പു​തു​ശേ​രി പാ​ർ​ട്ടി​യി​ലെ ഒ​റ്റു​കാ​ര​നെ​ന്ന് എ​ൻ. എം. ​രാ​ജു ‌
Thursday, September 24, 2020 10:12 PM IST
പ​ത്ത​നം​തി​ട്ട: കേ​ര​ളാ കോ​ണ്‍​ഗ്ര​സ് -എം ​ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യോ​ഗ തീ​രു​മാ​ന​ങ്ങ​ൾ എ​തി​ർ ചേ​രി​ക്കും കോ​ണ്‍​ഗ്ര​സി​നും ചോ​ർ​ത്തി​ക്കൊ​ടു​ത്തു​കൊ​ണ്ടി​രു​ന്ന ഒ​റ്റു​കാ​ര​നാ​യി​രു​ന്നു ജോ​സ​ഫ് എം. ​പു​തു​ശേ​രി​യെ​ന്ന് ജോ​സ് വി​ഭാ​ഗം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ൻ.​എം. രാ​ജു.‌
പ​ക​ൽ ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യോ​ഗ​ത്തി​ലും രാ​ത്രി കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളു​ടെ വീ​ട്ടി​ൽ ത​ല​യി​ൽ മു​ണ്ടി​ട്ടും ക​യ​റി​യി​റ​ങ്ങി​യ പു​തു​ശേ​രി പാ​ർ​ട്ടി​യി​ലെ ഒ​രു വേ​ദി​യി​ലും ത​ന്‍റെ വി​യോ​ജി​പ്പു​ക​ൾ ഇ​തേ​വ​രെ പ്ര​ക​ടി​പ്പി​ച്ചി​ട്ടി​ല്ലെ​ന്ന് എ​ൻ.​എം. രാ​ജു പ​റ​ഞ്ഞു.
പാ​ർ​ട്ടി​യു​ടെ സ്വ​ത​ന്ത്ര​നി​ല​പാ​ട് പ്ര​ഖ്യാ​പി​ക്കാ​ൻ വി​ളി​ച്ചു ചേ​ർ​ത്ത എ​ല്ലാ പ​ത്ര​സ​മ്മേ​ള​ന​ങ്ങ​ളി​ലും ജോ​സ് കെ. ​മാ​ണി​ക്ക് പി​ന്തു​ണ​യു​മാ​യി പു​തു​ശേ​രി പ​ങ്കെ​ടു​ത്തി​രു​ന്നു. കെ.​എം.​മാ​ണി​യു​ടെ ഔ​ദാ​ര്യ​ത്തി​ൽ അ​ഞ്ചു​ത​വ​ണ മ​ത്സ​രി​ക്കു​ക​യും മൂ​ന്നു ത​വ​ണ എം​എ​ൽ​എ ആ​കു​ക​യും ചെ​യ്ത പു​തു​ശേ​രി കെ.​എം. മാ​ണി​യു​ടെ സ്മ​ര​ണ​യെ​യും പാ​ര​ന്പ​ര്യ​ത്തെ​യു​മാ​ണു അ​പ​മാ​നി​ക്കു​ന്ന​ത്.‌
അ​ഭ​യം ന​ല്കി​യ പാ​ർ​ട്ടി​ക​ളെ കാ​ലാ​കാ​ല​ങ്ങ​ളി​ൽ വ​ഞ്ചി​ച്ച ച​രി​ത്ര​മാ​ണ് പു​തു​ശേ​രി​യു​ടേ​തെ​ന്നും കെ.​എം. മാ​ണി​യു​ടെ രാ​ഷ്ട്രീ​യ സം​സ്കാ​രം ഒ​രി​ക്ക​ൽ​പോ​ലും പി​ന്തു​ട​ർ​ന്നി​ട്ടി​ല്ലെ​ന്നും എ​ൻ.​എം. രാ​ജു കു​റ്റ​പ്പെ​ടു​ത്തി. ‌