പത്തനംതിട്ടയിൽ സമാന്തര ഭക്ഷണവിതരണം അനുവദിക്കില്ല: കളക്ടർ
Wednesday, April 8, 2020 10:19 PM IST
പ​ത്ത​നം​തി​ട്ട: ത​ദ്ദേശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളും കു​ടും​ബ​ശ്രീ​യും ന​ട​ത്തു​ന്ന സ​മൂ​ഹ അ​ടു​ക്ക​ള​യും ബ​ജ​റ്റ് ഹോ​ട്ട​ലു​മ​ല്ലാ​ത്ത മ​റ്റു സം​ഘ​ട​ന​ക​ളും വ്യ​ക്തി​ക​ളും ന​ട​ത്തു​ന്ന സ​മാ​ന്ത​ര ഭ​ക്ഷ​ണ വി​ത​ര​ണം അ​നു​വ​ദി​ക്കി​ല്ലെ​ന്നു ജി​ല്ലാ ക​ള​ക്ട​ര്‍ പി.​ബി. നൂ​ഹ്. ജി​ല്ല​യി​ല്‍ ഭ​ക്ഷ​ണ​വി​ത​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​വാ​ദ​ങ്ങ​ള്‍ ഉ​ണ്ടാ​യ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​മാ​ര്‍, മു​നി​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി​മാ​ര്‍ എ​ന്നി​വ​രു​മാ​യി ന​ട​ത്തി​യ വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ലാ​ണ് ജി​ല്ലാ ക​ള​ക്ട​ര്‍ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. സം​ഘ​ട​ന​ക​ളും വ്യ​ക്തി​ക​ളും വീ​ടു​ക​ളി​ല്‍​നി​ന്നു ശേ​ഖ​രി​ക്കു​ന്ന ഭ​ക്ഷ​ണപ്പൊതി​ക​ളി​ല്‍ ഏ​തെ​ങ്കി​ലും ത​ര​ത്തി​ല്‍ ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യു​ണ്ടാ​യാ​ല്‍ അ​തു ഭീ​ഷ​ണി ഉ​ണ്ടാ​ക്കും. സ​ര്‍​ക്കാ​ര്‍​ത​ല​ത്തി​ല്‍ ഇ​ത്ത​രം സ​മാ​ന്ത​ര ഭ​ക്ഷ​ണ​പ്പൊ​തി വി​ത​ര​ണം പ്രോ​ത്സാ​ഹി​പ്പി​ക്കേ​ണ്ട എ​ന്ന നി​ര്‍​ദേ​ശ​മാ​ണു ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ സെ​ക്ര​ട്ട​റി​മാ​ര്‍ ത​ങ്ങ​ളു​ടെ പ​രി​ധി​യി​ല്‍ ഇ​ത്ത​ര​ത്തി​ല്‍ സ​മാ​ന്ത​ര​മാ​യി ന​ട​ക്കു​ന്ന ഭ​ക്ഷ​ണ​പൊ​തി വി​ത​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പൂ​ര്‍​ണ വി​വ​ര​ങ്ങ​ള്‍ അ​ട​ങ്ങി​യ റി​പ്പോ​ര്‍​ട്ട് അ​ടി​യ​ന്ത​ര​മാ​യി ന​ല്‍​ക​ണം.

സന്നദ്ധസേവകർക്ക് പാസ്

പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ലെ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളുടെ​യും മു​നി​സി​പ്പാ​ലി​റ്റി​ക​ളു​ടെ​യും വാ​ർ​ഡു​ക​ളി​ൽ ര​ണ്ടു പേ​രെ​ന്ന ക​ണ​ക്കി​ൽ ’സ​ന്ന​ദ്ധം’ പോ​ർ​ട്ട​ലി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത വോ​ള​ണ്ടി​യേ​ഴ്സി​നെ മാ​ത്ര​മേ നി​യോ​ഗി​ക്കു​ക​യു​ള്ളൂ​വെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ പി.​ബി. നൂ​ഹ് പ​റ​ഞ്ഞു. പ​ഞ്ചാ​യ​ത്ത്, മു​നി​സി​പ്പ​ൽ വാ​ർ​ഡുത​ല​ത്തി​ലെ വോ​ളണ്ടി​യേ​ഴ്സി​ന് ഇ​താ​യി​രി​ക്കും ഔ​ദ്യോ​ഗി​ക പാ​സെ​ന്നും മ​റ്റെല്ലാ പാ​സു​ക​ളും അ​സാ​ധു​വാ​യി​രി​ക്കു​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു. കോ​വി​ഡ് 19 ജാ​ഗ്ര​ത എ​ന്ന പോ​ർ​ട്ട​ൽ വ​ഴി ജി​ല്ല​യി​ലെ എ​ല്ലാ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി, മു​നി​സി​പ്പ​ൽ സെ​ക്ര​ട്ട​റി​മാ​ർ​ക്കും ലോ​ഗി​ൻ ചെ​യ്യാ​ൻ സം​വി​ധാ​നം ഒ​രു​ക്കി​യി​ട്ടു​ണ്ട്. പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​മാ​രും മു​നി​സി​പ്പ​ൽ സെ​ക്ര​ട്ട​റി​മാ​രും ലോ​ഗി​ൻ ചെ​യ്യു​ന്പോ​ൾ അ​വ​രു​ടെ മേ​ഖ​ല​യി​ലെ സ​ന്ന​ദ്ധം പോ​ർ​ട്ട​ലി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത വോ​ള​ണ്ടി​യ​ർ​മാ​രു​ടെ ലി​സ്റ്റ് കാ​ണു​വാ​ൻ സാ​ധി​ക്കും. സെ​ക്ര​ട്ട​റി​മാ​ർ ലി​സ്റ്റ് പ​രി​ശോ​ധി​ച്ച് വോ​ള​ണ്ടി​യ​റു​ടെ സ​ന്ന​ദ്ധ​ത, ആ​രോ​ഗ്യ​സ്ഥി​തി പ​രി​ശോ​ധി​ച്ച് അ​നു​മ​തി ന​ൽ​കും. അ​പ്രൂ​വ​ൽ ആ​കു​ന്ന പാ​സു​ക​ൾ ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ലോ​ഗി​നി​ൽ ല​ഭ്യ​മാ​കു​ക​യും തു​ട​ർ​ന്ന് പാ​സ് ന​ൽ​കു​ക​യു​മാ​ണു ചെ​യ്യു​ന്ന​ത്.​പാ​സി​ൽ ബാ​ർ​കോ​ഡ്, ഏ​ത് പ​ഞ്ചാ​യ​ത്തി​ന്‍റെ ഏ​ത് സേ​വ​ന​മേ​ഖ​ല​യി​ലാ​ണു പ്ര​വ​ർ​ത്തി​ക്കേ​ണ്ട​ത്, എ​ത്ര ദി​വ​സ​ത്തേ​ക്കാ​ണു നി​യോ​ഗി​ക്ക​പ്പെ​ടു​ന്ന​ത്, എ​ത്ര സ​മ​യ​മാ​ണു നി​യോ​ഗി​ക്ക​പ്പെ​ടു​ന്ന​തു തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കും. വോ​ള​ണ്ടി​യ​ർ​മാ​ർ​ക്ക് പാ​സ് ലി​ങ്കാ​യി മെ​സേ​ജ് വ​രി​ക​യും അ​ത് ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാ​വു​ന്ന​തു​മാ​ണ്.