യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റി​നു കോ​വി​ഡ്
Thursday, September 24, 2020 10:14 PM IST
നി​രീ​ക്ഷ​ണ​ത്തി​ലാ​യി കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളും‌
പ​ത്ത​നം​തി​ട്ട: യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​ജി ക​ണ്ണ​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.
ക​ഴി​ഞ്ഞ 19ന് ​ന​ട​ന്ന യൂ​ത്ത് കോ​ൺ​ഗ്ര​സ് ക​ള​ക്ട​റേ​റ്റ് മാ​ർ​ച്ചി​ലെ പോ​ലീ​സ് ലാ​ത്തി​ച്ചാ​ർ​ജി​ൽ ക​ണ്ണ​ന്‍റെ ത​ല പൊ​ട്ടി​യ ഭാ​ഗ​ത്ത് തു​ന്ന​ലി​ടാ​ൻ പോ​യ ദി​വ​സം ന​ട​ത്തി​യ കോ​വി​ഡ് ‌ടെ​സ്റ്റി​ന്‍റെ ഫ​ലം ഇ​ന്ന​ലെ പു​റ​ത്തു വ​ന്ന​പ്പോ​ഴാ​ണ് പോ​സി​റ്റീ​വാ​ണെ​ന്ന് ക​ണ്ട​ത്.
മാ​ർ​ച്ചി​ലെ സം​ഘ​ർ​ഷ​ത്തി​ൽ ക​ണ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​വ​ർ​ത്ത​ക​രും പോ​ലീ​സും ത​മ്മി​ൽ ഉ​ന്തും ത​ള്ളും ന​ട​ന്നി​രു​ന്നു. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച വി​വ​രം ക​ണ്ണ​ൻ ഫേ​സ്ബു​ക്കി​ലൂ​ടെ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് നി​ര​വ​ധി പ്ര​വ​ർ​ത്ത​ക​രും പ​ത്ത​നം​തി​ട്ട ഡി​വൈ​എ​സ്പി അ​ട​ക്കം പോ​ലീ​സു​കാ​രും ഇ​ന്ന​ലെ പ​രി​ശോ​ധ​ന​യ്ക്ക് പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി.
എം.​ജി. ക​ണ്ണ​നു ത​ല​യ്ക്കു പ​രി​ക്കേ​റ്റ​തി​നേ തു​ട​ർ​ന്ന് തു​ന്ന​ലി​ടാ​നെ​ത്തി​യ ഡോ​ക്ട​ർ​ക്കു​ൾ​പ്പെ​ടെ അ​ന്ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ‌
പ​രി​ശോ​ധ​ന​ഫ​ലം ഇ​ന്നോ നാ​ള​യോ ല​ഭി​ച്ചേ​ക്കും. ‌
ലാ​ത്തി​ച്ചാ​ർ​ജ് ദി​വ​സം ത​ന്നെ ചി​കി​ത്സി​ച്ച വ​നി​താ ഡോ​ക്ട​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് താ​നും പ​രി​ശോ​ധ​ന ന​ട​ത്തി​യ​തെ​ന്ന് ക​ണ്ണ​ൻ ഫേ​സ്ബു​ക്കി​ൽ പ​റ​ഞ്ഞു. വീ​ട്ടി​ൽ വി​ശ്ര​മ​ത്തി​ലാ​ണ്. ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളി​ല്ല. താ​നു​മാ​യി പ്രാ​ഥ​മി​ക സ​ന്പ​ർ​ക്കം ഉ​ണ്ടാ​യ​വ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ പോ​ക​ണ​മെ​ന്നാ​ണ് ക​ണ്ണ​ന്‍റെ അ​ഭ്യ​ർ​ഥ​ന. പ​രി​ക്കേ​റ്റ് വീ​ട്ടി​ൽ വി​ശ്ര​മ​ത്തി​ലാ​യ ക​ണ്ണ​ന് നി​ര​വ​ധി കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളും ജ​ന​പ്ര​തി​നി​ധി​ക​ളും സ​ന്ദ​ർ​ശി​ച്ചി​രു​ന്നു. ‌