പ​ത്ത​നം​തി​ട്ട രൂ​പ​ത സാ​ന്തോം ഭ​വ​ന​ങ്ങ​ളു​ടെ താ​ക്കോ​ൽ​ദാ​നം നാ​ളെ
Friday, September 18, 2020 10:24 PM IST
പ​ത്ത​നം​തി​ട്ട: മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ പ​ത്ത​നം​തി​ട്ട രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​പ്പാ​ക്കു​ന്ന ഭ​വ​ന നി​ർ​മാ​ണ പ​ദ്ധ​തി​യാ​യ സാ​ന്തോം ഹൗ​സിം​ഗ് പ്രോ​ജ​ക്ടി​ന്‍റെ ഭാ​ഗ​മാ​യി ഭ​വ​ന​ര​ഹി​ത​രാ​യ കു​ടം​ബ​ങ്ങ​ൾ​ക്കാ​യി നി​ർ​മി​ച്ച വീ​ടു​ക​ളു​ടെ താ​ക്കോ​ൽ​ദാ​നം നാ​ളെ ന​ട​ക്കും

2018ലെ മഹാപ്രളയത്തിൽ ഭ​വ​ന​വും വ​സ്തു​വും ന​ഷ്ട​പ്പെ​ട്ട ആ​റ് കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് ആ​ദ്യ​ഘ​ട്ടം വീ​ടു​ക​ൾ നി​ർ​മി​ച് ന​ൽ​കു​ന്ന​ത്. മൈ​ല​പ്ര പ​ള്ളി​പ്പ​ടി​ക്ക് സ​മീ​പ​മു​ള്ള രൂ​പ​ത​യു​ടെ വ​ക സ്ഥ​ല​ത്താ​ണ് വീ​ടു​ക​ൾ നി​ർ​മി​ച്ചി​ട്ടു​ള്ള​ത് ’ ഒ​രു വീ​ടി​ന് ആ​റു ല​ക്ഷ​ം രൂ​പ ചെ​ല​വാ​യി​ട്ടു​ണ്ട്.

രൂ​പ​ത​യു​ടെ വി​വി​ധ ശു​ശ്രൂ​ഷ മേ​ഖ​ല​ക​ളി​ൽ നി​ന്ന് സ​മാ​ഹ​രി​ച്ച തു​ക​യാ​ണ് പ​ദ്ധ​തി​ക്കാ​യി വി​നി​യോ​ഗി​ക്കു​ന്ന​തെ​ന്ന് വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ഷാ​ജി മാ​ണി​കു​ളം പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. വാ​സ​യോ​ഗ്യ​മാ​യ ഭ​വ​നം ഇ​ല്ലാ​ത്ത ഒ​രു കു​ടും​ബം പോ​ലും രൂ​പ​ത അ​തി​ർ​ത്തി​ക്കു​ള്ളി​ൽ ഉ​ണ്ടാ​ക​രു​തെ​ന്ന് ല​ക്ഷ്യം​വെ​ച്ചു​ള്ള ദീ​ർ​ഘ​കാ​ല പ​ദ്ധ​തി​യാ​ണ് സാ​ന്ത്വ​നം ഹൗ​സിം​ഗ് പ്രോ​ജ​ക്ടെന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ആ​റു ല​ക്ഷം രൂ​പ ചെ​ല​വി​ലാ​ണ് ഒ​രു വീ​ടി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

നാ​ളെ വൈ​കു​ന്നേ​രം നാ​ലി​ന് ന​ട​ക്കു​ന്ന താ​ക്കോ​ൽ​ദാ​ന ച​ട​ങ്ങി​ൽ രൂ​പ​താ​ധ്യ​ക്ഷ​ൻ ഡോ. ​സാ​മു​വ​ൽ മാ​ർ ഐ​റേ​നി​യോ​സ്, മു​ൻ അ​ധ്യ​ക്ഷ​ൻ യൂ​ഹാ​നോ​ൻ മാ​ർ ക്രി​സോ​സ്റ്റം, ജി​ല്ലാ ക​ള​ക്ട​ർ പി. ​ബി. നൂ​ഹ്, മേ​രി മ​ക്ക​ൾ സ​ന്യാ​സി​നി സ​മൂ​ഹം സെ​ന്‍റ് മേ​രി​സ് പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ മേ​രി ജോ​ണ്‍ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.പ്ര​ള​യ​കാ​ല​ത്ത് ത​ക​ർ​ന്ന വീ​ടു​ക​ളു​ടെ പു​ന​രു​ദ്ധാ​ര​ണം, മ​റ്റ് സ​ഹാ​യ​ങ്ങ​ൾ അ​ട​ക്കം ക​ർ​ദി​നാ​ൾ മാ​ർ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്കാ ബാ​വ ഏ​റ്റെ​ടു​ത്ത പ്ര​ത്യേ​ക പ​ദ്ധ​തി​യി​ൽ 50 ല​ക്ഷം രൂ​പ നേ​ര​ത്തെ ചെ​ല​വ​ഴി​ച്ചി​രു​ന്നു.അനുഗ്രഹ സോഷ്യൽ സർവീസ് സൊസൈറ്റി മുഖേനയും നിരവധി പദ്ധതികളേറ്റെടുത്തു.

പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ്രൊ​ക്കു​റേ​റ്റ​ർ ഫാ.​സി​ജോ ജെ​യിം​സ് ച​രി​വു പ​റ​ന്പി​ൽ, ക​ണ്‍​വീ​ന​ർ ഫാ. ​വ​ർ​ഗീ​സ് കൂ​ത്തി​നേ​ത്ത്, പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി സ​ണ്ണി മാ​ത്യു പാ​റ​യ്ക്ക​ൽ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.