അ​ന്ത​ർ​ദേ​ശീ​യ സെ​മി​നാ​ർ ഇ​ന്ന്
Wednesday, February 19, 2020 11:11 PM IST
കോ​ഴ​ഞ്ചേ​രി: മ​ലേ​ഷ്യ​യി​ലെ മ​ല​യ സ​ർ​വ​ക​ലാ​ശാ​ല​യു​മാ​യി ചേ​ർ​ന്ന് കോ​ഴ​ഞ്ചേ​രി സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന അ​ന്ത​ർ​ദേ​ശീ​യ സെ​മി​നാ​ർ ഇ​ന്ന് ആ​രം​ഭി​ക്കും. ര​ണ്ട് ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന സെ​മി​നാ​റി​ൽ രാ​ജ്യ​ത്തി​ന​ക​ത്തും പു​റ​ത്തു​നി​ന്നു​മാ​യി മു​ന്നൂ​റി​ല​ധി​കം പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ക്കു​മെ​ന്ന് കോ ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ സു​രേ​ഷ് മാ​ത്യു ജോ​ർ​ജ്, ഡോ. ​ജ​യ ജേ​ക്ക​ബ്, ചി​ന്നു മ​റി​യം ചാ​ക്കോ എ​ന്നി​വ​ർ അ​റി​യി​ച്ചു.
വി​വി​ധ ശാ​സ്ത്ര, സാ​മൂ​ഹ്യ, സാ​ഹി​ത്യ, നി​യ​മവി​ഷ​യ​ങ്ങ​ളി​ൽ വി​ദ​ഗ്ധ​ർ പ്ര​ബ​ന്ധ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കും. സെ​മി​നാ​റി​ന്‍റെ ഭാ​ഗ​മാ​യി പ്ര​ബ​ന്ധ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നും അ​വ​സ​രം ല​ഭി​ക്കും. മ​ലേ​ഷ്യ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്നും 32 പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.
ഇ​ന്ന് രാ​വി​ലെ പ​ത്തി​ന് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​മാ​ത്യു പി. ​ജോ​ണി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന യോ​ഗ​ത്തി​ൽ മാ​ർ​ത്തോ​മ്മാ സ​ഭാ​ധ്യ​ക്ഷ​ൻ ഡോ. ​ജോ​സ​ഫ് മാ​ർ​ത്തോ​മ്മാ മെ​ത്രാ​പ്പോ​ലീ​ത്ത സെ​മി​നാ​റി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. മ​ല​യ സ​ർ​വ​ക​ലാ​ശാ​ല ഇ​ന്ത്യ പ​ഠ​ന വി​ഭാ​ഗം അ​ധ്യ​ക്ഷ​ൻ ഡോ. ​എം. കൃ​ഷ്ണ​ൻ, മാ​ധ്യ​മ വി​ഭാ​ഗം അ​ധ്യാ​പ​ക​ൻ ഡോ. ​മു​ഹ​മ്മ​ദ് സാ​ലെ​രെമു​ഹ​മ്മ​ദ് എ​ന്നി​വ​ർ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും. നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​ന് ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം എം​ജി സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സി​ല​ർ ഡോ. ​സാ​ബു തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ക​വി അ​ര​ങ്ങ്, ചി​ത്ര പ്ര​ദ​ർ​ശ​നം, ക​ലാ മേ​ള എ​ന്നി​വ​യും സെ​മി​നാ​റി​നോ​ട​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള​താ​യി വി​ദ്യാ​ർ​ഥി കോ ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ ജ​സ്റ്റി​ൻ എ​ബി ജോ​സ​ഫ്, സ്നേ​ഹ മ​റി​യം എ​ന്നി​വ​ർ പ​റ​ഞ്ഞു.