കോ​ട്ടാ​ങ്ങ​ല്‍ ഗ​വ​ണ്‍​മെ​ന്‍റ് എ​ല്‍​പി സ്‌​കൂ​ള്‍ ശ​താ​ബ്ദി ആ​ഘോ​ഷം ഉ​ദ്ഘാ​ട​നം 25ന്
Thursday, February 20, 2020 10:52 PM IST
കോ​ട്ടാ​ങ്ങ​ൽ: നൂ​റാം വാ​ര്‍​ഷി​ക​ത്തി​ലേ​ക്കു​ക​ട​ന്ന കോ​ട്ടാ​ങ്ങ​ല്‍ ഗ​വ​ണ്‍​മെ​ന്‍റ് എ​ല്‍​പി സ്‌​കൂ​ളി​ന്‍റെ ഒ​രു വ​ര്‍​ഷം നീ​ണ്ടു നി​ല്‍​ക്കു​ന്ന ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം 25ന് ​വൈ​കു​ന്നേ​രം നാ​ലി​ന് കോ​ട്ടാ​ങ്ങ​ല്‍ ജം​ഗ്ഷ​നി​ല്‍ മ​ന്ത്രി പ്ര​ഫ. സി. ​ര​വീ​ന്ദ്ര​നാ​ഥ് നി​ര്‍​വ​ഹി​ക്കും.
പൊ​തു സ​മ്മേ​ള​നം ആ​ന്‍റോ ആ​ന്‍റ​ണി എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. രാ​ജു ഏ​ബ്ര​ഹാം എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​പൂ​ര്‍​ണാ​ദേ​വി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും.ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു ദേ​വ​രാ​ജ​ന്‍ പൂ​ര്‍​വ അ​ധ്യാ​പ​ക​രെ ആ​ദ​രി​ക്കും. ജ​ന​റ​ല്‍ ക​ണ്‍​വീ​ന​റും വാ​ര്‍​ഡം​ഗ​വു​മാ​യ എ​ബി​ന്‍ ബാ​ബു സ്വാ​ഗ​തം പ​റ​യും.

മു​ന്‍ എം​എ​ല്‍​എ ജോ​സ​ഫ് എം. ​പു​തു​ശേ​രി ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം റെ​ജി തോ​മ​സ്, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​എം. എം ​സ​ലിം , ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം കെ. ​സ​തീ​ഷ്, വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി​യ​ധ്യ​ക്ഷ ഷാ​ഹി​ദ ബീ​വി, സി. ​ആ​ര്‍ വി​ജ​യ​മ്മ, ടി. ​എ​ന്‍. വി​ജ​യ​ന്‍, ഇ. ​കെ അ​ജി, എ​ല്‍. സി ​ചാ​ക്കോ, ജോ​സ് പ്ര​കാ​ശ്, ദീ​പ്തി ദാ​മോ​ദ​ര​ന്‍, ജോ​സി ഇ​ല​ഞ്ഞി​പ്പു​റം, ആ​ലീ​സ് സെ​ബാ​സ്റ്റ്യ​ന്‍, ആ​നി രാ​ജു, വി​ദ്യാ​ഭ്യാ​സ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ പി. ​കെ ശാ​ന്ത​മ്മ, എ​ഇ​ഒ വി . ​ന​ളി​നി, എം.​കെ.​എം. ഹ​നീ​ഫ, എം. ​എ​സ്. സു​ഭാ​ഷ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.

ശ​താ​ബ്ദി സ്മാ​ര​ക ശി​ലാ​സ്ഥാ​പ​നം സ്‌​കൂ​ള്‍ അ​ങ്ക​ണ​ത്തി​ല്‍ ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​മ​ന്ത്രി ര​വീ​ന്ദ്ര​നാ​ഥ് നി​ര്‍​വ​ഹി​ക്കും. കോ​ട്ടാ​ങ്ങ​ല്‍ ജം​ഗ്ഷ​നി​ലേ​ക്ക് ശ​താ​ബ്ദി​യാ​ഘോ​ഷ വി​ളം​ബ​ര ഘോ​ഷ​യാ​ത്ര ന​ട​ക്കും. കോ​ട്ടാ​ങ്ങ​ൽ പ്ര​ദേ​ശ​ത്തെ കു​ട്ടി​ക​ൾ​ക്ക് അ​റി​വി​ന്‍റെ ലോ​കം തു​റ​ന്നു ന​ല്‍​കു​ന്ന​തി​നാ​യി നാ​ട്ടു​കാ​രു​ടെ കൂ​ട്ടാ​യ്മ​യി​ല്‍ രൂ​പം ന​ല്‍​കി​യ​താ​ണ് സ്‌​കൂ​ള്‍.

