മ​ഹാ​രാ​ഷ്‌ട്രയി​ൽ നി​ന്നെ​ത്തി​യ സം​ഘ​ത്തെ ത​ട​ഞ്ഞ നാ​ലു​പേ​ർ അ​റ​സ്റ്റി​ൽ
Friday, May 22, 2020 10:32 PM IST
വ​ട​ശേ​രി​ക്ക​ര: മ​ഹാ​രാഷ്‌ട്രയി​ൽ നി​ന്നെ​ത്തി​യ വീ​ട്ടി​ൽ പ്ര​വേ​ശി​പ്പി​ക്കാ​തെ ത​ട​ഞ്ഞ സം​ഭ​വ​ത്തി​ൽ നാ​ലു പേ​രെ പെ​രു​നാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പെ​രു​നാ​ട് പു​തു​വ​ൽ വെ​ണ്‍​കു​ളം വീ​ട്ടി​ൽ ശ​ര​ത് പ്ര​സാ​ദ് (29), പെ​രു​നാ​ട് മൂ​ഴി​ക്ക​ൽ വീ​ട്ടി​ൽ ലൈ​ജു (39), പെ​രു​നാ​ട് സു​നി​ൽ​ഭ​വ​നി​ൽ സു​നി​ൽ​കു​മാ​ർ (37), പെ​രു​നാ​ട് വി​ഷ്ണു​ഭ​വ​നി​ൽ ര​വി (55) എ​ന്നി​വ​രെ​യാ​ണ് വ​ട​ശേ​രി​ക്ക​ര സി​ഐ മ​നോ​ജ് കു​മാ​ർ, പെ​രു​നാ​ര് എ​സ്ഐ അ​ഷ്റ​ഫ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റു ചെ​യ്ത​ത്.ക​ഴി​ഞ്ഞ 19നു ​നാ​ട്ടി​ലെ​ത്തി​യ പെ​രു​നാ​ട് മാ​ന്പാ​റ സ്വ​ദേ​ശി​ക​ളാ​യ പാ​ല​യ്ക്ക​ൽ സു​രേ​ന്ദ്ര​നും കു​ടും​ബ​വു​മാ​ണ് നാ​ട്ടു​കാ​രു​ടെ എ​തി​ർ​പ്പ് മൂ​ലം വ​ഴി​യി​ൽ ത​ങ്ങേ​ണ്ടി​വ​ന്ന​ത്.

അ​ധി​കൃ​ത​രെ അ​റി​യി​ച്ച ശേ​ഷ​മാ​ണ് 19ന് ​പു​ല​ർ​ച്ചെ ഇ​വ​ർ വ​ട​ശേ​രി​ക്ക​ര​യി​ലെ​ത്തി​യ​ത്.എ​റ​ണാ​കു​ളം വ​രെ ടാ​ക്സി​യി​ലും തു​ട​ർ​ന്ന് ആം​ബു​ല​ൻ​സി​ലും വ​ട​ശേ​രി​ക്ക​ര​യി​ലെ​ത്തി​യ ഇ​വ​ർ സ്വ​ന്തം പ​ഞ്ചാ​യ​ത്താ​യ പെ​രു​നാ​ട്ടി​ൽ ക്വാ​റന്‍റൈനി​ൽ ക​ഴി​യാ​ൻ ക്ര​മീ​ക​ര​ണം ചെ​യ്തി​രു​ന്നു. ഇ​തി​ലാ​ണ് ഒ​രു​വി​ഭാ​ഗം ആ​ളു​ക​ൾ പ്ര​തി​ഷേ​ധി​ച്ച​ത്. ഒ​ടു​വി​ൽ പ​ഞ്ചാ​യ​ത്തം​ഗം ഇ​ട​പെ​ട്ട് ഇ​വ​ർ​ക്കാ​യി മാ​ന്പാ​റ​യി​ൽ മ​റ്റൊ​രു വീ​ട് ക​ണ്ടെ​ത്തി ക്വാ​റന്‍റൈ​നി​​ലാ​ക്കു​ക​യാ​യി​രു​ന്നു.