നി​ശ്ച​യ​ദാ​ർ​ഢ്യ​ത്തി​ന്‍റെ ക​ഥ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലും ‌‌
Tuesday, April 7, 2020 10:14 PM IST
പ​ത്ത​നം​തി​ട്ട: മാ​ർ​ച്ച് എ​ട്ടി​ന് പു​ല​ർ​ച്ചെ പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി പ​രി​സ​രം ഒ​രു മാ​റ്റ​ത്തി​നു​വേ​ണ്ടി ത​യാ​റാ​കു​ക​യാ​യി​രു​ന്നു. എ​ന്താ​ണ് സം​ഭ​വി​ച്ച​തെ​ന്ന് അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന രോ​ഗി​ക​ൾ​ക്കു പെ​ട്ടെ​ന്നു മ​ന​സി​ലാ​യി​ല്ല.

പ​തി​വി​നു വി​പ​രീ​ത​മാ​യി ഡോ​ക്ട​ർ​മാ​ർ ഏ​റെ സ​ജീ​വ​മാ​യി രാ​വി​ലെ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യി​രി​ക്കു​ന്നു. ചി​ല അ​ട​ക്കം​പ​റ​ച്ചി​ലു​ക​ൾ ജീ​വ​ന​ക്കാ​ർ ത​മ്മി​ൽ. ഒ​ടു​വി​ൽ രോ​ഗി​ക​ളി​ലേ​ക്കും കൂ​ട്ടി​രി​പ്പു​കാ​രി​ലേ​ക്കും ആ ​വാ​ർ​ത്ത എ​ത്താ​ൻ അ​ധി​ക​സ​മ​യം വേ​ണ്ടി​വ​ന്നി​ല്ല.

ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ അ​ഡ്മി​റ്റ് ചെ​യ്തി​ട്ടു​ള്ള അ​ഞ്ചു​പേ​രി​ൽ കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്നു. കേ​ര​ളം ഒ​ന്ന​ട​ങ്കം ആ ​വാ​ർ​ത്ത ശ്ര​വി​ച്ച​തി​നു പി​ന്നാ​ലെ ജ​ന​റ​ൽ ആ​ശു​പ​ത്രി പ​രി​സ​രം ശൂ​ന്യ​മാ​യി തു​ട​ങ്ങി. പ​തി​വ് തി​ര​ക്കി​ല്ല. ഉ​ച്ച​യ്ക്ക് ക​ഞ്ഞി വാ​ങ്ങാ​ൻ അ​ധി​കം പേ​രി​ല്ല, രാ​ത്രി ഭ​ക്ഷ​ണ​ത്തി​നാ​ക​ട്ടെ തി​ര​ക്ക് തീ​രെ കു​റ​വ്. ജ​ന​റ​ൽ വാ​ർ​ഡി​ൽ തി​ര​ക്ക് കു​റ​ഞ്ഞു. പി​റ്റേ​ന്നു മു​ത​ൽ ഒ​പി​യി​ലും ആ​ളെ​ത്തു​ന്നി​ല്ല.

