മ​രം വീ​ണ് വീ​ട് ത​ക​ർ​ന്നു
Wednesday, July 8, 2020 10:22 PM IST
റാ​ന്നി: ഉ​തി​മൂ​ട് വാ​ളി​പ്ലാ​ക്ക​ൽ വി​രു​ത്തി​ക്കാ​ട്ട് വി​നീ​ഷ് പ​റ​മ്പി​ൽ ഓ​മ​ന​ക്കു​ട്ട​ന്‍റെ വീ​ടി​നു മു​ക​ളി​ൽ മ​രം വീ​ണ് വീ​ട് ത​ക​ർ​ന്നു. അ​ടു​ക്ക​ള​യു​ടെ ഷീ​റ്റും, ഓ​ടി​ട്ട മേ​ൽ​ക്കൂ​ര​യു​മാ​ണ് ത​ക​ർ​ന്ന​ത്.
മ​ഴ​പെ​യ്ത് വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ​ക്കും ത​ക​രാ​റു​ക​ളു​ണ്ടാ​യി. ക​ട​യ്ക്കേ​ത്തു രാ​ജു​വി​ന്‍റ​എ പു​ര​യി​ട​ത്തി​ൽ നി​ന്ന് അ​ൽ​ബീ​സി​യ മ​ര​മാ​ണ് കാ​റ്റ​ത്തു വീ​ണ​ത്. അ​പ​ക​ട​ക​ര​മാ​യി നി​ൽ​ക്കു​ന്ന മ​ര​ങ്ങ​ൾ മു​റി​ച്ചു മാ​റ്റു​ന്ന​തി​ന് ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​പ്പ് ന​ൽ​കി​യി​ട്ടും വ​സ്തു ഉ​ട​മ മ​രം മു​റി​ച്ചു നീ​ക്കി​യി​രു​ന്നി​ല്ലെ​ന്നു പ​റ​യു​ന്നു.

ബൈ​ക്ക് മോ​ഷ​ണം

മ​ല്ല​പ്പ​ള്ളി: മം​ഗ​ല​ത്ത് രാ​മ​നോ​ലി​യ്ക്ക​ൽ റ്റി.​തോം​സ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കെ​എ​ൽ - 28 ബി - 1352 ​ടി​വി​എ​സ് ഫൊ​ണി​ക്സ് ബൈ​ക്ക് ഷെ​ഡി​ൽ നി​ന്നും മോ​ഷ​ണം പോ​യി. ചൊ​വ്വാ​ഴ്ച രാ​ത്രി 11.30നും ​പു​ല​ർ​ച്ചെ മൂ​ന്നി​നും മ​ധ്യേ​യാ​ണ് മോ​ഷ​ണം. കീ​ഴ്വാ​യ്പൂ​ര് പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.