പ​രി​ശോ​ധ​ന​ക​ൾ കു​റ​ഞ്ഞു, കോ​വി​ഡ് നാ​ലു​പേ​രി​ൽ ഒ​തു​ങ്ങി
Monday, August 10, 2020 10:19 PM IST
പ​ത്ത​നം​തി​ട്ട: പ്ര​ള​യ​കാ​ല​മാ​യ​തോ​ടെ കോ​വി​ഡ് പ​രി​ശോ​ധ​ന​ക​ളി​ൽ കു​റ​വു വ​രു​ത്തി​യ​തോ​ടെ പ്ര​തി​ദി​ന രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ലും കു​റ​വു​ണ്ടാ​യി. ഞായറാഴ്ച പരിശോധ ഉണ്ടായിരുന്നതുമില്ല. എ​ന്നാ​ൽ ക്ല​സ്റ്റ​ർ വ്യാ​പ​ന​ത്തി​ൽ കു​റ​വു​ണ്ടാ​യ​ത് ജി​ല്ല​യ്ക്ക് ആ​ശ്വാ​സ​മാ​ണെ​ന്നാ​ണ് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ വി​ല​യി​രു​ത്ത​ൽ.
ഇ​ന്ന​ലെ നാ​ലു​പേ​രി​ൽ മാ​ത്ര​മാ​ണ് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ൽ ഒ​രാ​ൾ മാ​ത്ര​മാ​ണ് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ പോ​സി​റ്റീ​വാ​യ​ത്. ജി​ല്ല​യി​ൽ നി​ല​വി​ലു​ള്ള ക്ല​സ്റ്റ​റു​ക​ളി​ലൊ​ന്നി​ലും പു​തി​യ രോ​ഗി​ക​ൾ ഇ​ന്ന​ലെ ഉ​ണ്ടാ​യ​തു​മി​ല്ല. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ ഒ​രാ​ൾ വി​ദേ​ശ​ത്തു​നി​ന്നെ​ത്തി​യ​തും ര​ണ്ടു​പേ​ർ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു വ​ന്ന​വ​രു​മാ​ണ്.
ജി​ല്ല​യി​ൽ ല​ഭി​ക്കാ​നു​ള്ള പ​രി​ശോ​ധ​നാ​ഫ​ല​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ലും കു​റ​വു​ണ്ടാ​യി. 832 ഫ​ല​ങ്ങ​ൾ മാ​ത്ര​മാ​ണ് ഇ​ന്ന​ലെ വ​രെ ല​ഭി​ക്കാ​നു​ള്ള​ത്.
ഇ​ന്ന​ലെ 642 സ്ര​വ​സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്കു​മെ​ടു​ത്തു. 544 സ്ര​വ​സാ​ന്പി​ളു​ക​ൾ ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന​യ്ക്കും 34 എ​ണ്ണം ട്രൂ​നാ​റ്റ് പ​രി​ശോ​ധ​ന​യ്ക്കു​മെ​ടു​ത്തു. 64 പേ​രി​ൽ റാ​പ്പി​ഡ് ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന ന​ട​ന്നു.
ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ ഷാ​ർ​ജ​യി​ൽ നി​ന്നെ​ത്തി​യ നി​ര​ണം സ്വ​ദേ​ശി (39), ല​ഡാ​ക്കി​ൽ നി​ന്നെ​ത്തി​യ കു​റ്റൂ​ർ സ്വ​ദേ​ശി (34), ഹി​മാ​ച​ൽ പ്ര​ദേ​ശി​ൽ നി​ന്നെ​ത്തി​യ പ​രു​മ​ല സ്വ​ദേ​ശി (40) എ​ന്നി​വ​രാ​ണു​ള്ള​ത്.സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത് പെ​രു​ന്തു​രു​ത്തി സ്വ​ദേ​ശി (52)ക്കാ​ണ്. ഇ്ദ്ദേ​ഹം ച​ങ്ങ​നാ​ശേ​രി ക്ല​സ്റ്റ​റി​ൽ​പെ​ട്ട​യാ​ളാ​ണ്.
ജി​ല്ല​യി​ൽ ഇ​തേ​വ​രെ 1804 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​ൽ 837 പേ​ർ സ​ന്പ​ർ​ക്കം മൂ​ലം രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രാ​ണ്. ഇ​ന്ന​ലെ 44 പേ​ർ കൂ​ടി രോ​ഗ​മു​ക്ത​രാ​യി. ഇ​തോ​ടെ ജി​ല്ല​യി​ൽ രോ​ഗ​മു​ക്ത​രു​ടെ എ​ണ്ണം 1586 ലെ​ത്തി. നി​ല​വി​ൽ 216 പേ​ർ മാ​ത്ര​മാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്.
ആ​ശു​പ​ത്രി ഐ​സൊ​ലേ​ഷ​നി​ൽ 55 പേ​രും നി​രീ​ക്ഷ​ണ​ത്തി​ൽ 7477 പേ​രു​മാ​ണു​ള്ള​ത്. നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​വ​രി​ൽ 4673 പേ​രാ​ണ ്സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ലു​ള്ള​വ​ർ.
ഇ​ര​വി​പേ​രൂ​ർ, കു​റ്റൂ​ർ, ക​ട​ന്പ​നാ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ പു​തി​യ നി​യ​ന്ത്ര​ണ മേ​ഖ​ല​ക​ൾ
പ​ത്ത​നം​തി​ട്ട: ഇ​ര​വി​പേ​രൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ര്‍​ഡ് ഒ​ന്ന്, 11, 13, 17, കു​റ്റൂ​ര്‍ വാ​ര്‍​ഡ് എ​ട്ട്, കു​റ്റൂ​ര്‍ വാ​ര്‍​ഡ് ഒ​ന്പ​തി​ല്‍ ഉ​ള്‍​പ്പെ​ട്ട തൈ​മ​റ​വും​ക​ര, ക​ട​മ്പ​നാ​ട് വാ​ര്‍​ഡ് 10, പ്ര​മാ​ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ര്‍​ഡ് 11 എ​ന്നീ സ്ഥ​ല​ങ്ങ​ളി​ല്‍ ഇ​ന്ന​ലെ മു​ത​ല്‍ ഏ​ഴു ദി​വ​സ​ത്തേ​ക്ക് ക​ണ്ടെ​യ്‌​ൻ​മെ​ന്‍റ് സോ​ണ്‍ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി ജി​ല്ലാ ക​ള​ക്ട​ർ ഉ​ത്ത​ര​വാ​യി.

നി​യ​ന്ത്ര​ണ​ത്തി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി

പ​ത്ത​നം​തി​ട്ട: എ​ഴു​മ​റ്റൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ര്‍​ഡ് ഒ​ന്ന്, ര​ണ്ട്, നാ​ല്, 14, തി​രു​വ​ല്ല ന​ഗ​ര​സ​ഭ​യി​ലെ വാ​ര്‍​ഡ് അ​ഞ്ച്, ഏ​ഴ്, എ​ട്ട്, പെ​രി​ങ്ങ​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ര്‍​ഡ് 14 എ​ന്നീ സ്ഥ​ല​ങ്ങ​ളെ ഇ​ന്നു മു​ത​ല്‍ ക​ണ്ടെ​യ്‌​ൻ​മെ​ന്‍റ് സോ​ണ്‍ നി​യ​ന്ത്ര​ണ​ത്തി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി ജി​ല്ലാ ക​ള​ക്ട​ർ ഉ​ത്ത​ര​വാ​യി.