സി​പി​എം പ്രാ​ദേ​ശി​ക നേ​താ​വി​ന്‍റെ സ​ഞ്ചാ​ര​പ​ഥം പു​റ​ത്തി​റ​ക്കി ‌
Saturday, July 11, 2020 10:23 PM IST
പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട​യി​ല്‍ ക​ഴി​ഞ്ഞ എ​ട്ടി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച സി​പി​എം പ്രാ​ദേ​ശി​ക നേ​താ​വി​ന്റെ സ​ഞ്ചാ​ര​പ​ഥം പു​റ​ത്തി​റ​ക്കി. ജൂ​ണ്‍ 20 മു​ത​ലു​ള്ള സ​ഞ്ചാ​ര​പ​ഥ​മാ​ണ് പു​റ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന​ത്. കു​മ്പ​ഴ​യി​ലെ മ​ത്സ്യ മൊ​ത്ത​വ്യാ​പാ​രി​യും സ​ഹ​ക​ര​ണ ബാ​ങ്ക് ജീ​വ​ന​ക്കാ​ര​നു​മാ​ണ് ഇ​ദ്ദേ​ഹം. 20, 29 തീ​യ​തി​ക​ളി​ല്‍ പ​ത്ത​നം​തി​ട്ട കേ​ര​ള ബാ​ങ്കി​ല്‍ എ​ത്തി​യി​ട്ടു​ണ്ട്. ‌

25ന് ​കു​ല​ശേ​ഖ​ര​പ​തി​യി​ലെ ഒ​രു മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തി​രു​ന്നു. ഇ​തേ ച​ട​ങ്ങി​ല്‍ ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച വി​ദ്യാ​ര്‍​ഥി നേ​താ​വ​ട​ക്കം ഉ​ണ്ടാ​യി​രു​ന്നു. 25ന് ​ട്രേ​ഡ് യൂ​ണി​യ​ന്‍ ധ​ര്‍​ണ​യി​ലും 26ന് ​വൈ​കു​ന്നേ​രം പ​ത്ത​നം​തി​ട്ട സ​മ​ത സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റി​ലു​മൊ​ക്കെ എ​ത്തി. 29ന് ​ഒ​രു ഗൃ​ഹ പ്ര​വേ​ശ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു. 30ന് ​കു​മ്പ​ഴ സി​പി​എം ലോ​ക്ക​ല്‍ ക​മ്മി​റ്റി ഓ​ഫീ​സി​ല്‍ ഏ​രി​യാ ക​മ്മി​റ്റി അം​ഗ​ങ്ങ​ളു​ടെ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ക​യും ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സി​ലെ​ത്തു​ക​യും ചെ​യ്തു. ജൂ​ലൈ ഒ​ന്നി​ന് മ​ങ്ങാ​ര​ത്തെ ബ​ന്ധു​വീ​ട്ടി​ലെ​ത്തി. അ​ഞ്ചി​നാ​ണ് പ​ത്ത​നം​തി​ട്ട​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി​യ​ത്. ഏ​ഴി​ന് കോ​ഴ​ഞ്ചേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. എ​ട്ടി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നേ തു​ട​ര്‍​ന്ന് കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്കു മാ​റ്റി.‌