കാ​വ​നാ​ൽ​ക്ക​ട​വ് പാ​ലം നാ​ളെ തു​റ​ക്കും
Saturday, July 4, 2020 10:27 PM IST
മ​ല്ല​പ്പ​ള്ളി: ആ​നി​ക്കാ​ട്, മു​ര​ണി നി​വാ​സി​ക​ളു​ടെ പ​തി​റ്റാ​ണ്ടു​ക​ളു​ടെ കാ​ത്തി​രി​പ്പി​ന് വി​രാ​മം ആ​യി. മ​ല്ല​പ്പ​ള്ളി, ആ​നി​ക്കാ​ട് പ​ഞ്ചാ​യ​ത്തു​ക​ളെ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന കാ​വ​നാ​ൽ​ക്ക​ട​വ് പാ​ലം നാ​ളെ ഗ​താ​ഗ​ത​ത്തി​ന് തു​റ​ന്നു​കൊ​ടു​ക്കും.

രാ​വി​ലെ 11 ന് ​മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ വീ​ഡി​യോ കോ​ൺ​ഫ​ൻ​സി​ലൂ​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. ഇ​തോ​ട​നു​ബ​ന്ധി​ച്ചു മു​ര​ണി യു​പി​എ​സി​ൽ ചേ​രു​ന്ന ച​ട​ങ്ങി​ൽ മാ​ത്യു ടി. ​തോ​മ​സ് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ആ​ന്‍റോ ആ​ന്‍റ​ണി എം​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ക്കും. ത്രി​ത​ല പ​ഞ്ചാ​യ​ത്ത് പ്ര​തി​നി​ധി​ക​ൾ, രാ​ഷ്ട്രീ​യ ക​ക്ഷി നേ​താ​ക്ക​ൾ, സാ​മു​ഹി​ക സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​ർ, മ​രാ​മ​ത്ത് വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.

2011 ജ​നു​വ​രി​യി​ൽ പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി​യാ​യി​രു​ന്ന എം. ​വി​ജ​യ​കു​മാ​റാ​ണ് മ​ണി​മ​ല​യാ​റി​നു കു​റു​കെ​യു​ള്ള പാ​ല​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​നം നി​ർ​വ​ഹി​ച്ച​ത്. തു​ട​ക്ക​ത്തി​ൽ ത​ന്നെ സാ​ങ്കേ​തി​ക ത​ക​രാ​ർ നി​മി​ത്തം നി​ർ​മാ​ണ ജോ​ലി​ക​ൾ മൂ​ട​ങ്ങി. അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ക്കാ​ൻ മ​ദ്രാ​സ് ഐ​ഐ​ടി​യി​ലെ പ്ര​ഫ. പി.​കെ. അ​ര​വി​ന്ദ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​ഠ​നം ന​ട​ത്തി. തു​ട​ർ​ന്ന് സാ​ങ്കേ​തി​ക മാ​റ്റം വ​രു​ത്തി പൈ​ൽ ഫൗ​ണ്ടേ​ഷ​ൻ ന​ട​ത്തി നി​ർ​മാ​ണം പു​ന​രാ​രം​ഭി​ക്കാ​ൻ നി​ർ​ദേ​ശി​ച്ചു. ന​ബാ​ർ​ഡ് അ​നു​വ​ദി​ച്ച തു​ക തി​ക​യാ​തെ വ​ന്ന​തി​നെ തു​ട​ർ​ന്ന് മാ​ത്യു ടി. ​തോ​മ​സ് എം​എ​ൽ​എ മ​ന്ത്രി ജി. ​സു​ധാ​ക​ര​നു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​ക​ളി​ൽ 2018 ഓ​ഗ​സ്റ്റി​ൽ 98.46 ല​ക്ഷം രൂ​പ കൂ​ടി അ​നു​വ​ദി​ച്ചു.

നി​ർ​മാ​ണ​ത്തി​നാ​വ​ശ്യ​മാ​യ സ്ഥ​ലം സൗ​ജ​ന്യ​മാ​യി പ്ര​ദേ​ശ​വാ​സി​ക​ൾ വി​ട്ടു​ന​ൽ​കി. അ​വ​സാ​ന മി​നു​ക്കു​പ​ണി​ക​ൾ​ക്കി​ട​യി​ലാ​ണ് പ്ര​ള​യ​കാ​ല​ത്തു​ണ്ടാ​യ ബു​ദ്ധി​മു​ട്ടു​ക​ളും കോ​വി​ഡ് രോ​ഗ​ബാ​ധ മൂ​ല​മു​ള്ള പ്ര​തി​സ​ന്ധി​ക​ളും കാ​ല​വി​ളം​ബം സൃ​ഷ്ടി​ച്ച​ത്. ഇ​തി​നി​ട​യി​ൽ മാ​ത്യു ടി. ​തോ​മ​സ് ന​ട​ത്തി​യ സ​ക്രി​യ​മാ​യ ഇ​ട​പെ​ട​ലു​ക​ളാ​ണ് ഇ​പ്പോ​ൾ നാ​ട്ടു​കാ​രു​ടെ ചി​ര​കാ​ലാ​ഭി​ലാ​ഷ​മാ​യ പാ​ലം പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ക​ഴി​ഞ്ഞ​ത്.

ആ​നി​ക്കാ​ട് പ​ഞ്ചാ​യ​ത്തി​നെ മ​ണി​മ​ല​യാ​റി​ന് മ​റു​ക​ര​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ഏ​ക പാ​ല​മാ​ണി​ത്. പാ​ലം തു​റ​ക്കു​ന്ന​തോ​ടെ ആ​നി​ക്കാ​ടി​ന്‍റെ​യും മ​ല്ല​പ്പ​ള്ളി , മു​ര​ണി മേ​ഖ​ല​യു​ടെ​യും സ​മ​ഗ്ര പു​രോ​ഗ​തി​ക്ക് വ​ഴി​തു​റ​ക്കും. വി​വി​ധ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കും ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ലേ​ക്കും സു​ഗ​മ​മാ​യി എ​ത്തി​ച്ചേ​രാ​നാ​കും. നി​ർ​ദി​ഷ്ട ശ​ബ​രി​മ​ല വി​മാ​ന​ത്താ​വ​ളം അ​ട​ക്ക​മു​ള്ള സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് എ​ളു​പ്പ വ​ഴി​യു​മാ​യി ഇ​ത് പ്ര​യോ​ജ​ന​പ്പെ​ടും.