233 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ്
Wednesday, September 23, 2020 11:04 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 223 പേ​ർ​ക്ക് കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു. 173 പേ​ർ സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​വ​രു​മാ​ണ്.‌ ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ 25 പേ​ർ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന് വ​ന്ന​വ​രും 25 പേ​ർ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ തി​രി​ച്ചെ​ത്തി​യ​വ​രു​മാ​ണ്.‌ ജി​ല്ല​യി​ൽ ഇ​തേ​വ​രെ 6282 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​ൽ 4317 പേ​ർ സ​ന്പ​ർ​ക്കം മൂ​ലം രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രാ​ണ്. കോ​വി​ഡ്-19 മൂ​ലം 38 പേ​ർ മ​ര​ണ​മ​ട​ഞ്ഞു.

കൂ​ടാ​തെ കോ​വി​ഡ് ബാ​ധി​ത​രാ​യ മൂ​ന്നു പേ​ർ മ​റ്റ് രോ​ഗ​ങ്ങ​ൾ മൂ​ല​മു​ള​ള സ​ങ്കീ​ർ​ണ​ത​ക​ൾ നി​മി​ത്തം മ​ര​ണ​മ​ട​ഞ്ഞി​ട്ടു​ണ്ട്. ഇ​ന്ന​ലെ 99 പേ​ർ കൂ​ടി രോ​ഗ​മു​ക്ത​രാ​യി. ജി​ല്ല​യി​ൽ ഇ​തോ​ടെ രോ​ഗ​മു​ക്ത​രാ​യ​വ​രു​ടെ എ​ണ്ണം 4842 ആ​ണ്.‌ പ​ത്ത​നം​തി​ട്ട ജി​ല്ല​ക്കാ​രാ​യ 1399 പേ​ർ നി​ല​വി​ൽ ചി​കി​ത്സ​യി​ലു​ണ്ട്.‌ ജി​ല്ല​യി​ൽ കോ​വി​ഡ് മൂ​ല​മു​ള​ള മ​ര​ണ​നി​ര​ക്ക് 0.6 ശ​ത​മാ​ന​വും ഇ​ന്ന​ല​ത്തെ ടെ​സ്റ്റ് പോ​സി​റ്റീ​വി​റ്റി നി​ര​ക്ക് 5.7 ശ​ത​മാ​ന​വു​മാ​ണ്. ‌

‌ക​ട​ന്പ​നാ​ട്ട് സം​സ്കാ​ര ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത ഒ​ന്പ​തു പേ​ർ​ക്ക് കോ​വി​ഡ് ‌

‌ജി​ല്ല​യി​ൽ സ​ന്പ​ർ​ക്ക വ്യാ​പ​നം തു​ട​രു​ന്ന​തി​നി​ടെ ക​ട​ന്പ​നാ​ട്ട് ഒ​രു സം​സ്കാ​ര ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത ഒ​ന്പ​ത് പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​ന്ന​ലെ സ​ന്പ​ർ​ക്ക​വ്യാ​പ​നം സ്ഥി​രീ​ക​രി​ച്ച 173 പേ​രി​ൽ 133 പേ​രും നേ​ര​ത്തെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ സ​ന്പ​ർ​ക്ക​ത്തി​ലു​ള്ള​വ​ർ ത​ന്നെ​യാ​ണ്.
ക്ല​സ്റ്റ​റു​ക​ളി​ൽ ഇ​ന്ന​ലെ ക​ട​യ്ക്കാ​ട് ഒ​ന്ന്, ബി​സി​എം​സി തി​രു​വ​ല്ല ര​ണ്ട്, ടി​എം​എം തി​രു​വ​ല്ല നാ​ല് എ​ന്നി​ങ്ങ​നെ​യാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ര​ണ്ട് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രി​ലും രോ​ഗം ക​ണ്ടെ​ത്തി. ക​ട​യ്ക്കാ​ട് ക്ല​സ്റ്റ​റി​ൽ ഇ​ന്ന​ലെ​വ​രെ 448 പോ​സി​റ്റീ​വ് കേ​സു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ 31 പേ​രു​ടെ സ​ന്പ​ർ​ക്ക​പ്പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ല.‌

ഇ​ന്ന​ലെ സ​ന്പ​ർ​ക്ക രോ​ഗി​ക​ളി​ൽ മ​ങ്ങാ​ട്, ഇ​ള​മ​ണ്ണൂ​ർ, മ​ണ്ണ​ടി, ഏ​റ​ത്ത്, തു​വ​യൂ​ർ, ഇ​ള​മ​ണ്ണൂ​ർ, മെ​ഴു​വേ​ലി, ക​വി​യൂ​ർ, കു​ന്പ​ഴ, പ​ത്ത​നം​തി​ട്ട, തു​ന്പ​മ​ണ്‍, കു​ള​ന​ട, മു​ടി​യൂ​ർ​ക്കോ​ണം, നാ​ര​ങ്ങാ​നം, മ​ല​യാ​ല​പ്പു​ഴ, ക​ട​പ്ര, മു​ടി​യൂ​ർ​ക്കോ​ണം, വെ​ട്ടൂ​ർ, ക​ട​പ്ര, റാ​ന്നി അ​ങ്ങാ​ടി, ഇ​ട​പ്പാ​വൂ​ർ, ച​ന്ദ​ന​പ്പ​ള്ളി, കു​ന്ന​ന്താ​നം, മാ​ന്തു​ക, ആ​നി​ക്കാ​ട്, വാ​യ്പൂ​ര്, ത​ട്ട, പാ​റ​ക്ക​ര, മാ​രാ​മ​ണ്‍, വെ​ട്ടൂ​ർ, കോ​ട്ട, ഓ​മ​ല്ലൂ​ർ, ഇ​ര​വി​പേ​രൂ​ർ തി​രു​വ​ല്ല, തെ​ങ്ങേ​ലി, കൊ​ക്കാ​ത്തോ​ട്, മൈ​ല​പ്ര, പ​ത്ത​നം​തി​ട്ട പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​രു​ൾ​പ്പെ​ടു​ന്നു. ‌