പി​ടി​ച്ചു​കെ​ട്ടും ന​മ്മ​ൾ മ​ഹാ​മാ​രി​യെ... ‌
Monday, April 6, 2020 10:18 PM IST
പ​ത്ത​നം​തി​ട്ട: ക​ഴി​ഞ്ഞ മാ​ർ​ച്ച് ഏ​ഴി​ന് രാ​ത്രി​യി​ൽ ആ​രം​ഭി​ച്ച​താ​ണ് പ​ത്ത​നം​തി​ട്ട​യി​ലെ കോ​വി​ഡ് പ്ര​തി​രോ​ധം. ഏ​ഴി​ന് രാ​ത്രി ജോ​ലി ക​ഴി​ഞ്ഞ് മ​ട​ങ്ങി​യ​പ്പോ​ഴാ​ണ് ജി​ല്ലാ ക​ള​ക്ട​ർ പി.​ബി. നൂ​ഹി​നെ​യും ഡി​എം​ഒ ഡോ.​എ.​എ​ൽ. ഷീ​ജ​യെ​യും ആ​രോ​ഗ്യ സെ​ക്ര​ട്ട​റി​യും പി​ന്നാ​ലെ മ​ന്ത്രി​യും​വി​ളി​ച്ച​ത്. പ​ത്ത​നം​തി​ട്ട​യി​ൽ ഇ​റ്റ​ലി​യി​ൽ നി​ന്നെ​ത്തി​യ റാന്നി ഐത്തലയിലെ മൂ​ന്നം​ഗ കു​ടും​ബ​ത്തി​നും അ​വ​രു​ടെ സ​ഹോ​ദ​രനും ഭാര്യയ്ക്കും അ​ട​ക്കം അ​ഞ്ചു​പേ​ർ​ക്ക് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്നു. പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ത​ലേ​ന്ന് ഐ​സൊ​ലേ​ഷ​നി​ലാ​ക്കി​യ​വ​രാ​ണി​വ​ർ.

കോ​വി​ഡ് പ്ര​തി​രോ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ൻ​കാ​ല അ​നു​ഭ​വ​ങ്ങ​ളൊ​ന്നും ത​ങ്ങ​ൾ​ക്ക് മു​ന്നി​ൽ ഇ​ല്ല. വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ല കേ​ട്ട​റി​വു​ക​ൾ മാ​ത്രം. ചൈ​ന​യി​ൽ കോ​വി​ഡ് ഭീ​തി പ​ര​ത്തി​യ​തി​നു പി​ന്നാ​ലെ ജി​ല്ല​യി​ലെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ കൊ​റോ​ണ വാ​ർ​ഡു​ക​ൾ തു​റ​ന്നി​രു​ന്നു. പ​ക്ഷേ അ​തി​ന​പ്പു​റ​ത്തേ​ക്ക ്സം​വി​ധാ​ന​ങ്ങ​ളൊ​ന്നും ഉ​ണ്ടാ​യി​രു​ന്നി​ല്ല. കേ​ര​ള​ത്തി​ൽ ഇ​തി​നു മു​ന്പ് തൃ​ശൂ​രി​ലും ആ​ല​പ്പു​ഴ​യി​ലും ഓ​രോ കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ക​യും അ​വ​ർ ചി​കി​ത്സി​ച്ച് ഭേ​ദ​പ്പെ​ടു​ക​യും ചെ​യ്തു. അ​ഞ്ചു​പേ​രി​ൽ ഒ​ന്നി​ച്ച് രോ​ഗം സ്ഥി​രീ​ക​രി​ച്ചെ​ത്തു​ന്ന​ത് കേ​ര​ള​ത്തി​ൽ ത​ന്നെ ആ​ദ്യം. ‌

