സി​ബി​ഐ വ​രു​ന്ന​തു​വ​രെ​യും തെ​ളി​വെ​ടു​പ്പും അ​ന്വേ​ഷ​ണ​വും തു​ട​രു​മെ​ന്ന് പോ​ലീ​സ്
Friday, September 25, 2020 10:13 PM IST
പ​ത്ത​നം​തി​ട്ട: പോ​പ്പു​ല​ർ ഫി​നാ​ൻ​സ് ത​ട്ടി​പ്പ് കേ​സി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​ന് ഇ​ന്ന​ലെ ഉ​ത്ത​ര​വി​റ​ങ്ങി​യെ​ങ്കി​ലും പോ​ലീ​സ് അ​ന്വേ​ഷ​ണം അ​വ​സാ​നി​പ്പി​ച്ചി​ട്ടി​ല്ലെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ.​ജി. സൈ​മ​ണ്‍. കേ​സി​ലെ മു​ഴു​വ​ൻ വി​വ​ര​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള കേ​സ് ഡ​യ​റി​യാ​കും സി​ബി​ഐ സം​ഘ​ത്തി​നു കൈ​മാ​റു​ക. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി തെ​ളി​വെ​ടു​പ്പു​ക​ൾ തു​ട​രു​ക​യാ​ണ്.
സി​ബി​ഐ സാ​ന്പ​ത്തി​ക കു​റ്റാ​ന്വേ​ഷ​ണ​വി​ഭാ​ഗ​ത്തി​ൽ മു​ന്പ് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ഐ​ജി ഹ​ർ​ഷി​ത അ​ട്ട​ല്ലൂ​രി​യാ​ണ ്പോ​പ്പു​ല​ർ ത​ട്ടി​പ്പു കേ​സി​ലും അ​ന്വേ​ഷ​ണ​ച്ചു​മ​ത​ല വ​ഹി​ക്കു​ന്ന​ത്. ഐ​ജി​യു​ടെ മാ​ർ​ഗ​നി​ർ​ദേ​ശ​പ്ര​കാ​ര​മു​ള്ള ന​ട​പ​ടി​ക​ളാ​ണ് ഇ​പ്പോ​ൾ ന​ട​ന്നു​വ​രു​ന്ന​ത്.കേ​സി​ന്‍റെ അ​ന്താ​രാ​ഷ്ട്ര ബ​ന്ധം കൂ​ടി പ​രി​ഗ​ണി​ച്ചും വി​വി​ധ ക​ന്പ​നി​ക​ളി​ലൂ​ടെ ഇ​വ​ർ ന​ട​ത്തി​യി​ട്ടു​ള്ള സാ​ന്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ ക​ണ​ക്കി​ലെ​ടു​ത്തു​മാ​ണ് അ​ന്വേ​ഷ​ണം സി​ബി​ഐ​യെ ഏ​ല്പി​ക്ക​ണ​മെ​ന്ന തീ​രു​മാ​ന​ത്തി​ലെ​ത്തി​യ​ത്.
ഹൈ​ക്കോ​ട​തി​യും ഇ​തു സം​ബ​ന്ധി​ച്ച് നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. ഇ​ന്ന​ലെ സ​ർ​ക്കാ​ർ ഉ​ത്ത​ര​വും ഇ​റ​ങ്ങി.കേ​സി​ലെ അ​ഞ്ചാം​പ്ര​തി​ക്കു കോ​വി​ഡ് ബാ​ധി​ച്ച​തി​നാ​ൽ റി​മാ​ൻ​ഡി​ലു​ള്ള അ​ഞ്ചു​പേ​രെ​യും ഒ​ന്നി​ച്ചി​രു​ത്തി അ​ന്വേ​ഷ​ണ​സം​ഘം ചോ​ദ്യം ചെ​യ്തി​ട്ടി​ല്ല.
