പി​താ​വി​നെ മ​ർ​ദി​ച്ചു മു​ങ്ങി​യ മ​ക​ൻമൂ​ന്നു മാ​സ​ത്തി​നു​ശേ​ഷം പി​ടി​യി​ൽ
Friday, September 18, 2020 10:24 PM IST
തി​രു​വ​ല്ല:വ​യോ​ധി​ക​നാ​യ പി​താ​വി​നെ മൃ​ഗീ​യ​മാ​യി മ​ർ​ദ്ദി​ച്ച കേ​സി​ൽ ക​ഴി​ഞ്ഞ മൂ​ന്നു മാ​സ​മാ​യി പോ​ലീ​സി​നെ വെ​ട്ടി​ച്ച് ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന മ​ക​ൻ അ​റ​സ്റ്റി​ൽ. ക​വി​യൂ​ർ ക​ണി​യാ​ന്പാ​റ കൊ​ടി​ഞ്ഞൂ​ർ പ​ന​ങ്ങാ​യി​ൽ ഏ​ബ്ര​ഹാം ജോ​സ​ഫി​നെ മ​ർ​ദ്ദി​ച്ച കേ​സി​ൽ ക​ഴി​ഞ്ഞ ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന മ​ക​ൻ അ​നി​ലി​നെ ( 27 ) നെ​യാ​ണ് തി​രു​വ​ല്ല പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ച​ങ്ങ​നാ​ശേ​രി മു​നി​പ്പ​ൽ മൈ​താ​ന​ത്തി​ന് സ​മീ​പ​ത്ത് നി​ന്നു​മാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. ക​ഴി​ഞ്ഞ ജൂ​ണ്‍ 16നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്.
പി​താ​വാ​യ ഏ​ബ്ര​ഹാം ബ​ന്ധു​വീ​ടു​ക​ൾ സ​ന്ദ​ർ​ശി​ക്കാ​ൻ പോ​കു​ന്ന​തി​നെ മ​ദ്യ​പി​ച്ചെ​ത്തി​യ അ​നി​ൽ ചോ​ദ്യം ചെ​യ്യു​ക​യും തു​ട​ർ​ന്ന് വ​ടി ഉ​പ​യോ​ഗി​ച്ച് ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യു​മാ​യി​രു​ന്നു. അ​നി​ൽ ന​ട​ത്തി​യ മ​ർ​ദ്ദ​ന ദൃ​ശ്യ​ങ്ങ​ൾ അ​യ​ൽ​വാ​സി​യാ​യ ബാ​ല​ൻ മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്തി​യി​രു​ന്നു. സം​ഭ​വ ദി​വ​സം പി​റ്റേ​ന്ന് മൊ​ബൈ​ലി​ൽ പ​ക​ർ​ത്തി​യ മ​ർ​ദ്ദ​ന ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ വ​ഴി പ്ര​ച​രി​ക്ക​പ്പെ​ടു​ക​യും വാ​ർ​ത്ത​യാ​കു​ക​യും ചെ​യ്തു. ഇ​തോ​ടെ അ​നി​ൽ ഒ​ളി​വി​ൽ പോ​കു​ക​യാ​യി​രു​ന്നു. തി​രു​വ​ല്ല പോ​ലീ​സ് അ​നി​ലി​നെ പ്ര​തി​യാ​ക്കി കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്നു. . പ്രാ​യാ​ധി​ക്യത്താൽ പ​ല​വി​ധ അ​സു​ഖ​ങ്ങ​ളാ​ൽ വ​ല​ഞ്ഞി​രു​ന്ന അ​നി​ലി​ന്‍റെ പി​താ​വ് ഏ​ബ്ര​ഹാ​മി​ന്‍റെ സം​ര​ക്ഷ​ണച്ചുമതല ര​ണ്ട് മാ​സം മു​ന്പ് അ​ടൂ​ർ മ​ഹാ​ത്മാ ജ​ന സേ​വാ കേ​ന്ദ്രം ഏ​റ്റെ​ടു​ത്തു. എ​സ്എ​ച്ച്ഒ വി​നോ​ദ്, എ​സ​ഐ ആ​ദ​ർ​ശ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​റ​സ്റ്റ് ന​ട​ന്ന​ത്.