തി​രു​വ​ല്ല 66 കെ​വി സ​ബ് സ്റ്റേ​ഷ​ന്‍ 110 കെ​വി സ​ബ് സ്റ്റേ​ഷ​നാ​യി ഉ​യ​ര്‍​ത്തും
Sunday, September 27, 2020 10:22 PM IST
തി​രു​വ​ല്ല: 66 കെ​വി സ​ബ് സ്റ്റേ​ഷ​ന്‍ 110 കെ​വി സ​ബ് സ്റ്റേ​ഷ​നാ​യി ഉ​യ​ര്‍​ത്തു​ന്ന​തി​നാ​യി 2.95 കോ​ടി രൂ​പ​യു​ടെ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പൂ​ര്‍​ത്തീ​ക​രി​ച്ചു ക​ഴി​ഞ്ഞ​താ​യി മാ​ത്യു ടി. ​തോ​മ​സ് എം​എ​ല്‍​എ അ​റി​യി​ച്ചു.
പ​ദ്ധ​തി​യു​ടെ പ്ര​വ​ര്‍​ത്ത​ന ഉ​ദ്ഘാ​ട​നം ഒ​ക്ടോ​ബ​ര്‍ അ​ഞ്ചി​ന് രാ​വി​ലെ 11 ന് ​മ​ന്ത്രി എം.​എം. മ​ണി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​രു​ന്ന യോ​ഗ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ നി​ര്‍​വ​ഹി​ക്കും.
വൈ​ദ്യു​തി മേ​ഖ​ല​യി​ല്‍ വോ​ള്‍​ട്ടേ​ജ് ക്ഷാ​മം പ​രി​ഹ​രി​ക്കു​ക പ്ര​സ​ര​ണ, വി​ത​ര​ണ ന​ഷ്ടം കു​റ​യ്ക്കു​ക, ഉ​പ​യോ​ക്താ​ക്ക​ള്‍​ക്ക് വൈ​ദ്യു​തി ആ​വ​ശ്യാ​നു​സ​ര​ണം ല​ഭ്യ​മാ​ക്കു​ക എ​ന്നീ ല​ക്ഷ്യ​ങ്ങ​ള്‍ മു​ന്‍​നി​ര്‍​ത്തി കൂ​ടു​ത​ല്‍ സ​ബ് സ്റ്റേ​ഷ​നു​ക​ളും ലൈ​നു​ക​ളും സ്ഥാ​പി​ക്കാ​ന്‍ വേ​ണ്ടി​യു​ള്ള സ​മ​യ​ബ​ന്ധി​ത പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് സ​ബ്സ്റ്റേ​ഷ​ന്‍ 110 കെ​വി നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ര്‍​ത്തു​ന്ന​ത്.
നി​ല​വി​ല്‍ മ​ഞ്ഞാ​ടി​ക്കു സ​മീ​പ​ത്തു കൂ​ടി ക​ട​ന്നു പോ​കു​ന്ന മ​ല്ല​പ്പ​ള്ളി - ചെ​ങ്ങ​ന്നൂ​ര്‍ 110 കെ​വി ലൈ​നി​ല്‍ നി​ന്നും 415 മീ​റ്റ​ര്‍ 110 കെ​വി ഭൂ​ഗ​ര്‍​ഭ കേ​ബി​ള്‍ എ​ച്ച്ഡി​ഡി( ഹോ​റി​സോ​ണ്ട​ല്‍ ഡ​യ​റ​ക്ട് ഡ്രി​ല്ലിം​ഗ് മെ​തേ​ഡ്) ഉ​പ​യോ​ഗി​ച്ച് കോ​ഴ​ഞ്ചേ​രി - തി​രു​വ​ല്ല റോ​ഡി​ലൂ​ടെ തി​രു​വ​ല്ല സ​ബ് സ്റ്റേ​ഷ​നി​ല്‍ എ​ത്തി​ക്കും.
തു​ട​ര്‍​ന്ന് അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ള്‍ സ്ഥാ​പി​ച്ച് തി​രു​വ​ല്ല സ​ബ്സ്റ്റേ​ഷ​നെ 110 കെ​വി നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ര്‍​ത്തു​ന്ന​താ​ണ് പ​ദ്ധ​തി.
ഇ​തി​ലൂ​ടെ തി​രു​വ​ല്ല സ​ബ് സ്റ്റേ​ഷ​ന്‍റെ ശേ​ഷി വ​ര്‍​ധി​ക്കും.
വ​ര്‍​ധി​ച്ചു വ​രു​ന്ന വൈ​ദ്യു​ തി ആ​വ​ശ്യ​ക​ത നി​റ​വേ​റ്റു​ന്ന​തി​നും, ത​ട​സ​ര​ഹി​ത​മാ​യി വൈ ​ദ്യു​തി ആ​വ​ശ്യാ​നു​സ​ര​ണം തി​രു​വ​ല്ല ന​ഗ​ര​ത്തി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും ല​ഭ്യ​മാ​ക്കു​ ന്ന​തി​നും പ​ദ്ധ​തി വ​ഴി​യൊ​രു​ക്കും.