നി​ർ​ണാ​യ​ക​മാ​യ പ​ല വി​വ​ര​ങ്ങ​ളും അ​ഞ്ചു​പേ​രെ​യും ഒ​ന്നി​ച്ചു ചോ​ദ്യം ചെ​യ്താ​ൽ ല​ഭി​ക്കാ​മാ​യി​രു​ന്നു. കേ​സി​ൽ കൂ​ടു​ത​ൽ പ്ര​തി​ക​ളെ ഉ​ൾ​പ്പെ​ടു​ത്ത​ണ​മോ​യെ​ന്ന വി​ഷ​യ​ത്തി​ലും അ​ന്തി​മ തീ​രു​മാ​ന​മാ​യി​ട്ടി​ല്ല.
ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​തേ​വ​രെ ന​ല്ല​രീ​തി​യി​ലാ​ണ് അ​ന്വേ​ഷ​ണം മു​ന്നോ​ട്ടു​പോ​കു​ന്ന​തെ​ന്നും എ​സ്പി വ്യ​ക്ത​മാ​ക്കി.ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ദേ​ശ​ത്തു പ​ണ​മി​ട​പാ​ട് ന​ട​ന്നി​ട്ടു​ണ്ട്.
ഒ​രു ഡി​വൈ​എ​സ്പി ഇ​ക്കാ​ര്യ​ത്തി​ൽ പ്ര​ഥ​മി​കാ​ന്വേ​ഷ​ണം ന​ട​ത്തി. വി​ശ​ദ​മാ​യ വി​വ​ര​ങ്ങ​ൾ തേ​ടാ​ൻ ഇ​ന്‍റ​ർ​പോ​ളി​ന്‍റെ സ​ഹാ​യം തേ​ടാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. സം​സ്ഥാ​ന​ത്തി​ന​ക​ത്തും പു​റ​ത്തു​മാ​യി 2000 കോ​ടി രൂ​പ​യു​ടെ നി​ക്ഷേ​പ​ത​ട്ടി​പ്പാ​ണ് ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്.പ്ര​തി​ക​ൾ അ​റ​സ്റ്റി​ലാ​കു​ന്ന​തി​നു മു​ന്പു​ള്ള ദി​വ​സ​ങ്ങ​ളി​ൽ ത​ങ്ങ​ളു​ടെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന പ​ണം അ​ട​ക്ക​മു​ള്ള​വ കൈ​മാ​റി​യ​തു
സം​ബ​ന്ധി​ച്ച രേ​ഖ​ക​ൾ പോ​ലീ​സി​നു ല​ഭ്യ​മാ​യി​ട്ടു​ണ്ടെ​ന്നാ​ണ് സൂ​ച​ന. ഉ​ട​മ തോ​മ​സ് ദാ​നി​യേ​ൽ, ഭാ​ര്യ പ്ര​ഭ എ​ന്നി​വ​ർ പോ​ലീ​സി​ൽ കീ​ഴ​ട​ങ്ങു​ന്ന​തി​നു തൊ​ട്ടു​മു​ന്പു​ള്ള ദി​വ​സ​ങ്ങ​ളി​ൽ ന​ട​ത്തി​യ ഈ ​സാ​ന്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ നി​ർ​ണാ​യ​ക​മാ​ണ്. ഇ​തു​സം​ബ​ന്ധി​ച്ച് പ്ര​തി​ക​ളെ ഒ​ന്ന​ച്ചി​രു​ത്തി ചോ​ദ്യം​ചെ​യ്യു​ന്ന​തി​ലൂ​ടെ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​കൂ​വെ​ന്ന് ക​രു​തു​ന്നു.
വി​വി​ധ ശാ​ഖാ മാ​നേ​ജ​ർ​മാ​ർ, ഫി​നാ​ൻ​സി​ന്‍റെ ത​ല​പ്പ​ത്തു​ണ്ടാ​യി​രു​ന്ന ചി​ല ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രു​ടെ പ​ങ്കാ​ളി​ത്തം പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.