വൈ​ദ്യു​തി​ബ​ന്ധം വി​ച്ഛേ​ദി​ച്ച​തി​നെ​തി​രെ വീ​ണ്ടും കേ​സ് ‌
Tuesday, March 31, 2020 10:08 PM IST
പ​ന്ത​ളം: അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ താ​മ​സ​സ്ഥ​ല​ത്തേ​ക്കു​ള്ള വൈ​ദ്യു​തി​ബ​ന്ധം വി​ച്ഛേ​ദി​ച്ച​തി​നു പ​ന്ത​ളം പോ​ലീ​സ് വീ​ണ്ടും കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.
പ​ന്ത​ളം മു​ട്ടാ​ർ, ക​ളീ​ക്ക​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ ലു​ബൈ​ന അ​ഹ​മ്മ​ദ് (61), മ​ക​ൻ ഷ​മീം, മ​രു​മ​ക​ൾ ബി​സ്മി ഷ​ഫ്ന എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്.
ലു​ബൈ​ന​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ലോ​ഡ്ജ് മു​റി​ക​ളി​ലാ​യി താ​മ​സി​ച്ച് വ​ന്ന 53 അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്കു​ള്ള വൈ​ദ്യു​തി​ബ​ന്ധ​മാ​ണ് വി​ച്ഛേ​ദി​ച്ച​ത്.
കേ​സ് എ​ടു​ത്ത​തി​നെ തു​ട​ർ്ന്ന് ന​ഗ​ര​സ​ഭാ അ​ധി​കൃ​ത​ രും പോ​ലീ​സും ചേ​ർ​ന്ന് വൈ​ദ്യു​തി​ബ​ന്ധം പു​നഃ​സ്ഥാ​പി​ ച്ചു.
ജി​ല്ല​യി​ലെ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ താ​മ​സി​ക്കു​ന്ന ക്യാ​ന്പു​ക​ളി​ൽ എം​എ​ൽ​എ മാ​ർ​ക്കൊ​പ്പം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ​യും ഡി​വൈ​എ​സ്പി മാ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ സ​ന്ദ​ർ്ശ​നം ന​ട​ത്തി​യി​രു​ന്നു.
രോ​ഗ​ഭീ​ഷ​ണി നി​ല​നി​ല്ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തു​ക​യും എ​ല്ലാ​ത്ത​രം സ​ഹാ​യ​ങ്ങ​ളും വാ​ഗ്ദാ​നം ചെ​യ്യു​ക​യും ചെ​യ്തു. ‌