പ​ന്പ​യി​ലെ സം​ര​ക്ഷ​ണഭി​ത്തി നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്നു
Friday, May 22, 2020 10:33 PM IST
പ​ത്ത​നം​തി​ട്ട:പ​ന്പ​യി​ലെ സം​ര​ക്ഷ​ണ ഭി​ത്തി നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്നു. പ​ന്പ ഇ​ട​തു​ക​ര​യു​ടെ ന​ട​പ്പാ​ത​യ്ക്കു താ​ഴെ​യു​ള്ള 280 മീ​റ്റ​ർ 2018ലെ ​മ​ഹാ​പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്നി​രു​ന്നു. ഈ ​സ്ഥ​ല​ത്താ​ണ് ഗാ​ബി​യോ​ണ്‍ പ്രൊ​ട്ട​ക്‌ഷൻ വാ​ളി​ന്‍റെ നി​ർ​മാ​ണം ന​ട​ക്കു​ന്ന​ത്.

ജി​ല്ലാ ക​ള​ക്ട​ർ പി.​ബി. നൂ​ഹ് നി​ർ​മ്മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നേ​രി​ട്ടെ​ത്തി വി​ല​യി​രു​ത്തി. 3.86 കോ​ടി രൂ​പ​യു​ടെ സ​ർ​ക്കാ​ർ പ്ലാ​ൻ ഫ​ണ്ടി​ലാ​ണ് നി​ർ​മാ​ണം. മാ​ർ​ച്ച് 10ന് ​ആ​രം​ഭി​ച്ച സം​ര​ക്ഷ​ണ​ഭി​ത്തി​യു​ടെ നി​ർ​മ്മാ​ണം 50 ശ​ത​മാ​ന​ത്തി​ല​ധി​കം പൂ​ർ​ത്തി​യാ​യി​ക്ക​ഴി​ഞ്ഞു. 31ന് ​പ​ണി പൂ​ർ​ത്തി​യാ​ക്കു​ക​യാ​യി​രു​ന്നു ആ​ദ്യ ല​ക്ഷ്യം. എ​ന്നാ​ൽ ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തി​നാ​ൽ പ​ണി​ക​ൾ നി​ർ​ത്തി​വ​ച്ചി​രു​ന്നു. എ​ന്നാ​ൽ ഇ​പ്പോ​ൾ വീ​ണ്ടും നി​ർ​മാ​ണ പ്ര​വ​ർ​ത്ത​നങ്ങ​ൾ പു​ന​രാ​രം​ഭി​ച്ചി​ട്ടു​ണ്ട്.