47 അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ കൂ​ടി സ്വ​ദേ​ശ​ത്തേ​ക്ക്
Monday, May 25, 2020 9:21 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ നി​ന്ന് ഛത്തീ​സ്ഗ​ഡി​ലേ​ക്കു മ​ട​ങ്ങിയ 47 അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളെ ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ര​ണ്ടു കെഎ​സ്ആ​ർ​ടി​സി ബ​സു​ക​ളി​ൽ തി​രു​വ​ന​ന്ത​പു​രം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ​ത്തി​ച്ചു.

ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള തൊ​ഴി​ലാ​ളി​ക​ളെ പ​ത്ത​നം​തി​ട്ട മി​നി സി​വി​ൽ സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ച് സ്ക്രീ​നിം​ഗ് ന​ട​ത്തി മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കി. ഭ​ക്ഷ​ണ​ക്കി​റ്റും ന​ൽ​കി​യാ​ണ് ഞായറാഴ്ച യാ​ത്ര​യാ​ക്കി​യ​ത്. ജി​ല്ലാ ലേ​ബ​ർ ഓ​ഫീ​സ​ർ ടി. ​സൗ​ദാ​മി​നി, ഇ​ല​ക്ഷ​ൻ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ ബി. ​രാ​ധാ​കൃ​ഷ്ണ​ൻ, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ശ്രീ​കു​മാ​ർ, പ​ത്ത​നം​തി​ട്ട അ​സി​സ്റ്റ​ന്‍റ് ലേ​ബ​ർ ഓ​ഫീ​സ​ർ ജി. ​സു​രേ​ഷ്, മ​ല്ല​പ്പ​ള്ളി അ​സി​സ്റ്റ​ന്‍റ് ലേ​ബ​ർ ഓ​ഫീ​സ​ർ എം.​എ​സ്. സു​രേ​ഷ്, ഗ്രേ​ഡ് ഒ​ന്ന് അ​സി​സ്റ്റ​ന്‍റ് ലേ​ബ​ർ ഓ​ഫീ​സ​ർ ആ​ർ ര​ജി​ത, ജൂ​ണി​യ​ർ സൂ​പ്ര​ണ്ട് ടി.​ആ​ർ.​ബി​ജു​രാ​ജ് എ​ന്നി​വ​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ച്ചു.