ക​ണ്ടെ​യ്‌​ൻ​മെ​ന്‍റ് സോ​ണു​ക​ളി​ല്‍ റേ​ഷ​ന്‍ വി​ത​ര​ണം ഉ​ച്ച​യ്ക്ക് ഒ​ന്നു​വ​രെ ‌‌
Wednesday, July 15, 2020 10:26 PM IST
പ​ത്ത​നം​തി​ട്ട: ക​ണ്ടെ​യ്‌​ൻ​മെ​ന്‍റ് സോ​ണു​ക​ളി​ല്‍ രാ​വി​ലെ 10 മു​ത​ല്‍ ഉ​ച്ച​യ്ക്ക് ഒ​ന്നു വ​രെ​യാ​ണ് റേ​ഷ​ന്‍ വി​ത​ര​ണ​മെ​ന്ന് ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. സ​മ്പ​ര്‍​ക്കം മൂ​ലംറേ​ഷ​ന്‍ ക​ട​ക​ളി​ല്‍ ബ​യോ മെ​ട്രി​ക് പ​ഞ്ചിം​ഗി​നു വേ​ണ്ടി ഇ ​പോ​സ് മെ​ഷീ​ന്‍ ഉ​പ​യോ​ഗി​ക്കു​ന്ന​ത് നി​ര്‍​ത്തി​വ​ച്ചി​ട്ടു​ണ്ട്. പ​ക​ര​മാ​യി ഒ​ടി​പി സം​വി​ധാ​ന​വും, ഇ​ത് ഉ​പ​യോ​ഗി​ക്കാ​ത്ത​പ​ക്ഷം മാ​നു​വ​ലാ​യും റേ​ഷ​ന്‍ വി​ത​ര​ണം ന​ട​ത്തി വ​രു​ന്നു.

ആ​ശു​പ​ത്രി​ക​ളി​ൽ 355 പേ​ർ ചി​കി​ത്സ​യി​ൽ ‌

‌പ​ത്ത​നം​തി​ട്ട: കോ​വി​ഡ് രോ​ഗ​ബാ​ധി​ത​രും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ള്ള​വ​രു​മാ​യി 355 പേ​രെ​യാ​ണ് ജി​ല്ല​യി​ലെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലാ​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​ന്ന​ലെ പു​തു​താ​യി 53 പേ​രെ​യാ​ണ് ആ​ശു​പ​ത്രി​ക​ളി​ലെ​ത്തി​ച്ച​ത്. ‌
പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി - 156, കോ​ഴ​ഞ്ചേ​രി ജി​ല്ലാ ആ​ശു​പ​ത്രി - 18, അ​ടൂ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി - മൂ​ന്ന്, റാ​ന്നി മേ​നാം​തോ​ട്ടം സി​എ​ഫ്എ​ൽ​ടി​സി - 85, പ​ന്ത​ളം അ​ർ​ച്ച​ന സി​എ​ഫ്എ​ൽ​ടി​സി - 36, ഇ​ര​വി​പേ​രൂ​ർ സി​എ​ഫ്എ​ൽ​ടി​സി - 28 എ​ന്നി​ങ്ങ​നെ​യാ​ണ് ഐ​സൊ​ലേ​ഷ​നി​ലു​ള്ള​വ​രു​ടെ എ​ണ്ണം. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ ഒ​ന്പ​തു​പേ​രാ​ണ് ഐ​സൊ​ലേ​ഷ​നി​ലു​ള്ള​ത്. ‌