ജി​ല്ല​യി​ലെ റേ​ഷ​ന്‍ കാ​ര്‍​ഡു​ട​മ​ക​ള്‍​ക്ക് 1968.39 മെ​ട്രി​ക് ട​ണ്‍ അ​രി​യും 313.705 മെ​ട്രി​ക് ട​ണ്‍ ഗോ​ത​മ്പും
Wednesday, February 19, 2020 11:11 PM IST
പ​ത്ത​നം​തി​ട്ട: ഫെ​ബ്രു​വ​രി മാ​സം ജി​ല്ല​യി​ലെ റേ​ഷ​ന്‍ കാ​ര്‍​ഡു​ട​മ​ക​ള്‍​ക്ക് വി​ത​ര​ണം ന​ട​ത്തു​ന്ന​തി​നാ​യി 1968.39 മെ​ട്രി​ക് ട​ണ്‍ അ​രി​യും 313.705 മെ​ട്രി​ക് ട​ണ്‍ ഗോ​ത​മ്പും അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.
മു​ന്‍​ഗ​ണ​നാ വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട കാ​ര്‍​ഡു​ക​ളി​ലെ (പി​ങ്ക് കാ​ര്‍​ഡ്) ഓ​രോ അം​ഗ​ത്തി​നും കി​ലോ ഗ്രാ​മി​ന് 2 രൂ​പാ നി​ര​ക്കി​ല്‍ 4 കി​ലോ​ഗ്രാം അ​രി​യും 1 കി​ലോ​ഗ്രാം ഗോ​ത​മ്പും എ​എ​വൈ കാ​ര്‍​ഡു​ക​ള്‍​ക്ക്(​മ​ഞ്ഞ കാ​ര്‍​ഡ്) സൗ​ജ​ന്യ നി​ര​ക്കി​ല്‍ കാ​ര്‍​ഡൊ​ന്നി​ന് 30 കി​ലോ​ഗ്രാം അ​രി​യും 5 കി​ലോ​ഗ്രാം ഗോ​ത​മ്പും റേ​ഷ​ന്‍ ക​ട​ക​ളി​ല്‍ നി​ന്ന് ഈ ​മാ​സം ല​ഭി​ക്കും.
മു​ന്‍​ഗ​ണ​നാ - ഇ​ത​ര സ​ബ്‌​സി​ഡി(​എ​ന്‍​പി​എ​സ്) പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ട്ട​വ​ര്‍​ക്ക്(​നീ​ല കാ​ര്‍​ഡ്) ഓ​രോ അം​ഗ​ത്തി​നും 4 രൂ​പ നി​ര​ക്കി​ല്‍ 2 കി​ലോ​ഗ്രാം അ​രി​യും 17 രൂ​പ നി​ര​ക്കി​ല്‍ പ​ര​മാ​വ​ധി 2 കി​ലോ​ഗ്രാം ആ​ട്ട​യും സ്റ്റോ​ക്കി​ന്‍റെ ല​ഭ്യ​ത അ​നു​സ​രി​ച്ച് ല​ഭി​ക്കും. മു​ന്‍​ഗ​ണ​നാ ഇ​ത​ര- നോ​ണ്‍ സ​ബ്‌​സി​ഡി(​എ​ന്‍​പി​എ​ന്‍​എ​സ്) വി​ഭാ​ഗ​ത്തി​ല്‍ പെ​ട്ട​വ​ര്‍​ക്ക് ( വെ​ള്ള കാ​ര്‍​ഡ്) കാ​ര്‍​ഡൊ​ന്നി​ന് 10.90 രൂ​പാ നി​ര​ക്കി​ല്‍ 2 കി​ലോ​ഗ്രാം അ​രി​യും 17 രൂ​പാ നി​ര​ക്കി​ല്‍ പ​ര​മാ​വ​ധി 2 കി​ലോ​ഗ്രാം ആ​ട്ട​യും ല​ഭി​ക്കും.
വൈ​ദ്യു​തീ​ക​രി​ച്ച വീ​ടു​ള്ള (ഇ)​എ​ല്ലാ കാ​ര്‍​ഡു​ട​മ​ക​ള്‍​ക്കും കാ​ര്‍​ഡൊ​ന്നി​ന് അ​ര ലി​റ്റ​റും വൈ​ദ്യു​തീ​ക​രി​ക്കാ​ത്ത വീ​ടു​ള്ള​വ​ര്‍​ക്ക്(​എ​ന്‍​ഇ) കാ​ര്‍​ഡൊ​ന്നി​ന് 4 ലി​റ്റ​റും മ​ണ്ണെ​ണ്ണ, ലി​റ്റ​റി​ന് 41 രൂ​പാ നി​ര​ക്കി​ല്‍ ല​ഭി​ക്കും.
എ​എ​വൈ കാ​ര്‍​ഡി​നു മാ​ത്രം 21രൂ​പാ നി​ര​ക്കി​ല്‍ 1 കി​ലോ പ​ഞ്ച​സാ​ര വി​ഹി​ത​വു​മു​ണ്ട്. കൂ​ടാ​തെ നോ​ണ്‍ സ​ബ്‌​സി​ഡി മ​ണ്ണെ​ണ്ണ അ​ര​ലി​റ്റ​ര്‍ 44 രൂ​പ നി​ര​ക്കി​ല്‍ സ്റ്റോ​ക്കി​ന്‍റെ ല​ഭ്യ​ത അ​നു​സ​രി​ച്ച് അ​ധി​ക​മാ​യി വാ​ങ്ങാം.
പ​രാ​തി​ക​ള്‍ 1800 425 1550 എ​ന്ന ടോ​ള്‍ ഫ്രീ ​ന​മ്പ​രി​ലോ ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സി​ലെ 0468 2222612 എ​ന്ന ന​മ്പ​രി​ലോ, താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സു​ക​ളി​ലെ താ​ഴെ പ​റ​യു​ന്ന ന​മ്പ​രു​ക​ളി​ലോ അ​റി​യി​ക്കാം.
ഇ​തു​കൂ​ടാ​തെ റേ​ഷ​ന്‍ ക​ട​ക​ളി​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ച്ചി​ട്ടു​ള്ള റേ​ഷ​നിം​ഗ് ഇ​ന്‍​സ്പെ​ക്ട​ര്‍​മാ​രു​ടെ​യും താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​റു​ടെ​യും സി​യു​ജി മൊ​ബൈ​ല്‍ ന​മ്പ​രു​ക​ളി​ലും പ​രാ​തി വി​ളി​ച്ച​റി​യി​ക്കാം.
കോ​ഴ​ഞ്ചേ​രി-0468 2222212, കോ​ന്നി- 0468 2246060, തി​രു​വ​ല്ല -0469 2701327,അ​ടൂ​ര്‍ - 0473 4224856, റാ​ന്നി -0473 5227504,മ​ല്ല​പ്പ​ള്ളി -0469 2782374.