ആ​ശു​പ​ത്രി​യി​ലേ​ക്കു വ​രു​ന്ന​വ​രു​ടെ എ​ണ്ണം കു​റ​ഞ്ഞു. ഇ​ന്നി​പ്പോ​ൾ ജ​ന​റ​ൽ ആ​ശു​പ​ത്രി പൂ​ർ​ണ​മാ​യി കോ​വി​ഡ്-19 ആ​ശു​പ​ത്രി​യാ​യി മാ​റി​യി​രി​ക്കു​ന്നു. മ​റ്റു ചി​കി​ത്സ​ക​ൾ അ​ധി​ക​മു​ണ്ടാ​കി​ല്ല. അ​ടി​യ​ന്ത​ര കേ​സു​ക​ൾ മാ​ത്രം എ​ടു​ക്കു​ന്നു. രോ​ഗി​ക​ൾ​ക്ക് ഡോ​ക്ട​ർ​മാ​രു​മാ​യി ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ട് ചി​കി​ത്സ തേ​ടാ​ൻ സൗ​ക​ര്യ​മൊ​രു​ക്കി​യി​രി​ക്കു​ന്നു. മാ​ർ​ച്ച് എ​ട്ടി​ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച റാ​ന്നി ഐ​ത്ത​ല​യി​ൽ നി​ന്നെ​ത്തി​യ അ​ഞ്ചു​പേ​രെ​യും കോ​വി​ഡ് ഭേ​ദ​പ്പെ​ടു​ത്തി ക​ഴി​ഞ്ഞ മാ​ർ​ച്ച് 30നു ​വീ​ടു​ക​ളി​ലേ​ക്ക് അ​യ​ച്ചു. അ​വ​രു​ടെ വ​യോ​ധി​ക മാ​താ​പി​താ​ക്ക​ളെ​യും ആ​ദ്യ ര​ണ്ടു​ദി​വ​സം ചി​കി​ത്സി​ച്ച​ത് ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലാ​ണ്. വെ​ന്‍റി​ലേ​റ്റ​റു​ക​ളും മ​റ്റു സൗ​ക​ര്യ​ങ്ങ​ളു​മി​ല്ലാ​ത്ത​തി​നാ​ലാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കു മാ​റ്റി​യ​ത്. വി​ദേ​ശ​ത്തു​നി​ന്നെ​ത്തി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച നാ​ലു പേ​രും ഡ​ൽ​ഹി​യി​ൽ നി​ന്നെ​ത്തി​യ വി​ദ്യാ​ർ​ഥി​നി​യും ഇ​ന്നി​പ്പോ​ൾ ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡി​ലു​ണ്ട്. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളോ​ടെ ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡി​ൽ ആ​ളു​ക​ളെ പ്ര​വേ​ശി​പ്പി​ക്കു​ക​യും ഡി​സ്ചാ​ർ​ജ് ചെ​യ്യു​ക​യും ചെ​യ്തു​വ​രു​ന്നു. ‌‌

ഐ​ത്ത​ല കു​ടും​ബ​ത്തോ​ടൊ​പ്പം നി​ന്ന് ആശുപത്രി കുടുംബം ...‌‌

ടി​വി​യി​ലും പ​ത്ര​ങ്ങ​ളി​ലും മാ​ത്രം ക​ണ്ടും കേ​ട്ടു​മ​റി​ഞ്ഞ കോ​വി​ഡ്-19 സ്വ​ന്തം ക​ണ്‍​മു​ന്പി​ലെ​ത്തി​യ​പ്പോ​ൾ ആ​ദ്യം ഞെ​ട്ടി... കൂ​ട്ടി​ന് ആ​ശ​ങ്ക​യും ടെ​ൻ​ഷ​നും... പി​ന്നെ ത​ങ്ങ​ളു​ടെ മു​ന്നി​ലെ​ത്തി​യ​വ​രെ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചു​കൊ​ണ്ടു​വ​ര​ണം എ​ന്ന ചി​ന്ത​യും... അ​തി​ൽ വി​ജ​യി​ച്ച പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ സം​ഘ​വും ജീ​വ​ന​ക്കാ​രും ഒ​രു​മാ​സ​ത്തെ അ​നു​ഭ​വം വി​വ​രി​ക്കു​ന്പോ​ൾ തി​ക​ഞ്ഞ ആ​ത്മ​സം​തൃ​പ്തി​യി​ലാ​ണ്.

പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ കോ​വി​ഡ്-19 ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന ഇ​റ്റ​ലി കു​ടും​ബ​ത്തെ ര​ക്ഷ​പ്പെ​ടു​ത്താ​നാ​യ​ത് സം​സ്ഥാ​ന​ത്തെ ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ മൊ​ത്തം വി​ജ​യ​മാ​ണെ​ന്ന് ഡോ.​ശ​ര​ത് തോ​മ​സ് റോ​യ്, ഡോ.​ടി.​ആ​ർ. ജ​യ​ശ്രീ, ഡോ.​ന​സ്ലി​ൻ എ. ​സ​ലാം എ​ന്നി​വ​ർ ഒ​ന്നി​ച്ചു പ​റ​യു​ന്നു. ജി​ല്ല​യി​ൽ ആ​ദ്യ​മാ​യി കോ​വി​ഡ് ബാ​ധി​ച്ചെ​ത്തി​യ ഇ​റ്റ​ലി കു​ടും​ബ​ത്തി​ലെ അ​ഞ്ചു പേ​രി​ൽ മൂ​ന്നു​പേ​രും പ്ര​മേ​ഹ​വും ഉ​യ​ർ​ന്ന ര​ക്ത​സ​മ്മ​ർ​ദ്ദ​വും, ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ പ്ര​ശ്ന​ങ്ങ​ളു​മൊ​ക്കെ​യു​ള്ള​വ​ർ.

ഇ​തി​വി​ടെ ചി​കി​ൽ​സി​ക്ക​ണോ...? എ​ല്ലാ​വ​രും ഭീ​തി​യോ​ടു ചോ​ദി​ച്ചു. ധൈ​ര്യ​മാ​യി മു​ന്നോ​ട്ടു പോ​കൂ...​എ​ല്ലാ സ​ഹാ​യ​ങ്ങ​ളും ല​ഭ്യ​മാ​ക്കി ഞ​ങ്ങ​ൾ കൂ​ടെ​യു​ണ്ടാ​കു​മെ​ന്ന മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ, ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ഷൈ​ല​ജ, ജി​ല്ലാ ക​ള​ക്ട​ർ പി.​ബി. നൂ​ഹ്, ഡി​എം​ഒ ഡോ.​എ.​എ​ൽ. ഷീ​ജ തു​ട​ങ്ങി​യ​വ​രു​ടെ വാ​ക്കു​ക​ൾ ധൈ​ര്യം പ​ക​ർ​ന്നു. ഒ​പ്പം ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ.​സാ​ജ​ൻ മാ​ത്യു, ആ​ർ​എം​ഒ ഡോ.​ആ​ഷി​ഷ് മോ​ഹ​ൻ​കു​മാ​ർ എ​ന്നി​വ​ർ സ​ർ​വ​പി​ന്തു​ണ​ക​ളു​മാ​യി രം​ഗ​ത്തു​വ​ന്നു. അ​ങ്ങ​നെ കേ​ര​ള​ത്തി​ൽ ര​ണ്ടാം​ഘ​ട്ട കോ​വി​ഡ് ചി​കി​ത്സ​യും പ്ര​തി​രോ​ധ​വും ഒ​ന്നു​പോ​ലെ പ​ത്ത​നം​തി​ട്ട​യി​ൽ ആ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു.

ആ​ശു​പ​ത്രി ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡി​ലേ​ക്കു നി​യോ​ഗി​ക്ക​പ്പെ​ട്ട​പ്പോ​ൾ യു​വ ഡോ​ക്ട​ർ​മാ​രാ​യ ജ​യ​ശ്രീ, ന​സ്ലി​ൻ, ശ​ര​ത് തോ​മ​സ് റോ​യ് എ​ന്നി​വ​രു​ടെ മ​ന​സി​ൽ പെ​ട്ടെ​ന്ന് പ​ല ആ​ശ​ങ്ക​ക​ളും വ​ന്നു. ത​ങ്ങ​ളു​ടെ സു​ര​ക്ഷി​ത​ത്വം കൂ​ടി നോ​ക്ക​ണ​മ​ല്ലോ. പ​ല​ർ​ക്കും വീ​ടു​ക​ളി​ലേ​ക്ക് തി​രി​കെ ചെ​ല്ലു​ന്പോ​ഴ​ത്തെ ബു​ദ്ധി​മു​ട്ടു​ക​ളാ​ണ് അ​ല​ട്ടി​യ​ത്. കു​ട്ടി​ക​ളു​ടെ​യും കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും ഒ​ക്കെ സു​ര​ക്ഷി​ത​ത്വ​വും മ​ന​സി​ലേ​ക്ക് ഓ​ടി​വ​ന്നു.

