ക​ശാ​പ്പുശാ​ല​യി​ലേ​ക്ക് കൊ​ണ്ടു​വ​ന്ന എ​രു​മ അ​ക്ര​മാ​സ​ക്ത​മാ​യി
Thursday, July 2, 2020 10:26 PM IST
ചു​ങ്ക​പ്പാ​റ: ഇ​ത​ര സം​സ്ഥാ​ന​ത്തു നി​ന്ന് കോ​ട്ടാ​ങ്ങ​ൽ പ​ഞ്ചാ​യ​ത്തി​ലെ ചു​ങ്ക​പ്പാ​റ​യി​ലെ ക​ശാ​പ്പ് ശാ​ല​യി​ലേ​യ്ക്ക് കൊ​ണ്ടു​വ​ന്ന വേ​ലി ഇ​ന​ത്തി​ൽ​പ്പെ​ട്ട എ​രു​മ ക​യ​ർ​പൊ​ട്ടി​ച്ച് അ​ക്ര​മാ​സ​ക്ത​മാ​യി നാ​ട്ടു​കാ​രെ മ​ണി​ക്കൂ​റു​ക​ളോ​ളം മു​ൾ​മു​ന​യി​ൽ നി​ർ​ത്തി. എ​രു​മ കാ​ർ​ഷി​ക വി​ള​ക​ൾ ന​ശി​പ്പി​ക്കു​ക​യും മ​നു​ഷ്യ​രെ ഉ​പ​ദ്ര​വി​ക്കാ​ൻ ശ്ര​മം ന​ട​ത്തു​ക​യും ചെ​യ്തു. നാ​ട്ടു​കാ​രും ജ​ന​പ്ര​തി​നി​ധി​ക​ളും പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും ചേ​ർ​ന്നാ​ണ് പി​ന്നീ​ട് എ​രു​മ​യെ കു​ടു​ക്കി​ട്ട് ബ​ന്ധി​ച്ച​ത്. ‌

കി​സാ​ന്‍ ക്രെ​ഡി​റ്റ് കാ​ര്‍​ഡ് ‌

പ​ത്ത​നം​തി​ട്ട: കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ളു​ടെ വി​വി​ധ പ​ദ്ധ​തി​ക​ള്‍​ക്കു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ള്‍ എ​ത്തി​ക്കു​ന്ന​തി​നും ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നി​ന്നു​ള്ള സ​ഹാ​യ​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കു​ന്ന​തി​നും പ​ശു, ആ​ട്, പ​ന്നി, കോ​ഴി വ​ള​ര്‍​ത്ത​ല്‍ മേ​ഖ​ല​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​വ​ര്‍ കി​സാ​ന്‍ ക്രെ​ഡി​റ്റ് കാ​ര്‍​ഡ് എ​ടു​ക്ക​ണ​മെ​ന്ന് ചീ​ഫ് വെ​റ്റ​റി​ന​റി ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. ‌
പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ പ​രി​ധി​യി​ല്‍ കി​സാ​ന്‍ ക്രെ​ഡി​റ്റ് കാ​ര്‍​ഡു​ള്ള ക്ഷീ​ര​ക​ര്‍​ഷ​ക​ര്‍ അ​തി​ന്‍റെ പ​ക​ര്‍​പ്പ് 10ന് ​ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​ന​കം ജി​ല്ലാ വെ​റ്റ​റി​ന​റി കേ​ന്ദ്ര​ത്തി​ല്‍ ന​ല്‍​ക​ണം. ‌