ര​ണ്ട് സ​ന്പ​ർ​ക്ക രോ​ഗി​ക​ൾ കൂ​ടി, പ​ത്ത​നം​തി​ട്ട ന​ഗ​രം ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ൽ
Wednesday, July 8, 2020 10:26 PM IST
പ​ത്ത​നം​തി​ട്ട: ന​ഗ​ര​ത്തി​ൽ ര​ണ്ടു​പേ​ർ​ക്കു കൂ​ടി സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​തോ​ടെ നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ടു​പ്പി​ച്ചു. ന​ഗ​ര​സഭയിലെ മു​ഴു​വ​ൻ വാ​ർ​ഡു​ക​ളും ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളാ​ക്കി സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി പ്ര​ഖ്യാ​പി​ച്ചു. ഏ​ഴു​ദി​വ​സ​ത്തേ​ക്കാ​ണ് നി​യ​ന്ത്ര​ണ​ങ്ങ​ൾ. കുന്പഴ, പത്തനംതിട്ട മാർക്കറ്റുകൾ ഇന്നലെ തന്നെ അടപ്പിച്ചു.
കു​ന്പ​ഴ മാ​ർ​ക്ക​റ്റി​ലെ മ​ത്സ്യ മൊ​ത്ത​വ്യ​പാ​രി​ക്കും, മ​ത്സ്യ ചി​ല്ല​റ വി​ല്പ​ന​ക്കാ​ര​നു​മാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഇ​രു​വ​രു​ടെ​യും സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ൽ​പെ​ട്ട​വ​രെ പൂ​ർ​ണ​മാ​യി ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ലെ​ങ്കി​ലും ഇ​തു വി​പു​ല​മെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ്.
ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച മ​ത്സ്യ മൊ​ത്ത​വ്യാ​പാ​രി (42) കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലാ​ണ്. ക​ഴി​ഞ്ഞ ഒ​ന്നി​നാ​ണ് ഇ​യാ​ളി​ൽ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ട​മാ​യ​ത്. ര​ണ്ടി​നു രാ​വി​ലെ കു​ന്പ​ഴ മാ​ർ​ക്ക​റ്റി​ൽ ന​ട​ന്ന പൊ​തു​പ​രി​ശോ​ധ​ന​യി​ൽ സ്ര​വം പ​രി​ശോ​ധ​ന​യ്ക്കെ​ടു​ത്തി​രു​ന്നു. അ​ന്നു​ത​ന്നെ പ​ത്ത​നം​തി​ട്ട മു​ത്തൂ​റ്റ് ആ​ശു​പ​ത്രി​യി​ലെ​ത്തി ചി​കി​ത്സ തേ​ടി. കോ​വി​ഡ് പ​രി​ശോ​ധ​ന വേ​ണ​മെ​ന്നു ഡോ​ക്ട​ർ നി​ർ​ദേ​ശി​ച്ചെ​ങ്കി​ലും സ്ര​വം അ​യ​ച്ചി​ട്ടു​ണ്ടെ​ന്ന് അ​റി​യി​ച്ച​തി​നാ​ൽ മ​രു​ന്ന് വാ​ങ്ങി വീ​ട്ടി​ലേ​ക്കു പോ​യി. പി​ന്നീ​ട് ആ​റി​നു കോ​ഴ​ഞ്ചേ​രി മു​ത്തൂ​റ്റ് ആ​ശു​പ​ത്രി​യി​ൽ ഐ​സൊ​ലേ​ഷ​നി​ലാ​യി.
രോ​ഗം സ്ഥി​രീ​ക​രി​ച്ച​തി​നേ തു​ട​ർ​ന്ന് ഇ​ന്ന​ലെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കു മാ​റ്റി. ഇ​യാ​ൾ​ക്ക് തൊ​ണ്ട​വേ​ദ​ന, ശ്വാ​സം മു​ട്ട​ൽ എ​ന്നി​വ അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ടെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് പ​റ​ഞ്ഞു. പ്ര​മേ​ഹം കൂ​ടി​യു​ള്ള​തി​നാ​ലാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കു മാ​റ്റി​യ​ത്. കു​ന്പ​ഴ സ​ഹ​ക​ര​ണ ബാ​ങ്കി​ലെ ജീ​വ​ന​ക്കാ​ര​ൻ കൂ​ടി​യാ​ണ്.
കു​ന്പ​ഴ​യി​ൽ മ​ത്സ്യ മൊ​ത്ത​വ്യാ​പാ​ര സ്ഥാ​പ​ന​വും ന​ട​ത്തു​ന്നു​ണ്ട്. 20 ജീ​വ​ന​ക്കാ​ർ സ്ഥാ​പ​ന​ത്തി​ലു​ണ്ട്. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ​തി​നാ​ൽ സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക ചോ​ദി​ച്ച​റി​യാ​നാ​യി​ട്ടി​ല്ല. സി​പി​എം പ്രാദേശിക നേതാവു കൂ​ടി​യാ​യ ഇ​യാ​ൾ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ള്ള​പ്പോ​ൾ ത​ന്നെ ഒ​രു സം​സ്കാ​ര ച​ട​ങ്ങി​ലും വീ​ടു​മാ​റ്റ​ത്തി​ലു​മൊ​ക്കെ ഇ​യാ​ൾ പ​ങ്കെ​ടു​ത്ത​താ​യി വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്.
ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച ര​ണ്ടാ​മ​ത്തെ​യാ​ൾ പ​ത്ത​നം​തി​ട്ട​യി​ലെ മ​ത്സ്യ​വ്യാ​പാ​രി (48)യാ​ണ്. ക​ഴി​ഞ്ഞ ര​ണ്ടി​ന് കു​ന്പ​ഴ​യി​ൽ നി​ന്നാ​ണ് ഇ​യാ​ളു​ടെ സ്ര​വ​വും ശേ​ഖ​രി​ച്ച​ത്.
ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​തി​നേ തു​ട​ർ​ന്ന് ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലാ​ക്കി. ഇ​യാ​ളു​ടെ സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക​യും ചോ​ദി​ച്ച​റി​യാ​നാ​യി​ട്ടി​ല്ല.
ക​ഴി​ഞ്ഞ​ദി​വ​സം രോ​ഗം സ്ഥി​രീ​ക​രി​ച്ച വി​ദ്യാ​ർ​ഥി നേ​താ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ഗ​ര​ത്തി​ലെ 840 വീ​ടു​ക​ളി​ൽ ഇ​ന്ന​ലെ ആ​രോ​ഗ്യ​വ​കു​പ്പ് സം​ഘ​മെ​ത്തി പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി.
രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ള്ള 17 പേ​രെ ക​ണ്ടെ​ത്തി സ്ര​വ പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ചു.
ഇ​ന്നു മു​ത​ൽ കൂ​ടു​ത​ൽ പേ​രു​ടെ സ്ര​വ​ശേ​ഖ​ര​ണം ന​ട​ത്തും. രോ​ഗം സ്ഥി​രീ​ക​രി​ച്ച​യാ​ളു​മാ​യി സ​ന്പ​ർ​ക്ക​മു​ണ്ടാ​യി അ​ഞ്ചു​ദി​വ​സ​ത്തി​നു​ശേ​ഷ​മു​ള്ള​വ​രു​ടെ സ്ര​വ​മാ​ണ് ഇ​പ്പോ​ൾ ശേ​ഖ​രി​ച്ചു​വ​രു​ന്ന​ത്.