എ​ന്താ​യാ​ലും എ​ല്ലാം മ​ന​സി​ലൊ​തു​ക്കി ഒ​രു മ​ടി​യും പ​റ​യാ​തെ ചി​കി​ത്സാ​ദൗ​ത്യം ഏ​റ്റെ​ടു​ത്തു.പേ​ഴ്സ​ണ​ൽ പ്രൊ​ട്ട​ക്ഷ​ൻ എ​ക്യു​പ്മെ​ന്‍റ് (പി​പി​ഇ ) ഡ്ര​സ് ധ​രി​ക്കു​ന്ന​താ​ണ് ഡോ​ക്ട​ർ​മാ​രെ എ​റ്റ​വും ബു​ദ്ധി​മു​ട്ടി​ച്ചി​രു​ന്ന​ത്. ഡ്ര​സ് ധ​രി​ക്ക​ണ​മെ​ങ്കി​ൽ 20 മി​നി​റ്റ് വേ​ണം. മ​റ്റു​ള്ള​വ​രി​ലേ​ക്ക് വൈ​റ​സ് ബാ​ധി​ക്കാ​തി​രി​ക്കാ​ൻ. മ​ണി​ക്കൂ​റു​ക​ളോ​ളം അ​ത്യു​ഗ്ര​മാ​യ ചൂ​ടി​ൽ ഇ​തി​നി​ട​യി​ൽ വി​യ​ർ​ത്തു​കു​ളി​ച്ചി​രി​ക്കും. ഇ​വ അ​ഴി​ച്ചു​മാ​റ്റു​ന്ന​തും വ​ള​രെ സൂ​ക്ഷ്മ​ത​യോ​ടെ ആ​ക​ണം. സ്ര​വ​ശേ​ഖ​ര​ണം മു​ത​ലു​ള്ള കാ​ര്യ​ങ്ങ​ളി​ൽ ഡോ​ക്ട​ർ​മാ​ർ ഇ​ട​പെ​ട​ണം.

മാ​ന​സി​ക​മാ​യി ത​ക​ർ​ന്ന രോ​ഗി​ക​ൾ​ക്ക് ധൈ​ര്യം പ​ക​ര​ണം. അ​വ​രു​ടെ ആ​വ​ശ്യ​ങ്ങ​ളി​ലും ഭ​ക്ഷ​ണ​കാ​ര്യ​ങ്ങ​ളി​ലു​മെ​ല്ലാം ഒ​പ്പം നി​ൽ​ക്കേ​ണ്ടി​വ​ന്നു.

സൂ​പ്ര​ണ്ടും ആ​ർ​എം​ഒ​യും ന​ഗ​ര​സ​ഭ അ​ധി​കൃ​ത​രു​മൊ​ക്കെ ഇ​ക്കാ​ര്യ​ങ്ങ​ളി​ൽ വേ​ണ്ട സ​ഹാ​യ​ങ്ങ​ൾ അ​പ്പ​പ്പോ​ൾ എ​ത്തി​ച്ചു ത​ന്നു. ഇ​വ​രെ ചി​കി​ൽ​സി​ക്കു​ന്ന ഡോ​ക്ട​ർ​മാ​രു​ടെ​യും ന​ഴ്സു​മാ​രു​ടെ​യും സാ​ന്പി​ളു​ക​ളും പ​രി​ശോ​ധി​ച്ചു​കൊ​ണ്ടി​രു​ന്നു. പ​രി​ശോ​ധ​നാ​ഫ​ലം പു​റ​ത്തു​വ​രു​ന്ന​തു​വ​രെ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രും ഭ​യ​ന്നു ജീ​വി​ക്കു​ന്ന അ​വ​സ്ഥ. നാ​ട്ടി​ൽ​പോ​ലും പ​ല​ർ​ക്കും ചി​ല ബു​ദ്ധി​മു​ട്ടു​ക​ളു​ണ്ടാ​യി. ത​ങ്ങ​ളു​ടെ ചി​കി​ത്സ​യി​ലു​ള്ള​വ​ർ ഭേ​ദ​മാ​യി എ​ന്ന​റി​ഞ്ഞ​പ്പോ​ൾ രോ​ഗി​ക​ളെ​ക്കാ​ൾ ഏ​റെ സ​ന്തോ​ഷി​ച്ച​ത് അ​വ​രെ ചി​കി​ൽ​സി​ച്ച ഡോ​ക്ട​ർ​മാ​രും ന​ഴ്സു​മാ​രു​മാ​ണ്.

