ചാ​ത്ത​ന്‍​ത​റ​യി​ല്‍ വീ​ട് ത​ക​ര്‍​ന്നു
Saturday, August 8, 2020 10:34 PM IST
ചാ​ത്ത​ന്‍​ത​റ: മ​രം വീ​ണ് വീ​ട് ത​ക​ര്‍​ന്നു. ചാ​ത്ത​ന്‍​ത​റ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍​സ് പ​ള്ളി​പ്പ​ടി​യി​ല്‍ താ​മ​സി​ക്കു​ന്ന പ​ഴ​യ​മ്പാ​ട്ട് ച​ന്ദ്ര​ന്‍ ആ​ചാ​രി​യു​ടെ വീ​ടി​നാ​ണ് നാ​ശ​മു​ണ്ടാ​യ​ത്. ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ​യു​ണ്ടാ​യ കാ​റ്റി​ല്‍ സ​മീ​പ പു​ര​യി​ട​ത്തി​ല്‍ നി​ന്ന് തേ​ക്കു​മ​രം ഒ​ടി​ഞ്ഞു​വീ​ണാ​ണ് നാ​ശ​ന​ഷ്ട​മു​ണ്ടാ​യ​ത്. വീ​ടി​ന്‍റെ ഒ​രു​ഭാ​ഗം പൂ​ര്‍​ണ​മാ​യി ത​ക​ര്‍​ന്നു. ശ​ബ്ദം കേ​ട്ട് പു​റ​ത്തേ​ക്കി​റ​ങ്ങാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ ച​ന്ദ്ര​ന്‍ ആ​ചാ​രി​യു​ടെ ഭാ​ര്യ ഓ​മ​ന​യ്ക്ക് (60) പ​രി​ക്കേ​റ്റു. വീ​ടി​ന്‍റെ മു​ക​ളി​ല്‍ നി​ന്ന് ഓ​ട് വീ​ണാ​ണ് പ​രി​ക്ക്. വെ​ച്ചൂ​ച്ചി​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റോ​സ​മ്മ സ​ഖ​റി​യ​യും റ​വ​ന്യു അ​ധി​കൃ​ത​രും സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ചു.