സാ​മൂ​ഹ്യ​വ്യാ​പ​ന തോ​ത് അ​റി​യാ​ൻ സ​ർ​വൈ​ല​ൻ​സ് പ​രി​ശോ​ധ​ന​ക​ളും തു​ട​ങ്ങി
Thursday, July 2, 2020 10:26 PM IST
പ​ത്ത​നം​തി​ട്ട: സാ​മൂ​ഹ്യ​വ്യാ​പ​ന തോ​ത് അ​റി​യു​ന്ന​തി​ലേ​ക്ക് ജി​ല്ല​യി​ലേ​ക്ക് സ​ർ​വൈ​ല​ൻ​സ് പ​രി​ശോ​ധ​ന​ക​ൾ ആ​രം​ഭി​ച്ചു.
ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ, പോ​ലീ​സു​കാ​ർ, മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ, ത​ദ്ദേ​ശ​സ്ഥാ​പ​ന ജീ​വ​ന​ക്കാ​ർ, ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ൾ എ​ന്നി​വ​രി​ൽ നി​ന്നാ​യി 492 സ്ര​വ സാ​ന്പി​ളു​ക​ൾ ഇ​ന്ന​ലെ പ​രി​ശോ​ധ​ന​യ്ക്കാ​യി എ​ടു​ത്തു.
ആ​ഴ്ച​യി​ലൊ​രി​ക്ക​ൽ ഇ​ത്ത​ര​ത്തി​ൽ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്താ​നാ​ണ് തീ​രു​മാ​നം.
ജി​ല്ല​യി​ൽ നി​ല​വി​ൽ സ​ന്പ​ർ​ക്ക രോ​ഗി​ക​ൾ കു​റ​വാ​ണ്. ഒ​രു ആ​ശാ പ്ര​വ​ർ​ത്ത​ക​യ്ക്കും ന​ഴ്സി​നും മാ​ത്ര​മേ മൂ​ന്നാം​ഘ​ട്ട​ത്തി​ൽ ഇ​തേ​വ​രെ രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ള്ളൂ.
ഇ​വ​രി​ൽ നി​ന്നു മ​റ്റാ​രി​ലേ​ക്കും പ​ട​ർ​ന്ന​തു​മി​ല്ല. ‌
സാ​ധാ​ര​ണ നി​ല​യി​ലു​ള്ള പ​രി​ശോ​ധ​ന​ക​ളി​ൽ ഇ​ന്ന​ലെ 124 സാ​ന്പി​ളു​ക​ൾ അ​യ​ച്ചി​ട്ടു​ണ്ട്. ഇ​തു​വ​രെ ജി​ല്ല​യി​ൽ നി​ന്നും 15495 സാ​ന്പി​ളു​ക​ൾ ആ​ണ് പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ചു. ‌