ഓ​രോ ത​വ​ണ സാ​ന്പി​ൾ എ​ടു​ക്കു​ന്പോ​ഴും മ​രു​ന്ന് ന​ൽ​കു​ന്പോ​ഴു​മെ​ല്ലാം ഇ​വ​രു​ടെ അ​സു​ഖം ഭേ​ദ​മാ​ക​ണ​മെ​ന്ന് മ​ന​സു​രു​കി പ്രാ​ർ​ഥി​ച്ചി​രു​ന്നു. ഐ​ത്ത​ല സ്വ​ദേ​ശി​ക​ളു​ടെ ഒ​ന്പ​താ​മ​ത്തെ ത​വ​ണ​യി​ലെ സാ​ന്പി​ൾ പ​രി​ശോ​ധാ​ഫ​ല​മാ​ണ് നെ​ഗ​റ്റീ​വാ​യി മാ​റി​യ​ത്.

രോ​ഗ​വി​മു​ക്ത​രാ​യി പു​റ​ത്തി​റ​ങ്ങി​വ​ന്ന ഇ​റ്റ​ലി കു​ടും​ബ​ത്തി​ലെ മു​തി​ർ​ന്ന​വ​ർ, ’മോ​നെ നീ ​ഞ​ങ്ങ​ളെ ര​ക്ഷി​ച്ചു’ എ​ന്നു​പ​റ​ഞ്ഞു കെ​ട്ടി​പ്പി​ടി​ച്ചു ക​ര​ഞ്ഞ​ത് ഡോ.​ശ​ര​ത് തോ​മ​സ് റോ​യി​യു​ടെ മ​ന​സി​ൽ നി​ന്നും ഇ​പ്പോ​ഴും മാ​റി​യി​ട്ടി​ല്ല. ഇ​പ്പോ​ൾ കോ​വി​ഡി​ന് എ​തി​രേ പോ​രാ​ടാ​ൻ ആ​ത്മ​വി​ശ്വാ​സം ല​ഭി​ച്ച​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ സു​രേ​ഷി​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തെ എ​ല്ലാ​വ​രും ഏ​റെ വി​ല​മ​തി​ക്കു​ന്നു. ന​ഴ്സു​മാ​രാ​യ അ​നു​ഗീ​ത്, ജ​യ​കൃ​ഷ്ണ​ൻ, ആ​ര്യ, മ​റ്റെ​ല്ലാ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രും ന​ന്നാ​യി സ​ഹ​ക​രി​ച്ചു കൊ​ണ്ടി​രി​ക്കു​ന്നു. ഈ ​കൂ​ട്ടാ​യ ശ്ര​മ​ത്തി​ലൂ​ടെ കോ​വി​ഡി​നെ ന​മു​ക്ക് കീ​ഴ​ട​ക്കാ​മെ​ന്ന ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ് ജ​ന​റ​ൽ ആ​ശു​പ​ത്രി ഡോ​ക്ട​ർ​മാ​രും ജീ​വ​ന​ക്കാ​രും. ‌‌