രാ​ത്രി​യി​ൽ ത​ന്നെ ക​ള​ക്ട​റും ഡി​എം​ഒ​യും തി​രി​കെ ഓ​ഫീ​സു​ക​ളി​ലെ​ത്തി. രാ​ജു ഏ​ബ്ര​ഹാം എം​എ​ൽ​എ അ​ട​ക്ക​മു​ള്ള​വ​രെ ഇ​തി​നോ​ട​കം മ​ന്ത്രി കെ.​കെ. ശൈ​ല​ജ ത​ന്നെ വി​ഷ​യ​ത്തി​ന്‍റെ ഗൗ​ര​വം വി​ളി​ച്ച് അ​റി​യി​ച്ചി​രു​ന്നു. രോ​ഗി​ക​ളെ പാ​ർ​പ്പി​ച്ചി​രി​ക്കു​ന്ന പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി ആ​ർ​എം​ഒ, സൂ​പ്ര​ണ്ട് അ​ട​ക്ക​മു​ള്ള​വ​രെ വി​ളി​ച്ചു​വ​രു​ത്തി. രാ​ത്രി​യി​ൽ ത​ന്നെ ക​ള​ക്ട​റേ​റ്റി​ൽ യോ​ഗം ചേ​ർ​ന്നു. ആ​രോ​ഗ്യ​വ​കു​പ്പി​ലെ വ​ലി​യൊ​രു ടീം ​ത​ന്നെ ഇ​വ​രോ​ടൊ​പ്പം ചേ​ർ​ന്നു. പു​ല​ർ​ച്ചെ​യോ​ടെ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി. ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡി​ൽ ഡ്യൂ​ട്ടി​ക്ക് നി​യോ​ഗി​ക്ക​പ്പെ​ടു​ന്ന ഡോ​ക്ട​ർ​മാ​രു​ടെ സം​ഘ​ത്തെ​യും വി​ളി​ച്ചു. ഇ​തി​നി​ടെ ആ​രോ​ഗ്യ​മ​ന്ത്രി പ​ല ത​വ​ണ വി​ളി​ച്ചു. രോ​ഗി​ക​ൾ​ക്ക് മെ​ച്ച​പ്പെ​ട്ട ചി​കി​ത്സ ന​ൽ​ക​ണം. ഒ​പ്പം പ്ര​തി​രോ​ധം ശ​ക്ത​മാ​ക്ക​ണം. കൂ​ടു​ത​ൽ ആ​ളു​ക​ളി​ലേ​ക്ക് പ​ട​രാ​ൻ പാ​ടി​ല്ല. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രെ സം​ബ​ന്ധി​ച്ച് ഒൗ​ദ്യോ​ഗി​ക​മാ​യ അ​റി​യി​പ്പ് മ​ന്ത്രി ത​ന്നെ തി​രു​വ​ന​ന്ത​പു​ര​ത്തു ന​ട​ത്തും. അ​പ്പോ​ഴേ​ക്കും ഇ​വി​ടെ വേ​ണ്ട ക്ര​മീ​ക​ര​ണ​ങ്ങ​ൾ എ​ല്ലാം ന​ട​ത്ത​ണം.

കോ​വി​ഡ് ബാ​ധ​യു​ടെ കേ​ര​ള​ത്തി​ലെ ര​ണ്ടാം​ഘ​ട്ട​മാ​യി ഇ​തി​നെ ക​ണ്ടു​കൊ​ണ്ടു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​ണ് പി​ന്നീ​ട് പ​ത്ത​നം​തി​ട്ട നേ​തൃ​ത്വം ന​ൽ​കി​യ​ത്. കോ​വി​ഡി​നെ ന​മ്മ​ൾ പി​ടി​ച്ചു​കെ​ട്ടും എ​ന്ന നി​ശ്ച​യ​ദാ​ർ​ഢ്യ​ത്തി​ൽ ഒ​രു പ​റ്റം ഉ​ദ്യോ​ഗ​സ്ഥ​രും ജ​ന​പ്ര​തി​നി​ധി​ക​ളും ചേ​ർ​ന്നു ന​ട​ത്തു​ന്ന ഉ​ദ്യ​മം ഒ​രു​മാ​സം പി​ന്നി​ടു​ന്പോ​ൾ പ​ത്ത​നം​തി​ട്ട​യി​ൽ രോ​ഗ​വ്യാ​പ​ന തോ​ത് വ​ള​രെ കു​റ​വാ​ണെ​ന്ന​താ​ണ് നേ​ട്ടം.

ഒ​രു സ​മ​യ​ത്ത് കേ​ന്ദ്ര​സ​ർ​ക്കാ​ർ ഹോ​ട്ട്സ്പോ​ട്ട് പ​ട്ടി​ക​യി​ൽ​പെ​ടു​ത്തി​യ പ​ത്ത​നം​തി​ട്ട​യെ പി​ന്നീ​ട് ഇ​തി​ൽ നി​ന്നൊ​ഴി​വാ​ക്കാ​മെ​ന്ന നി​ർ​ദേ​ശ​വും സ്വീ​കാ​ര്യ​മാ​യി. പ​ത്ത​നം​തി​ട്ട​യി​ൽ രോ​ഗ​വ്യാ​പ​ന​ത്തി​ന്‍റെ തോ​ത് പി​ടി​ച്ചു​നി​ർ​ത്തി​യ​താ​ണ് ഇ​തി​നു പ്ര​ധാ​ന കാ​ര​ണം. കൂ​ട്ടാ​യ ശ്ര​മം ഒ​രു​മാ​സ​മാ​യി ന​ട​ന്ന​തി​ന്‍റെ ഭാ​ഗ​മാ​ണി​ത്. 7000ല​ധി​കം ആ​ളു​ക​ൾ ഇ​പ്പോ​ഴും നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്നു. ഇ​വ​രി​ൽ ചി​ല​രി​ലാ​ണ് ഇ​പ്പോ​ൾ രോ​ഗം ക​ണ്ടു​വ​രു​ന്ന​ത്. പൂ​ർ​ണ​മാ​യി നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​ർ​ക്ക് രോ​ഗം പി​ടി​പെ​ടു​ന്പോ​ൾ വ്യാ​പ​ന​ത്തി​ന്‍റെ തോ​ത് പൂ​ജ്യം ശ​ത​മാ​ന​ത്തി​ലെ​ത്തി​ക്കാ​മെ​ന്ന​താ​ണ് പ​ത്ത​നം​തി​ട്ട ന​ൽ​കു​ന്ന പാ​ഠം. ‌