സി.​എ​ഫ്. തോ​മ​സ് മ​ത​സൗ​ഹാ​ർ​ദ​ത്തി​ന്‍റെ കാ​വ​ലാ​ൾ: മാ​ർ തോ​മ​സ് ത​റ​യി​ൽ
Sunday, September 27, 2020 10:24 PM IST
ച​ങ്ങ​​നാ​​ശേ​​രി​: ച​​ങ്ങ​​നാ​​ശേ​​രി​​യു​​ടെ മ​​ത​​സൗ​​ഹാ​​ർ​ദ​ത്തി​​ന്‍റെ കാ​​വ​​ലാ​​ളാ​​യി​​രു​​ന്നു സി.​​എ​​ഫ്. തോ​​മ​​സ് എ​ന്ന് ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ തോ​മ​സ് ത​റ​യി​ൽ.
മൂ​​ന്ന് പ്ര​​ബ​​ല​​സ​​മു​​ദാ​​യ​​ങ്ങ​​ളു​​ടെ കേ​​ന്ദ്ര​​മാ​​യ ച​​ങ്ങ​​നാ​​ശേ​​രി​​യി​​ൽ സ​​ഹ​​വ​​ർ​​ത്തി​​ത്ത​​വും സ​​മാ​​ധാ​​ന​​വും നി​​ല​​നി​​ൽ​​ക്കു​​ന്ന​​തി​​ന്‍റെ മു​​ഖ്യ​​കാ​​ര​​ണം മ​​ത​​വി​​കാ​​ര​​ങ്ങ​​ളെ ചൂ​​ഷ​​ണം ചെ​​യ്യാ​​ൻ രാ​ഷ്‌​ട്രീ​​യ നേ​​തൃ​​ത്വം തു​​നി​​ഞ്ഞി​​ട്ടി​​ല്ലെ​​ന്ന​​തു​​ത​​ന്നെ​​യാ​​ണ്.
വി​​വി​​ധ വി​​ഭാ​​ഗ​​ങ്ങ​​ൾ​​ക്കു സ​​മാ​​ധാ​​ന​​ത്തോ​​ടെ ജീ​​വി​​ക്കാ​​നു​​ള്ള ഇ​​ട​​മാ​​യി ത​​ന്‍റെ നി​​യോ​​ജ​​ക​​മ​​ണ്ഡ​​ലം നി​​ല​​നി​​ൽ​​ക്ക​​ണ​​മെ​​ന്ന് അ​​ദേ​ഹം ആ​​ഗ്ര​​ഹി​​ച്ചു. വ്യ​​ക്തി​​പ​​ര​​മാ​​യ നേ​​ട്ട​​ങ്ങ​​ൾ​​ക്കു​​വേ​​ണ്ടി മൂ​​ല്യ​​ങ്ങ​​ളെ ബ​​ലി​​ക​​ഴി​​ക്കാ​​ത്ത ആ​​ദ​​ർ​​ശ​​ധീ​​ര​​നാ​​യി​​രു​​ന്നു സി.​​എ​​ഫ്. എ​ന്നും അ​ദേ​ഹം അ​നു​സ്മ​രി​ച്ചു.
സി. ​​എ​​ഫ്. തോ​​മ​​സ് സം​​ശു​​ദ്ധി​​യു​​ടെ തേ​​ജ​​സാ​​ർ​​ന്ന മു​​ഖം: മാ​​ർ പ​​വ്വ​​ത്തി​​ൽ
ച​ങ്ങ​നാ​ശേ​രി: രാ​ഷ്‌​ട്രീ​യ​​ത്തി​​ൽ സൗ​​മ്യ​​ത​​യു​​ടെ​​യും സം​​ശു​​ദ്ധി​​യു​​ടെ​​യും തേ​​ജ​​സാ​​ർ​​ന്ന മു​​ഖ​​മാ​​യി​​രു​​ന്നു സി.​​എ​​ഫ്. തോ​​മ​​സി​​ന്‍റേ​​ത്.
അ​​ധ്യാ​​പ​​ക​​നെ​​ന്ന നി​​ല​​യി​​ലും കേ​​ര​​ള ക​​ത്തോ​​ലി​​ക്കാ സ്റ്റു​​ഡ​​ൻ​​സ് ലീ​​ഗി​​ന്‍റെ സം​​സ്ഥാ​​ന സെ​​ക്ര​​ട്ട​​റി എ​​ന്ന നി​​ല​​യി​​ലും രാ​ഷ്‌​ട്രീ​യ പ്ര​​വ​​ർ​​ത്ത​​ക​​ൻ, നി​​യ​​മ​​സ​​ഭാ സാ​​മാ​​ജി​​ക​​ൻ, സം​​സ്ഥാ​​ന മ​​ന്ത്രി എ​​ന്നീ നി​​ല​​ക​​ളി​​ലും അ​​ദേ​ഹം ചെ​​യ്ത സേ​​വ​​ന​​ങ്ങ​​ളെ ആ​​ദ​​ര​​പൂ​​ർ​​വം അ​​നു​​സ്മ​​രി​​ക്കു​​ന്നു.
സി.​​എ​​ഫ്. തോ​​മ​​സ് മി​​ക​​ച്ച സം​​ഘാ​​ട​​ക​​നാ​​യി​​രു​​ന്നു. ഒ​​പ്പം ഒ​​രു ന​​ല്ല പ്ര​​ഭാ​​ഷ​​ക​​നും. ത​​ന്നെ എ​​തി​​ർ​​ക്കു​​ന്ന​​വ​​രെ​​യും ചേ​​ർ​​ത്ത് പി​​ടി​​ച്ചു മു​​ന്പോ​​ട്ടു പോ​​കു​​ന്ന സ​​ഹ​​വ​​ർ​​ത്വ​​ത്തി​​ന്‍റെ രാ​​ഷ്‌​ട്രീ​യ ശൈ​​ലി​​യാ​​യി​​രു​​ന്നു അ​​ദേ​ഹ​​ത്തി​​ന്‍റേ​ത്.
സാ​​മൂ​​ഹി​​ക​ -സാം​​സ്കാ​​രി​​ക​ -വി​​ദ്യാ​​ഭ്യാ​​സ രം​​ഗ​​ങ്ങ​​ളി​​ൽ അ​ദേ​​ഹം ന​​ൽ​​കി​​യ സം​​ഭാ​​വ​​ന​​ക​​ൾ എ​​ക്കാ​​ല​​വും അ​​നു​​സ്മ​​രി​​ക്ക​​പ്പെ​​ടും.