കാ​ണാ​താ​യ ഗൃ​ഹ​നാ​ഥ​നു​വേ​ണ്ടി മ​ണി​മ​ല​യാ​റ്റി​ല്‍ തെ​ര​ച്ചി​ല്‍
Saturday, September 19, 2020 10:40 PM IST
തി​രു​വ​ല്ല: വീ​ട്ടി​ല്‍ നി​ന്നി​റ​ങ്ങി കാ​ണാ​താ​യ ഗൃ​ഹ​നാ​ഥ​നെ തേ​ടി മ​ണി​മ​ല​യാ​റ്റി​ല്‍ തെ​ര​ച്ചി​ല്‍ തു​ട​രു​ന്നു. പു​റ​മ​റ്റം മു​ണ്ട​മ​ല പു​ല്ലേ​ലി​ല്‍ പി.​പി. രാ​ജു (58)വി​നെ​യാ​ണ് കാ​ണാ​താ​യ​ത്. മ​ണി​മ​ല​യാ​റി​നു കു​റു​കെ​യു​ള്ള വ​ള്ളം​കു​ളം പാ​ല​ത്തി​ല്‍ നി​ന്നും ഇ​യാ​ള്‍ ചാ​ടി​യെ​ന്ന സം​ശ​യ​ത്തേ തു​ട​ര്‍​ന്ന് ര​ണ്ടു​ദി​വ​സ​മാ​യി തെ​ര​ച്ചി​ല്‍ തു​ട​രു​ക​യാ​ണ്. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് രാ​ജു​വി​നെ കാ​ണാ​താ​യ​ത്.

മ​ക​നു വേ​ണ്ടി ത​വ​ണ​വ്യ​വ​സ്ഥ​യി​ല്‍ വാ​ങ്ങി​യ മൊ​ബൈ​ല്‍ ഫോ​ണി​ന്‍റെ തി​രി​ച്ച​ട​വ് മു​ട​ങ്ങി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്വ​കാ​ര്യ പ​ണ​മി​ട​പാ​ടു​കാ​ര്‍ വീ​ട്ടി​ലെ​ത്തി ബ​ഹ​ള​മു​ണ്ടാ​ക്കി​യി​രു​ന്ന​താ​യി പ​റ​യു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്ന് പു​റ​ത്തേ​ക്കു​പോ​യ രാ​ജു​വി​നെ പി​ന്നീ​ട് കാ​ണാ​താ​കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​കാ​ന്വേ​ഷ​ണ​ത്തി​ല്‍ പ​റ​യു​ന്നു. ഇ​യാ​ളെ കാ​ണാ​നി​ല്ലെ​ന്ന് കാ​ട്ടി ബ​ന്ധു​ക്ക​ള്‍ വ്യാ​ഴാ​ഴ്ച കോ​യി​പ്രം പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു.

പെ​ട്രോ​ളിം​ഗി​നി​റ​ങ്ങി​യ പോ​ലി​സ് സം​ഘം പാ​ല​ത്തി​ന് മ​ധ്യ​ത്തി​ല്‍ ഇ​യാ​ള്‍ ഉ​പ​യോ​ഗി​ച്ചി​രു​ന്ന ബൈ​ക്ക് ക​ണ്ടെ​ത്തി. ബൈ​ക്കി​ന്റെ പെ​ട്രോ​ള്‍ ടാ​ങ്കി​ലെ ബാ​ഗി​ല്‍ നി​ന്നും ഇ​യാ​ളു​ടെ മൊ​ബൈ​ല്‍ ഫോ​ണും ല​ഭി​ച്ചി​ട്ടു​ണ്ട്. തി​രു​വ​ല്ല​യി​ല്‍ നി​ന്നു​ള്ള അ​ഗ്നി ശ​മ​ന സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ്‌​കൂ​ബ ടീം ​അ​ട​ക്കം വെ​ള്ളി​യാ​ഴ്ച മു​ത​ല്‍ തെ​ര​ച്ചി​ല്‍ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. മ​ഴ​യേ തു​ട​ര്‍​ന്ന് മ​ണി​മ​ല​യാ​റ്റി​ല്‍ ഒ​ഴു​ക്ക് ശ​ക്തി​പ്പെ​ട്ടി​ട്ടു​ള്ള​തി​നാ​ല്‍ തെ​ര​ച്ചി​ലി​നെ സാ​ര​മാ​യി ബാ​ധി​ച്ചു.