വ്യാപാരി കുടുംബം ജപ്തി ഭീഷണിയിൽ
Friday, August 14, 2020 10:15 PM IST
പ​ത്ത​നം​തി​ട്ട: മ​ഹാ​പ്ര​ള​യം തീ​ർ​ത്ത ന​ഷ്ട​ത്തി​ന്‍റെ ബാ​ക്കി​പ​ത്ര​മാ​യി കി​ട​പ്പാ​ടം ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​യു​ടെ ജ​പ്തി ന​ട​പ​ടി നേ​രി​ടു​ക​യാ​ണ് റാ​ന്നി​യി​ലെ വ്യാ​പാ​രി എ​ബി സ്റ്റീ​ഫ​ൻ.
അ​പ്ര​തീ​ക്ഷി​ത​മാ​യി​രു​ന്നു ര​ണ്ടു​വ​ർ​ഷം മു​ന്പു​ണ്ടാ​യ ആ ​പ്ര​ള​യം. കേ​ര​ള​ത്തി​ൽ മ​ഹാ​പ്ര​ള​യ​ത്തി​ന്‍റെ ദു​രി​തം ആ​ദ്യം ഏ​റ്റു​വാ​ങ്ങി​യ​തും റാ​ന്നി പ്ര​ദേ​ശ​മാ​ണ്.
ഓ​ഗ​സ്റ്റ് 14നു ​രാ​ത്രി​യി​ൽ വെ​ള്ളം ക​യ​റി​ത്തു​ട​ങ്ങി. പ​ന്പാ​ന​ദി ക​ര​ക​വി​ഞ്ഞ് കി​ലോ​മീ​റ്റ​റു​ക​ൾ​ക്ക​പ്പു​റ​ത്തേ​ക്ക് വെ​ള്ളം കു​തി​ച്ചൊ​ഴു​കി. റാ​ന്നി തോ​ട്ട​മ​ണ്‍ ഇ​ട​ശേ​രി​ൽ എ​ബി സ്റ്റീ​ഫ​ന് റാ​ന്നി പെ​രു​ന്പു​ഴ ഭാ​ഗ​ത്തും വീ​ടി​നു സ​മീ​പ​വു​മാ​യി ഏ​ഴ് സ്ഥാ​പ​ന​ങ്ങ​ളാ​യി​രു​ന്നു. വ​സ്ത്ര​ശാ​ല, ഫ​ർ​ണി​ച്ച​ർ നി​ർ​മാ​ണ ശാ​ല, ബേ​ക്ക​റി, ഷൂ​മാ​ർ​ട്ട് തു​ട​ങ്ങി​യ​വ​യാ​യി​രു​ന്നു ഇ​തി​ൽ പ്ര​ധാ​നം. ഇ​വ​യി​ലെ​ല്ലാം വെ​ള്ളം ക​യ​റി. അ​പ്ര​തീ​ക്ഷി​ത​മാ​യ ജ​ല​പ്ര​വാ​ഹ​മാ​യി​രു​ന്ന​തി​നാ​ൽ ക​ട​ക​ളി​ലെ ഒ​രു സാ​ധ​ന​വും നീ​ക്കി​യി​രു​ന്നി​ല്ല. തോ​ട്ട​മ​ണ്‍ ഭാ​ഗ​ത്ത് വീ​ട്ടി​ലും ഇ​തോ​ടു ചേ​ർ​ന്ന വ​ർ​ക്ക്ഷോ​പ്പി​ലും ബോ​ർ​മ​യി​ലു​മെ​ല്ലാം വെ​ള്ള​മെ​ത്തി. എ​ല്ലാം ന​ഷ്ട​പ്പെ​ടാ​ൻ മ​ണി​ക്കൂ​റു​ക​ൾ മാ​ത്ര​മേ വേ​ണ്ടി​വ​ന്നു​ള്ളൂ. ഒ​രു വ​ർ​ഷ​ത്തോ​ളം ത​ന്‍റെ ഒ​രു വ്യാ​പാ​ര​സ്ഥാ​പ​ന​വും തു​റ​ന്നി​ല്ല. മു​ന്പോ​ട്ടു നീ​ങ്ങാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ൽ ഇ​ന്നി​പ്പോ​ൾ ഒ​രു ഷൂ ​മാ​ർ​ട്ട് തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.
വ​സ്ത്ര​ശാ​ല​യെ​ല്ലാം അ​ട​ച്ചു. ര​ണ്ടു​വ​ർ​ഷ​ത്തി​നു​ള്ളി​ൽ അ​ധി​കൃ​ത​രി​ൽ നി​ന്നു​ണ്ടാ​യ പീ​ഡ​ന​ത്തി​ന്‍റെ ക​ഥ​ക​ളാ​ണ് എ​ബി​ക്ക് പ​റ​യാ​നു​ള്ള​ത്. ന​ഷ്ട​ത്തി​ന്‍റെ ക​ണ​ക്കെ​ടു​ക്കാ​ൻ എ​ബി നി​രാ​ഹാ​രം കി​ട​ക്കേ​ണ്ടി​വ​ന്നു. വ്യാ​പാ​രി​ക​ൾ​ക്കു​ള്ള ന​ഷ്ടം ക​ണ​ക്കാ​ക്കാ​ൻ ആ​ദ്യം തീ​രു​മാ​ന​മു​ണ്ടാ​യി​രു​ന്നി​ല്ല. പി​ന്നീ​ട് ക​ണ​ക്കെ​ടു​ത്ത​പ്പോ​ൾ 2.5 കോ​ടി രൂ​പ​യു​ടെ ന​ഷ്ട​മു​ള്ള​താ​യി ക​ണ്ടെ​ത്തി.
