ക​ര്‍​ഷ​ക​ദ്രോ​ഹ നി​യ​മ​നി​ര്‍​മാ​ണം പി​ന്‍​വ​ലി​ക്ക​ണം: എ​സ്‌​വൈ​എ​സ്‌
Sunday, September 20, 2020 10:49 PM IST
പ​ത്ത​നം​തി​ട്ട: ക​ര്‍​ഷ​ക​രെ​യും ഉ​പ​ഭോ​ക്താ​ക്ക​ളെ​യും സാ​ര​മാ​യി ബാ​ധി​ക്കു​ന്ന നി​യ​മ നി​ര്‍​മാ​ണ ബി​ല്ലു​ക​ള്‍ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന് എ​സ്‌​വൈ​എ​സ് ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.‌ ക​ര്‍​ഷ​ക​ര്‍​ക്ക് സൗ​ജ​ന്യ​മാ​യി ല​ഭി​ച്ചു വ​രു​ന്ന സേ​വ​ന​ങ്ങ​ളും സാ​ങ്കേ​തി​ക സ​ഹാ​യ​ങ്ങ​ളും വി​ല കൊ​ടു​ത്തു വാ​ങ്ങേ​ണ്ടി വ​രു​ന്ന അ​വ​സ്ഥ​യാ​ണ് ഈ ​ബി​ല്ലി​ലൂ​ടെ സം​ജാ​ത​മാ​കു​ന്ന​ത്.

ഏ​തു വി​ള കൃ​ഷി ചെ​യ്യ​ണ​മെ​ന്ന​ത് സ്വ​ന്തം കൃ​ഷി​ക്കാ​ര​ന് തീ​രു​മാ​നി​ക്കാ​ന്‍ ക​ഴി​യാ​ത്ത​ത​ര​ത്തി​ലു​ള്ള ഭേ​ദ​ഗ​തി​ക​ള്‍ നാ​ടി​നെ അ​രാ​ജ​ക​ത്വ​ത്തി​ലേ​ക്ക് ന​യി​ക്കു​മെ​ന്ന് ക​മ്മി​റ്റി അ​ഭി​പ്രാ​യ​പ്പെ​ട്ടു.‌ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ലാ​ഹു​ദ്ദീ​ന്‍ മ​ദ​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​യ്യി​ദ് ബ​ഫ​ഖ്‌​റു​ദ്ദീ​ന്‍ ബു​ഖാ​രി, അ​ന​സ് പൂ​വാ​ലം​പ​റ​മ്പി​ല്‍, മു​ഹ​മ്മ​ദ് ഷി​യാ​ഖ് ജൗ​ഹ​രി, സു​ധീ​ര്‍ വ​ഴി​മു​ക്ക്, നി​സാ​ര്‍ നി​ര​ണം, അ​ബ്ദു​ല്‍ സ​ലാം സ​ഖാ​ഫി, ഷം​നാ​ദ് അ​സ്ഹ​രി, സു​നീ​ര്‍ സ​ഖാ​ഫി, മാ​ഹീ​ന്‍, അ​ജി​ഖാ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.‌