പൊ​തു​പ​രി​പാ​ടി​ക​ള്‍ ന​ട​ത്തു​ന്ന​തി​ന് പോ​ലീ​സ് അ​നു​മ​തി വാ​ങ്ങാ​ത്ത​വ​ര്‍​ക്കെ​തി​രേ ക​ര്‍​ശ​ന ന​ട​പ​ടി: മ​ന്ത്രി കെ. ​രാ​ജു
Tuesday, July 14, 2020 10:08 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ കോ​വി​ഡ് 19 രോ​ഗം വ​ര്‍​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പൊ​തു​പ​രി​പാ​ടി​ക​ള്‍ ന​ട​ത്തു​ന്ന​തി​ന് പോ​ലീ​സ് അ​നു​മ​തി വാ​ങ്ങ​ണ​മെ​ന്നും ഇ​തു പാ​ലി​ക്കാ​ത്ത​വ​ര്‍​ക്കെ​തി​രേ ക​ര്‍​ശ​ന ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും മ​ന്ത്രി കെ.​രാ​ജു.
ജി​ല്ല​യി​ലെ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വി​ല​യി​രു​ത്താ​ന്‍ പ​ത്ത​നം​തി​ട്ട ക​ള​ക്ട​റേ​റ്റി​ല്‍ ചേ​ര്‍​ന്ന വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സ് അ​വ​ലോ​ക​ന യോ​ഗ​ത്തി​ല്‍ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.
മ​സ്‌​ക് ധ​രി​ക്കാ​ത്ത​വ​ര്‍​ക്കെ​തി​രെ​യും ക​ര്‍​ശ​ന ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും. എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളും നൂ​റ് കി​ട​ക്ക​ക​ള്‍ കോ​വി​ഡ് ഒ​ന്നാം​നി​ര ചി​കി​ത്സാ കേ​ന്ദ്ര​ത്തി​നാ​യി ക​ണ്ടെ​ത്ത​ണ​മെ​ന്ന് സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശ​മു​ണ്ട്.
ചി​കി​ത്സാ കേ​ന്ദ്രം ക​ണ്ടെ​ത്തു​ന്ന​തി​നാ​യി എം​എ​ല്‍​എ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മ​ണ്ഡ​ല അ​ടി​സ്ഥാ​ന​ത്തി​ല്‍ ഇ​ന്നും നാ​ളെ​യും യോ​ഗം ചേ​രും. കേ​ന്ദ്ര​ങ്ങ​ൾ ജ​ന​പ്ര​തി​നി​ധി​ക​ളും ക​ള​ക്ട​റും നേ​രി​ട്ട് ക​ണ്ട് വി​ല​യി​രു​ത്തി ഏ​ഴു ദി​വ​സ​ത്തി​ന​കം ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നും മ​ന്ത്രി നി​ര്‍​ദേ​ശി​ച്ചു.
ആ​ളു​ക​ള്‍ കൂ​ടു​ന്ന സ്ഥ​ല​ങ്ങ​ള്‍, സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ റാ​ന്‍​ഡം ടെ​സ്റ്റ് ന​ട​ത്ത​ണ​മെ​ന്നും, റാ​ന്‍​ഡം ടെ​സ്റ്റി​ന്‍റെ എ​ണ്ണം വ​ര്‍​ധി​പ്പി​ക്ക​ണ​മെ​ന്നും ആ​ന്‍റോ ആ​ന്‍റ​ണി എം​പി പ​റ​ഞ്ഞു.ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് ഇ​ന്‍​സ്റ്റി​റ്റ്യൂ​ഷ​ണ​ന്‍ ക്വാ​റ​ന്‍റൈ​ന്‍ ഒ​രു​ക്ക​ണ​മെ​ന്നും മ​ത്സ്യ ച​ന്ത​ക​ളി​ല്‍ പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പ​രി​ശോ​ധ​ന വ​ര്‍​ധി​പ്പി​ക്ക​ണ​മെ​ന്നും മാ​സ്‌​ക് ധ​രി​ക്കാ​ത്ത​വ​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും മാ​ത്യു ടി. ​തോ​മ​സ് എം​എ​ല്‍​എ പ​റ​ഞ്ഞു.
കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റു​ക​ളാ​യി ഹോ​ട്ട​ല്‍, ലോ​ഡ്ജ് എ​ന്നി​വ വി​ട്ടു ത​ന്ന ഉ​ട​മ​സ്ഥ​ര്‍​ക്ക് സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ടു​ള്ള​താ​യി അ​റി​യി​ച്ചി​ട്ടു​ണ്ട്. അ​വ​ര്‍​ക്ക് സാ​മ്പ​ത്തി​ക സ​ഹാ​യം ചെ​യ്യു​ന്ന​തി​നു​ള്ള തീ​രു​മാ​നം ഉ​ണ്ടാ​ക​ണ​മെ​ന്ന് രാ​ജു എ​ബ്ര​ഹാം എം​എ​ല്‍​എ പ​റ​ഞ്ഞു.
പ​ന്ത​ള​ത്ത് അ​ടി​യ​ന്ത​ര​മാ​യി റാ​പ്പി​ഡ് ടെ​സ്റ്റ് ന​ട​ത്തു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. ഫീ​ല്‍​ഡി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ആ​ശാ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് ട്രി​പ്പി​ള്‍ ലെ​യ​ര്‍ മാ​സ്‌​ക്, ഫേ​യ്‌​സ് ഷീ​ല്‍​ഡ് എ​ന്നി​വ ന​ല്‍​കി മു​ന്‍​ക​രു​ത​ല്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ചി​റ്റ​യം ഗോ​പ​കു​മാ​ര്‍ എം​എ​ല്‍​എ പ​റ​ഞ്ഞു.
ന​ഗ​ര​സ​ഭാ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ആ​ശ​ങ്ക നി​ല​നി​ല്‍​ക്കു​ന്ന​തി​നാ​ല്‍ കോ​വി​ഡ് ടെ​സ്റ്റു​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​പ്പി​ക്ക​ണ​മെ​ന്നും കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റു​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ഓ​ഫീ​സ​ര്‍​മാ​ര്‍​ക്ക് സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും വീ​ണാ ജോ​ര്‍​ജ് എം​എ​ല്‍​എ പ​റ​ഞ്ഞു.
കെ.​യു. ജ​നീ​ഷ് കു​മാ​ര്‍ എം​എ​ല്‍​എ, ജി​ല്ലാ ക​ള​ക്ട​ര്‍ പി.​ബി. നൂ​ഹ്, എ​ഡി​എം അ​ല​ക്‌​സ് പി.​തോ​മ​സ്, ഡി​എം​ഒ ഡോ. ​എ.​എ​ല്‍.​ഷീ​ജ, എ​ന്‍​എ​ച്ച്എം ഡി​പി​എം ഡോ. ​എ​ബി സു​ഷ​ന്‍, ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.