തു​ണ്ടി​യി​ല്‍ ന​സ്രാ​ണി വ​റീ​തി​ല്‍ നി​ന്നും 80 സെ​ന്‍റ് സ്ഥ​ലം ക​ടൂ​ര്‍ നാ​രാ​യ​ണ​നാ​ശാ​ന്‍, നെ​ടു​മ്പ്ര​ത്ത് കൊ​ട്ടാ​ര​ത്തി​ല്‍ പ​ത്മ​നാ​ഭ​പി​ള്ള, കി​ഴ​ക്ക​യി​ല്‍ മു​സ​ല്‍​മാ​ന്‍ മൈ​തീ​ന്‍, പ​ന​ന്തോ​ട്ട​ത്തി​ല്‍ ന​സ്രാ​ണി ചാ​ക്കോ, കൂ​ട്ടു​ങ്ക​ല്‍ ന​സ്രാ​ണി തോ​മ്മാ, കു​റ്റി​പ്ര​ത്ത് ന​സ്രാ​ണി ജോ​സ​ഫ് എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് 1097 കും​ഭ​മാ​സ​ത്തി​ല്‍ 1229-90 ന​മ്പ​ര്‍ തീ​റാ​ധാ​ര​മാ​യി വാ​ങ്ങി. നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഓ​ല മേ​ഞ്ഞ​തും ത​റ മെ​ഴു​കി​യ​തു​മാ​യ സ്‌​കൂ​ളി​ന് രൂ​പം ന​ല്‍​കി. സ്‌​കൂ​ളി​ന്‍റെ ഒ​ന്നാ​മ​ത്തെ അ​ധ്യാ​പ​ക​നാ​യി ആ​ര്‍. ഗോ​വി​ന്ദ​പി​ള്ള​യെ നി​യ​മി​ച്ചു.

ആ​ദ്യകാ​ലം മു​ത​ല്‍ സ​ര്‍​ക്കാ​ര്‍ ഏ​റ്റെ​ടു​ക്കു​ന്ന​തു വ​രെ ഹി​ന്ദു​ക്ക​ളി​ല്‍ നി​ന്ന് ഒ​ന്ന്, മു​സ്‌​ലിം​ക​ളി​ല്‍ നി​ന്ന് ഒ​ന്ന്, ക്രി​സ്ത്യാ​നി​ക​ളി​ല്‍ നി​ന്നും ര​ണ്ട് എ​ന്ന ക്ര​മ​ത്തി​ല്‍ നാ​ട്ടു​കാ​ര്‍ ചേ​ര്‍​ന്ന് സ​ര്‍​ക്കാ​രി​ന്‍റെ അ​നു​വാ​ദ​ത്തോ​ടെ സ്‌​കൂ​ളി​ന്‍റെ പ്ര​വ​ര്‍​ത്ത​നം നി​യ​ന്ത്രി​ക്കു​ന്ന​തി​നാ​യി മാ​നേ​ജ​ര്‍​മാ​രെ തെ​ര​ഞ്ഞെ​ടു​ത്തി​രു​ന്നു. മ​ത മൈ​ത്രി​യി​ലാ​ണ് സ്‌​കൂ​ളി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മു​ന്നോ​ട്ടു പോ​യി​രു​ന്ന​ത്. 1985 ല്‍ ​സ്‌​കൂ​ളി​ന്‍റെ ഭ​ര​ണം സ​ര്‍​ക്കാ​ര്‍ ഏ​റ്റെ​ടു​ത്ത് പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​ള​ക്ട​റെ ഏ​ല്പി​ച്ചു.

2003 ല്‍ ​ഗ​സ​റ്റ് വി​ജ്ഞാ​പ​നം മൂ​ലം സ​ര്‍​ക്കാ​ര്‍ എ​ല്ലാ​വി​ധ​ത്തി​ലും പൂ​ര്‍​ണ​മാ​യി ഏ​റ്റെ​ടു​ത്ത് ഗ​വ​ൺ​മെ​ന്‍റ് എ​ല്‍​പി​എ​സ് കോ​ട്ടാ​ങ്ങ​ല്‍ എ​ന്ന​റി​യ​പ്പെ​ടാ​ന്‍ തു​ട​ങ്ങി. ഒ​രു വ​ര്‍​ഷം നീ​ണ്ടു നി​ല്‍​ക്കു​ന്ന ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ളാ​ണ് ന​ട​ക്കു​ന്ന​ത്.