ​വി​ലെ 9.30ന് ​തെ​ക്കേ​മ​ല​യ്ക്കു സ​മീ​പം ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ജി​ല്ലാ ക​ള​ക്ട​ർ പി.​ബി. നൂ​ഹ് ശി​ലാ​സ്ഥാ​പ​നം നി​ർ​വ​ഹി​ക്കും.
റ​വ.​ബ​സ​ലേ​ൽ റ​ന്പാ​ൻ ശി​ല ആ​ശി​ർ​വ​ദി​ക്കും.അ​ഞ്ചു​ല​ക്ഷം രൂ​പ ചെ​ല​വി​ലാ​ണ് ഭ​വ​നം നി​ർ​മി​ക്കു​ന്ന​തെ​ന്ന് വൈ​എം​സി​എ ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ഭ​വ​ന​മി​ല്ലാ​ത്ത​വ​ർ​ക്ക ഭ​വ​നം നി​ർ​മി​ച്ചു ന​ൽ​കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന പ​ദ്ധ​തി​യി​ലെ ആ​ദ്യ​ഭ​വ​ന​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​ന​മാ​ണ് നി​ർ​വ​ഹി​ക്ക​പ്പെ​ടു​ന്ന​ത്. വി​വാ​ഹം, വി​ദ്യാ​ഭ്യാ​സ സ​ഹാ​യ പ​ദ്ധ​തി​ക​ളും വൈ​എം​സി​എ തു​ട​ർ​ന്ന് ഏ​റ്റെ​ടു​ക്കും. ജ​യി​ൽ സ​ന്ദ​ർ​ശ​നം, ജി​ല്ലാ ആ​ശു​പ​ത്രി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​വി​ധ സാ​ന്ത്വ​ന​പ​ദ്ധ​തി​ക​ൾ എ​ന്നി​വ​യി​ലൂ​ടെ ശ്ര​ദ്ധേ​യ​മാ​യ പ്ര​വ​ർ​ത്ത​ന​മാ​ണ് തെ​ക്കേ​മ​ല വൈ​എം​സി​എ നേ​ര​ത്തെ ന​ട​ത്തി​യ​ത്.പ്ര​സി​ഡ​ന്‍റ് ബാ​ബു കൈ​ത​വ​ന, സെ​ക്ര​ട്ട​റി ജോ​മോ​ൻ പു​തു​പ്പ​റ​ന്പി​ൽ കെ.​എം. മാ​ത്യൂ​സ് കൊ​ച്ചു​തു​ണ്ടി​ൽ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.