ക​ക്കി-​ആ​ന​ത്തോ​ട് ഡാ​മി​ന്‍റെ ര​ണ്ടു ഷ​ട്ട​റു​ക​ള്‍ തു​റ​ന്നു
Saturday, September 26, 2020 10:27 PM IST
പ​ത്ത​നം​തി​ട്ട: ശ​ബ​രി​ഗി​രി ജ​ല​വൈ​ദ്യു​തി പ​ദ്ധ​തി​യു​ടെ ക​ക്കി - ആ​ന​ത്തോ​ട് ഡാ​മി​ന്‍റെ ര​ണ്ടു ഷ​ട്ട​റു​ക​ള്‍ ഇ​ന്ന​ലെ രാ​വി​ലെ തു​റ​ന്നു. ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ലെ ശ​ക്ത​മാ​യ മ​ഴ​യേ തു​ട​ര്‍​ന്ന് ജ​ല​നി​ര​പ്പ് 976 മീ​റ്റ​റി​ലെ​ത്തി​യ​തി​നേ തു​ട​ര്‍​ന്നാ​ണ് ഡാ​മി​ന്‍റെ ര​ണ്ടു ഷ​ട്ട​റു​ക​ള്‍ 25 സെ​ന്‍റി മീ​റ്റ​ര്‍ വീ​ത​മാ​ണ് ഉ​യ​ര്‍​ത്തി അ​ധി​ക​ജ​ലം പ​മ്പാ ന​ദി​യി​ലേ​ക്ക് ഒ​ഴു​ക്കി വി​ട്ട​ത്. 981.48 മീ​റ്റ​റാ​ണ് സം​ഭ​ര​ണി​യു​ടെ ശേ​ഷി. ഷ​ട്ട​റു​ക​ള്‍ ഉ​യ​ര്‍​ത്തി​യ​തു മൂ​ലം പ​മ്പാ ന​ദി​യി​ലെ ജ​ല​നി​ര​പ്പ് 10 സെ​ന്‍റി മീ​റ്റ​ര്‍ ഉ​യ​ര്‍​ന്നേ​ക്കാ​മെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്.