പു​ന​ര​ധി​വാ​സ​ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്ക​ണ​മെ​ന്ന് സി​ദ്ധ​ന​ർ സ​ർ​വീ​സ് സൊ​സൈ​റ്റി
Tuesday, July 7, 2020 10:38 PM IST
പ​ത്ത​നം​തി​ട്ട: കോ​ന്നി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 15, 16 വാ​ർ​ഡു​ക​ളി​ലു​ൾ​പ്പെ​ടു​ന്ന പൊ​ന്ത​നാം​കു​ഴി കോ​ള​നി​യി​ൽ മ​ഴ​ക്കാ​ല​മാ​യ​തോ​ടെ ഹൃ​ദ​യ​മി​ടി​പ്പ് ഇ​ര​ട്ടി​ച്ചു. ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​ർ 21നു ​രാ​വി​ലെ ശ​ക്ത​മാ​യ മ​ഴ​യി​ൽ പ്ര​ദേ​ശ​ത്തു​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ലി​ന്‍റെ​യും മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ന്‍റെ​യും ഓ​ർ​മ​ക​ളാ​ണ് 32 ഓ​ളം കു​ടും​ബ​ങ്ങ​ൾ​ക്ക് ഭീ​തി സൃ​ഷ്ടി​ക്കു​ന്ന​ത്.
താ​മ​സ​യോ​ഗ്യ​മ​ല്ലെ​ന്ന് വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളും ഏ​ജ​ൻ​സി​ക​ളും വി​ധി​യെ​ഴു​തി​യ സ്ഥ​ല​ത്തു ക​ഴി​യു​ന്ന കു​ടും​ബ​ങ്ങ​ളു​ടെ പു​ന​ര​ധി​വാ​സ​ത്തി​നു യാ​തൊ​രു ന​ട​പ​ടി​ക​ളും സ​ർ​ക്കാ​ർ വ​കു​പ്പു​ക​ൾ ചെ​യ്തി​ട്ടി​ല്ലെ​ന്ന് സി​ദ്ധ​ന​ർ സ​ർ​വീ​സ് സൊ​സൈ​റ്റി സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ കു​റ്റ​പ്പെ​ടു​ത്തി.
ഏ​റെ​ക്കാ​ലം അ​ങ്ക​ണ​വാ​ടി കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ൽ ക​ഴി​ഞ്ഞ കോ​ള​നി നി​വാ​സി​ക​ളെ പി​ന്നീ​ടു പ​ഴ​യ താ​മ​സ​സ്ഥ​ല​ങ്ങ​ളി​ലാ​ക്കി. മ​ഴ​ക്കാ​ലം ആ​രം​ഭി​ച്ച​തോ​ടെ കോ​ള​നി​യി​ലെ വീ​ടു​ക​ളി​ൽ ഭീ​തി​ജ​ന​ക​മാ​യ അ​ന്ത​രീ​ക്ഷ​മാ​ണ്. പ​ല വീ​ടു​ക​ളു​ടെ അ​സ്ഥി​വാ​രം ത​ന്നെ ത​ക​ർ​ന്നി​രി​ക്കു​ക​യാ​ണ്. ഭി​ത്തി​ക്ക് വി​ള്ള​ലു​ണ്ടാ​യി​ട്ടു​ണ്ട്.
മു​റി​ക​ളി​ലൂ​ടെ നീ​രു​റ​വ​യു​ള്ള വീ​ടു​ക​ളു​മു​ണ്ട്. ജി​യോ​ള​ജി വ​കു​പ്പ് സ്ഥ​ല​ത്തെ​ത്തി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വീ​ണ്ടും ഉ​രു​ൾ​പൊ​ട്ട​ലി​നു​ള്ള സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​മാ​യി ക​ണ്ടി​രു​ന്നു.
കോ​ള​നി​നി​വാ​സി​ക​ളു​ടെ പു​ന​ര​ധി​വാ​സ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു ര​ണ്ടു​ത​വ​ണ എം​എ​ൽ​എ യോ​ഗം വി​ളി​ച്ചു ചേ​ർ​ത്തെ​ങ്കി​ലും തീ​രു​മാ​ന​ങ്ങ​ളു​ണ്ടാ​യി​ല്ല. 130 ഓ​ളം ആ​ളു​ക​ളാ​ണ് ഇ​വി​ടെ താ​മ​സി​ക്കു​ന്ന​ത്. കി​ണ​റു​ക​ൾ പൂ​ർ​ണ​മാ​യി ഇ​ല്ലാ​താ​യ​തോ​ടെ കു​ടി​വെ​ള്ള​ത്തി​നു ക്ഷാ​മ​മു​ണ്ട്.
സെ​പ്റ്റി​ക് ടാ​ങ്കു​ക​ൾ നി​റ​ഞ്ഞ് പ​രി​സ​ര​മ​ലി​നീ​ക​ര​ണം രൂ​ക്ഷ​മാ​യി​ട്ടു​ണ്ട്. അ​ർ​ഹ​രാ​യ​വ​ർ​ക്ക് വീ​ടും ഭൂ​മി​യും ന​ൽ​കാ​ൻ സ​ർ​ക്കാ​രി​ൽ ഫ​ണ്ട് അ​വ​ശേ​ഷി​ക്കു​ന്പോ​ൾ മു​ൾ​മു​ന​യി​ൽ നി​ൽ​ക്കു​ന്ന കു​ടും​ബ​ങ്ങ​ളു​ടെ പു​ന​ര​ധി​വാ​സ ന​ട​പ​ടി​ക​ൾ വൈ​കി​പ്പി​ക്കു​ന്ന​തി​ൽ ന്യാ​യീ​ക​ര​ണ​മി​ല്ലെ​ന്ന്സി​ദ്ധ​ന​ർ സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് ഒ. ​സു​ധാ​മ​ണി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​ര​വി​കു​മാ​ർ എ​ന്നി​വ​ർ പ​റ​ഞ്ഞു.
ഭാ​ര​വാ​ഹി​ക​ളാ​യ കെ.​എ. രാ​ഘ​വ​ൻ, രാ​ഹു​ൽ ആ​ർ. രാ​ജ്, സു​ധാ രാ​മ​ച​ന്ദ്ര​ൻ, ര​തീ​ഷ് മു​രു​പ്പേ​ൽ എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.