മൊ​ബൈ​ല്‍ ത്രി​വേ​ണി വ​ഴി അ​വ​ശ്യ​സാ​ധ​ന​ങ്ങ​ള്‍ ഇ​നി വീ​ട്ടു​മു​റ്റ​ത്ത് ‌
Monday, April 6, 2020 10:15 PM IST
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് 19 പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി നി​യ​ന്ത്ര​ണ​ങ്ങ​ള്‍ നി​ല​നി​ല്‍​ക്കെ ക​ണ്‍​സ്യൂ​മ​ര്‍​ഫെ​ഡ് വീ​ട്ടു​മു​റ്റ​ത്ത് അ​വ​ശ്യ സാ​ധ​ന​ങ്ങ​ളെ​ത്തി​ക്കു​ന്നു. മൊ​ബൈ​ല്‍ ത്രി​വേ​ണി​യാ​ണു പ​ത്ത​നം​തി​ട്ട ജി​ല്ല​യു​ടെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ പ​ല​വ്യ​ഞ്ജ​ന​ങ്ങ​ളും ക​റിപ്പൊ​ടി​ക​ളും മ​റ്റും അ​ട​ങ്ങി​യ അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​മാ​യി വീ​ട്ടു​മു​റ്റ​ത്തെ​ത്തു​ന്ന​ത്.
നി​ല​വി​ല്‍ തി​രു​വ​ല്ല, ആ​റ​ന്മു​ള എ​ന്നി​വ​ട​ങ്ങ​ളി​ലു​ള്ള ര​ണ്ടു മൊ​ബൈ​ല്‍ ത്രി​വേ​ണി​ക​ളാ​ണു ജി​ല്ല​യി​ല്‍ ഉ​ട​നീ​ളം സേ​വ​നം ന​ട​ത്തു​ക. 18 വ​രെ​യാ​ണ് മൊ​ബൈ​ല്‍ ത്രി​വേ​ണി​യു​ടെ സേ​വ​ന​ങ്ങ​ള്‍ ല​ഭ്യ​മാ​കു​ന്ന​ത്. എ​ന്നാ​ല്‍ ആ​വ​ശ്യ​ക്കാ​ര്‍ ഏ​റു​ക​യാ​ണെ​ങ്കി​ല്‍ സേ​വ​ന​ങ്ങ​ള്‍ തു​ട​ര്‍​ന്നും ന​ല്‍​കു​മെ​ന്നു ത്രി​വേ​ണി പ​ത്ത​നം​തി​ട്ട റീ​ജി​യ​ണ്‍ മാ​ര്‍​ക്ക​റ്റിം​ഗ് മാ​നേ​ജ​ര്‍ ടി.​കെ വി​മ​ല്‍ പ​റ​ഞ്ഞു.
ഇ​തി​നു​പു​റ​മേ ത്രി​വേ​ണി​യു​ടെ ഹോം ​ഡെ​ലി​വ​റി സം​വി​ധാ​ന​ത്തെ കു​റി​ച്ചു​ള്ള ആ​ലോ​ച​ന​ക​ള്‍ ന​ട​ന്നു​വ​രി​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
നി​ല​വി​ല്‍ ര​ണ്ടു മൊ​ബൈ​ല്‍ ത്രി​വേ​ണി ഉ​ള്‍​പ്പെടെ 15 ത്രി​വേ​ണി സ്റ്റോ​റു​ക​ളാ​ണു ജി​ല്ല​യി​ലു​ള്ള​ത്. ‌
‌തി​രു​വ​ല്ല മൊ​ബൈ​ല്‍ ത്രി​വേ​ണി​യു​ടെ ഇ​ന്‍ ചാ​ര്‍​ജ് അ​ജീ​ഷ് - 9656259308, ആ​റ​ന്മു​ള മൊ​ബൈ​ല്‍ ത്രി​വേ​ണി​യു​ടെ ഇ​ന്‍ ചാ​ര്‍​ജ് കെ.​ജി അ​നി​ല്‍​കു​മാ​ര്‍ - 9495835284. ‌