പു​ല്ലാ​ട് ശ്രീ​വി​വേ​കാ​ന​ന്ദ ഹൈ​സ്കൂ​ൾ ശ​താ​ബ്ദി​യാ​ഘോ​ഷം 22ന്
Wednesday, February 19, 2020 11:11 PM IST
പ​ത്ത​നം​തി​ട്ട: പു​ല്ലാ​ട് ശ്രീ​വി​വേ​കാ​ന​ന്ദ ഹൈ​സ്‌​കൂ​ൾ ശ​താ​ബ്ദി ആ​ഘോ​ഷം 22ന് ​ന​ട​ക്കും. രാ​വി​ലെ 9ന് ​സ്കൂ​ൾ മാ​നേ​ജ​ർ ല​ളി​താ ഗോ​പി​നാ​ഥ് പ​താ​ക ഉ​യ​ർ​ത്തി ശ​താ​ബ്ദി​യാ​ഘോ​ഷ​ത്തി​ന് തു​ട​ക്കം കു​റി​ക്കും. 9.30ന് ​മ​ന്ത്രി എം.​എം മ​ണി ആ​ഘോ​ഷ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും.

വീ​ണാ ജോ​ർ​ജ് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ആ​ന്‍റോ ആ​ന്‍റ​ണി എം​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. സ്കൂ​ൾ വാ​ർ​ഷി​ക ആ​ഘോ​ഷം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​പൂ​ർ​ണ ദേ​വി ഉ​ദ്ഘാ​ട​നം ചെ​യ്യും.

അ​യി​രൂ​ർ ജ്ഞാ​നാ​ന​ന്ദ ആ​ശ്ര​മം സ്വാ​മി ചി​ദ്ഭ​വാ​ന​ന്ദ സ​ര​സ്വ​തി അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തും.

ക​ന്യാ​കു​മാ​രി ജി​ല്ല​യി​ലെ തി​രു​വി​താം​കോ​ട് സെ​ന്‍റ് തോ​മ​സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പി​ൽ​ഗ്രീം സെ​ന്‍റ​ർ മാ​നേ​ജ​ർ റ​വ. ബ​ർ​സ്ലീ​ബി റ​മ്പാ​ൻ കൈ​യെ​ഴു​ത്തു മാ​സി​ക പ്ര​കാ​ശ​ന​വും വി​ദ്യാ​ല​യ സ്മ​ര​ണ​യും ന​ട​ത്തും.

എ​സ്‌​വി എ​ച്ച്എ​സ് റി​ട്ട​യേ​ഡ് അ​ധ്യാ​പ​ക​ൻ എം.​ജി മു​ര​ളീ​ധ​ര​ൻ നാ​യ​ർ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തും. കോ​യി​പ്രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ർ. കൃ​ഷ്ണ​കു​മാ​ർ സ​മ്മാ​ന ദാ​നം നി​ർ​വ​ഹി​ക്കും.

സ്കൂ​ൾ മാ​നേ​ജ​ർ ല​ളി​താ ഗോ​പി​നാ​ഥ്, ഹെ​ഡ്മാ​സ്റ്റ​ർ എ​സ്. ര​മേ​ശ്, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ആ​ർ. ജ​യ, കോ​യി​പ്രം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മോ​ൻ​സി കി​ഴ​ക്കേ​ട​ത്ത്, കോ​യി​പ്രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം അ​ജ​യ​കു​മാ​ർ വ​ല്യു​ഴ​ത്തി​ൽ, കോ​യി​പ്രം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി.​ജി. അ​നി​ൽ കു​മാ​ർ, പ​ഞ്ചാ​യ​ത്തം​ഗം ഷി​ബു കു​ന്ന​പ്പു​ഴ, വി​ദ്യാ​ഭ്യാ​സ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ പി.​വി. ശാ​ന്ത​മ്മ, തി​രു​വ​ല്ല ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ കെ. ​ജ​യ​കു​മാ​ർ, പു​ല്ലാ​ട് ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ ബി.​ആ​ർ. അ​നി​ല, പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ. ​ജി. അ​ശോ​ക​ൻ, മാ​തൃ​സം​ഗ​മം പ്ര​സി​ഡ​ന്‍റ് ശോ​ഭ​ന എം. ​ചെ​റി​യാ​ൻ, അ​ധ്യാ​പ​ക പ്ര​തി​നി​ധി ജി. ​രേ​ണു​ക, സ്കൂ​ൾ ലീ​ഡ​ർ അ​ക്ഷ​യ് രാ​ജ്, സീ​നി​യ​ർ അ​ധ്യാ​പി​ക വി.​ആ​ർ ഉ​ഷ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.

നി​ല​വി​ൽ 21 അ​ധ്യാ​പ​ക​രും നാ​ല് അ​ന​ധ്യാ​പ​ക​രും 400 വി​ദ്യാ​ർ​ഥി​ക​ളും ഇ​വി​ടെ​യു​ണ്ട്. വ​ർ​ഷ​ങ്ങ​ളാ​യി എ​സ്എ​സ്എ​ൽ​സി​യ്ക്ക് 100 ശ​ത​മാ​നം വി​ജ​യം കൈ​വ​രി​ക്കു​ന്ന സ്കൂ​ളാ​ണി​ത്. ഒ​രു വ​ർ​ഷം നീ​ണ്ടു നി​ൽ​ക്കു​ന്ന ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി നി​ർ​ധ​ന​രാ​യ ഒ​രു കു​ട്ടി​യ്ക്ക് വീ​ട് വ​ച്ച് ന​ൽ​കാ​നും കൂ​ടു​ത​ൽ ക്ലാ​സ് റൂ​മു​ക​ൾ സ്മാ​ർ​ട്ടാ​ക്കാ​നും നി​ര​വ​ധി സെ​മി​നാ​റു​ക​ൾ ന​ട​ത്താ​നും പ​ദ്ധ​തി​യു​ണ്ട്.

പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ഹെ​ഡ്മാ​സ്റ്റ​ർ എ​സ്. ര​മേ​ഷ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ.​ജി. അ​ശോ​ക​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് പി. ​ജി. അ​നി​ൽ​കു​മാ​ർ, അ​ധ്യാ​പ​ക​ൻ എ​ൻ. ആ​ർ. അ​ശോ​കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.