റാ​ന്നി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ സ്പെ​ഷാ​ലി​റ്റി ഒ​പി​ക​ൾ നി​ർ​ത്തി

റാ​ന്നി: താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ഡോ​ക്ട​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ സ്പെ​ഷാ​ലി​റ്റി ഒ​പി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​വ​ച്ചു. കാ​ഷ്വാ​ലി​റ്റി​യി​ൽ മാ​ത്ര​മാ​ണ് രോ​ഗി​ക​ളെ പ​രി​ശോ​ധി​ക്കു​ന്ന​ത്. രോ​ഗം സ്ഥി​രീ​ക​രി​ച്ച ഡോ​ക്ട​റു​മാ​യു​ള്ള സ​ന്പ​ർ​ക്ക​ത്തി​ൽ ആ​റ് ഡോ​ക്ട​ർ​മാ​രും ര​ണ്ട് ജീ​വ​ന​ക്കാ​രും ക്വാ​റ​ന്‍റൈ​നീ​ലി​ലാ​യി​ട്ടു​ണ്ട്.
ആ​ശു​പ​ത്രി​യി​ലെ 51 ജീ​വ​ന​ക്കാ​രു​ടെ​യും സ്ര​വ സാ​ന്പി​ളു​ക​ൾ ഇ​ന്ന​ലെ പ​രി​ശോ​ധ​ന​യ്ക്കാ​യി എ​ടു​ത്തു. ആ​ശു​പ​ത്രി​യും പ​രി​സ​ര​ങ്ങ​ളും അ​ണു​വി​മു​ക്ത​മാ​ക്കി.
റാ​ന്നി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്ന്, ര​ണ്ട് വാ​ർ​ഡു​ക​ൾ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളാ​യി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ആ​ശു​പ​ത്രി സ്ഥി​തി ചെ​യ്യു​ന്ന പ്ര​ദേ​ശ​വും ഡോ​ക്ട​ർ താ​മ​സി​ച്ചി​രു​ന്ന ലോ​ഡ്ജ് ഉ​ൾ​പ്പെ​ടു​ന്ന വാ​ർ​ഡു​മാ​ണി​ത്.

രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ള്ള​വ​ർ ബ​ന്ധ​പ്പെ​ട​ണം

പ​ത്ത​നം​തി​ട്ട: ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ലു​ള​ള​വ​ർ​ക്ക് പ​നി, ചു​മ, തൊ​ണ്ട​വേ​ദ​ന തു​ട​ങ്ങി​യ എ​ന്തെ​ങ്കി​ലും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഉ​ണ്ടെ​ങ്കി​ൽ പ​ത്ത​നം​തി​ട്ട ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സി​ൽ 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ണ്‍​ട്രോ​ൾ റൂ​മു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് ഡി​എം​ഒ അ​റി​യി​ച്ചു. ഫോ​ണ്‍ ന​ന്പ​ർ - 04682228220, 9188294118.