ആ​ദി​വാ​സി​ക​ള്‍​ക്കു​ള്ള ഭ​ക്ഷ്യ​കി​റ്റ് വി​ത​ര​ണം തു​ട​ങ്ങി
Saturday, April 4, 2020 10:38 PM IST
റാ​ന്നി: പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ ആ​ദി​വാ​സി വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട​വ​ര്‍​ക്ക് സ​ര്‍​ക്കാ​ര്‍ ന​ല്‍​കു​ന്ന ഭ​ക്ഷ്യ​കിറ്റിന്‍റെ വി​ത​ര​ണം തു​ട​ങ്ങി. കി​റ്റു​ക​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം അ​ടി​ച്ചി​പ്പു​ഴ​യി​ല്‍ രാ​ജു ഏ​ബ്ര​ഹാം എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു.

1060 രൂ​പ വി​ല​യു​ള്ള 2150 ഭ​ക്ഷ്യ​ക്കി​റ്റു​ക​ളാ​ണ് ജി​ല്ല​യി​ലെ ആ​ദി​വാ​സി വി​ഭാ​ഗ​ത്തി​ല്‍ പെ​ട്ട​വ​രു​ടെ വീ​ടു​ക​ളി​ല്‍ വി​ത​ര​ണം ചെ​യ്യു​ന്ന​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ 1175 വീ​ടു​ക​ളി​ല്‍ ഭ​ക്ഷ്യ കി​റ്റു​ക​ള്‍ വി​ത​ര​ണം ചെ​യ്തി​രു​ന്നു. കി​ട​പ്പു​രോ​ഗി​ക​ള്‍, 65 വ​യ​സി​നു മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള​വ​ര്‍, വി​ക​ലാം​ഗ​ര്‍ എ​ന്നി​വ​ര്‍​ക്കാ​യി​രു​ന്നു ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ കി​റ്റ് വി​ത​ര​ണം ചെ​യ്ത​ത്. അ​രി 15 കി​ലോ, ക​ട​ല ഒ​രു കി​ലോ, വെ​ളി​ച്ചെ​ണ്ണ ഒ​രു കി​ലോ, മു​ള​ക്, മ​ല്ലി 100 ഗ്രാം ​വീ​തം, ഉ​പ്പ് ഒ​രു കി​ലോ, സോ​പ്പ് ഒ​ന്ന്, ബാ​ര്‍ സോ​പ്പ് ഒ​ന്ന് എ​ന്നി​വ​യാ​ണ് കി​റ്റി​ല്‍ ഉ​ള്ള​ത്.

അ​ട്ട​ത്തോ​ട്, അ​ടി​ച്ചി​പ്പു​ഴ, ക​രി​കു​ളം, ചൊ​ള്ള​നാ​വ​യ​ല്‍, കു​രു​മ്പ​ന്‍​മൂ​ഴി, മ​ണ​ക്ക​യം, പാ​മ്പി​നി, കൊ​ടു​മു​ടി, ചാ​ല​ക്ക​യം, സാ​യി​പ്പ​ന്‍​കു​ഴി, ആ​വ​ണി​പ്പാ​റ, കാ​ട്ടാ​ത്തി​പ്പാ​റ, ഉ​ള്‍​പ്പെ​ടെ​യു​ള്ള എ​ല്ലാ ആ​ദി​വാ​സി കേ​ന്ദ്ര​ങ്ങ​ളി​ലും ഒ​റ്റ​പ്പെ​ട്ട് താ​മ​സി​ക്കു​ന്ന​വ​ര്‍​ക്കും വീ​ടു​ക​ളി​ല്‍ കി​റ്റ് എ​ത്തി​ച്ചു ന​ല്‍​കി വ​രു​ക​യാ​ണ്. ട്രൈ​ബ​ല്‍ ഡെ​വ​ല​പ്മെന്‍റ് ഓ​ഫീ​സ​ര്‍ ഇ. ​ആ​ര്‍. മ​ധു, ഡ​പ്യൂ​ട്ടി ടി​ഡി​ഒ ടി.​പി. അ​ജി, അ​ജി​കു​മാ​ര്‍, ജി. ​രാ​ജ​പ്പ​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.