ആ​ശു​പ​ത്രി ഐ​സൊ​ലേ​ഷ​നി​ൽ 77 പേ​ർ
Thursday, June 4, 2020 9:46 PM IST
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് ചി​കി​ത്സ​യി​ലും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​മാ​യി 77 പേ​രാ​ണ് ജി​ല്ല​യി​ലെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ഐ​സൊ​ലേ​ഷ​നി​ലു​ള്ള​ത്. ഇ​ന്ന​ലെ 14 പേ​രെ പു​തു​താ​യി ഐ​സൊ​ലേ​ഷ​നി​ൽ പ്ര​വേ​ശി​പ്പി​ച്ച​താ​ണ്.
ജ​ന​റ​ൽ ആ​ശു​പ​ത്രി പ​ത്ത​നം​തി​ട്ട​യി​ൽ 34 പേ​രും ജി​ല്ലാ ആ​ശു​പ​ത്രി കോ​ഴ​ഞ്ചേ​രി​യി​ൽ ഏ​ഴ് പേ​രും ജ​ന​റ​ൽ ആ​ശു​പ​ത്രി അ​ടൂ​രി​ൽ മൂ​ന്നു പേ​രും, സി​എ​ഫ്എ​ൽ​ടി​സി റാ​ന്നി മേ​നാം​തോ​ട്ടം ആ​ശു​പ​ത്രി​യി​ൽ 11 പേ​രും ഐ​സൊ​ലേ​ഷ​നി​ലു​ണ്ട്. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ 22 പേ​രാ​ണ് ഐ​സ​ലേ​ഷ​നി​ൽ ക​ഴി​യു​ന്ന​ത്.
4167 പേ​രാ​ണ് വീ​ടു​ക​ളി​ലും കോ​വി​ഡ് കെ​യ​ർ കേ​ന്ദ്ര​ങ്ങ​ളി​ലു​മാ​യി നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്.
വി​വി​ധ കേ​സു​ക​ളി​ലെ 69 സ​ന്പ​ർ​ക്ക​ക്കാ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും തി​രി​ച്ചെ​ത്തി​യ 3244 പേ​രും വി​ദേ​ശ​ത്തു​നി​ന്നും തി​രി​ച്ചെ​ത്തി​യ 854 പേ​രും നി​ല​വി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. വി​ദേ​ശ​ത്തു​നി​ന്നും ഇ​ന്ന​ലെ എ​ത്തി​യ 78 പേ​രും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും എ​ത്തി​യ 214 പേ​രും ഇ​തി​ലു​ൾ​പ്പെ​ടു​ന്നു. 117 കൊ​റോ​ണ കെ​യ​ർ സെ​ന്‍റ​റു​ക​ളി​ലാ​യി 1175 പേ​രെ താ​മ​സി​പ്പി​ച്ചി​ട്ടു​ണ്ട്.
ഇ​ന്ന​ലെ 203 സാ​ന്പി​ളു​ക​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​ത്. ഇ​തേ​വ​രെ 8784 സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു. ഇ​ന്ന​ലെ 206 സാ​ന്പി​ളു​ക​ൾ നെ​ഗ​റ്റീ​വാ​യി റി​പ്പോ​ർ​ട്ട് ചെ​യ്തു. 376 സാ​ന്പി​ളു​ക​ളു​ടെ ഫ​ലം ല​ഭി​ക്കാ​നു​ണ്ട്.