എ​ന്തെ​ങ്കി​ലും സ​ഹാ​യ​ത്തി​നു​വേ​ണ്ടി എ​ബി മു​ട്ടാ​ത്ത വാ​തി​ലു​ക​ളി​ല്ല. പ്ര​ള​യ​ബാ​ധി​ത​നെ​ന്ന നി​ല​യി​ൽ 10,000 രൂ​പ ല​ഭി​ച്ചു.വ്യാ​പാ​രി​ക​ൾ​ക്ക സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച ഉ​ജ്ജീ​വ​നം പ​ദ്ധ​തി​യി​ൽ വാ​യ്പ​യ്ക്കു ബാ​ങ്കു​ക​ളെ സ​മീ​പി​ച്ചു. ഒ​രു ബാ​ങ്കി​ലും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഉ​ത്ത​ര​വു​ണ്ടാ​യി​രു​ന്നി​ല്ല. ഈ​ടി​ല്ലാ​തെ 10 ശ​ത​മാ​നം നി​ര​ക്കി​ൽ വ്യാ​പാ​രി വാ​യ്പ ന​ൽ​കു​മെ​ന്നാ​യി​രു​ന്നു സ​ർ​ക്കാ​ർ പ്ര​ഖ്യാ​പ​നം.​ഇ​തി​നി​ടെ​യി​ലാ​ണ് നി​ല​വി​ലു​ള്ള വാ​യ്പ​ക​ൾ​ക്ക് മൊ​റ​ട്ടോ​റി​യം എ​ന്ന സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​നെ എ​ബി വി​ശ്വ​സി​ച്ച​ത്. വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ എ​ല്ലാം ത​ക​ർ​ന്ന​തോ​ടെ വാ​യ്പ തി​രി​ച്ച​ട​വ് ബു​ദ്ധി​മു​ട്ടി​ലാ​യി.
എ​ന്നാ​ൽ ബാ​ങ്കു​ക​ൾ ക​നി​വ് കാ​ട്ടി​യി​ല്ല. സ​ർ​ഫാ​സി നി​യ​മ​പ്ര​കാ​രം 44 ല​ക്ഷം രൂ​പ​യ്ക്ക് വീ​ടും സ്ഥ​ല​വും ജ​പ്തി ചെ​യ്യാ​ൻ ബാ​ങ്ക് ന​ട​പ​ടി​യാ​യി. മ​റ്റൊ​രു 14 ല​ക്ഷം രൂ​പ​യു​ടെ റ​വ​ന്യു റി​ക്ക​വ​റി ന​ട​പ​ടി വേ​റെ​യും. ശാ​രീ​രി​ക ബു​ദ്ധി​മു​ട്ടു​ള്ള ഒ​രു മ​ക​നു​ൾ​പ്പെ​ടെ മൂ​ന്നു മ​ക്ക​ളും ഭാ​ര്യ ഷീ​ജ​യും അ​ട​ങ്ങു​ന്ന​താ​ണ് എ​ബി​യു​ടെ കു​ടും​ബം. ശാ​രീ​രി​ക ന്യൂ​ന​ത​യു​ള്ള കു​ട്ടി​ക​ളെ ദ​ത്തെ​ടു​ത്ത് സ​ഹാ​യി​ക്കു​ന്ന​തു​ൾ​പ്പെ​ടെ നി​ര​വ​ധി സേ​വ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​വ​ന്ന എ​ബി സ്റ്റീ​ഫ​നെ പ്ര​ള​യം വ​ല്ലാ​തെ ത​ക​ർ​ത്തു ക​ള​ഞ്ഞു.
വീ​ടും സ്ഥ​ല​വും നി​ല​നി​ർ​ത്താ​ൻ സ​ർ​ക്കാ​ർ ക​നി​യു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് അ​ദ്ദേ​ഹം. മു​ഖ്യ​മ​ന്ത്രി അ​ട​ക്ക​മു​ള്ള​വ​ർ​ക്ക് പ​രാ​തി ന​ൽ​കി, നി​ര​ന്ത​രം ബ​ന്ധ​പ്പെ​ട്ടു വ​രി​ക​യു​മാ​ണ്. പ​ക്ഷേ അ​നു​കൂ​ല​മാ​യ തീ​രു​മാ​ന​ങ്ങ​ളു​ണ്ടാ​കു​ന്നി​ല്ലെ​ന്നു മാ​ത്രം.