തി​രു​വ​ല്ല ന​ഗ​ര​സ​ഭ ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ൾ 24 മു​ത​ൽ
Tuesday, February 18, 2020 11:06 PM IST
തി​രു​വ​ല്ല: ന​ഗ​ര​സ​ഭ​യു​ടെ ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ൾ 24 മു​ത​ൽ മാ​ർ​ച്ച് ഒ​ന്നു​വ​രെ ന​ട​ക്കും. 24ന് ​രാ​വി​ലെ 7.30ന് ​മി​നി മാ​ര​ത്തോ​ൺ സ​ബ് ക​ള​ക്ട​ർ ഡോ.​വി​ന​യ് ഗോ​യ​ൽ ഫ്‌​ളാ​ഗ് ഓ​ഫ് ചെ​യ്യും. 9.30ന് ​ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ ചെറിയാൻ പോളച്ചിറയ്ക്കൽ പ​താ​ക ഉ​യ​ർ​ത്തും.
മൂ​ന്നി​ന് ന​മ്മു​ടെ തി​രു​വ​ല്ല എ​ന്ന വി​ഷ​യ​ത്തി​ൽ ഫോ​ട്ടോ​ഗ്രാ​ഫി മ​ത്സ​രം മു​നി​സി​പ്പ​ൽ ഓ​ഫീ​സി​ൽ ന​ട​ക്കും. 25ന് ​രാ​വി​ലെ 10ന് ​വൈ​എം​സി​എ ഹാ​ളി​ൽ ക്വി​സ് മ​ത്സ​രം സം​ഘ​ടി​പ്പി​ക്കും. വൈ​കു​ന്നേ​രം അ​ഞ്ചി​ന് മു​ത്തൂ​ർ ജം​ഗ്‌​ഷ​നി​ൽ വി​ളം​ബ​ര ക​ലാ​ജാ​ഥ.
26ന് ​രാ​വി​ലെ 10ന് ​വൈ​എം​സി​എ ഹാ​ളി​ൽ പ്ര​സം​ഗ-​ചി​ത്ര​ര​ച​നാ മ​ത്സ​രം. വൈ​കു​ന്നേ​രം അ​ഞ്ചി​ന് കോ​ട്ട​ത്തോ​ട് വി​ളം​ബ​ര ക​ലാ​ജാ​ഥ.
27ന് ​എ​ട്ടി​ന് പ​ബ്ലി​ക് സ്റ്റേ​ഡി​യ​ത്തി​ൽ ക്രി​ക്ക​റ്റ് കാ​ർ​ണി​വ​ൽ. വൈ​കി​ട്ട് അ​ഞ്ചു​മു​ത​ൽ വി​ളം​ബ​ര ക​ലാ​ജാ​ഥ. ഏ​ഴി​ന് രാ​മ​ഞ്ചി​റ ല​യ​ൺ​സ് ക്ല​ബ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ മാ​ധ്യ​മ സെ​മി​നാ​ർ.
28ന് ​രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ തി​രു​വ​ല്ല എം​ജി​എം സ്‌​കൂ​ൾ ഗ്രൗ​ണ്ടി​ൽ വ​ടം​വ​ലി, ക​സേ​ര​ക​ളി മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കും.
11 മു​ത​ൽ മു​നി​സി​പ്പ​ൽ കൗ​ൺ​സി​ൽ ഹാ​ളി​ൽ കാ​ർ​ഷി​ക സെ​മി​നാ​റും വൃ​ക്ഷ​ത്തൈ വി​ത​ര​ണ​വും ന​ട​ക്കും. 2.30 മു​ത​ൽ വൈ​എം​സി​എ ഹാ​ളി​ൽ പ്ര​വാ​സി സം​ഗ​മം. അ​ഞ്ചി​ന് വി​ളം​ബ​ര ക​ലാ​ജാ​ഥ.
29ന് ​ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​ന് എം​ജി​എം സ്‌​കൂ​ൾ ഗ്രൗ​ണ്ടി​ൽ സാം​സ്കാ​രി​ക ഘോ​ഷ​യാ​ത്ര ജി​ല്ലാ ക​ള​ക്ട​ർ പി.​ബി.​നൂ​ഹ് ഫ്ലാ​ഗ് ഓ​ഫ് ചെ​യ്യും. വൈ​കു​ന്നേ​രം അ​ഞ്ചി​ന് സാം​സ്കാ​രി​ക സ​മ്മേ​ള​നം പ​ബ്ലി​ക് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കും.
മാ​ർ​ച്ച് ഒ​ന്നി​ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് നാ​ട​ൻ ക​ല​ക​ളും അ​ഭ്യാ​സ പ്ര​ക​ട​ന​ങ്ങ​ളും. ആ​റി​ന് 100 വ​നി​ത​ക​ൾ നി​ല​വി​ള​ക്ക് തെ​ളി​ക്കും. പൊ​തു​സ​മ്മേ​ള​നം പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​ദ്ഘാ​ട​നം ചെ​യ്യും.
ക​ലാ​സ​ന്ധ്യ ഉ​ദ്ഘാ​ട​നം ച​ല​ച്ചി​ത്ര​താ​രം ജ​യ​റാം നി​ർ​വ​ഹി​ക്കും. തു​ട​ർ​ന്ന് ജ​യ​റാം ന​യി​ക്കു​ന്ന താ​യ​മ്പ​ക, കോ​മ​ഡി ഷോ, ​സം​ഗീ​ത വി​സ​മ​യം എ​ന്നി​വ ന​ട​ക്കും.