കോ​വി​ഡ് ബാ​ധി​ത​ര്‍​ക്ക് ഗൃ​ഹ​നി​രീ​ക്ഷ​ണം: വ്യാപകമാക്കുമെന്ന് ഡി​എം​ഒ ‌
Tuesday, September 29, 2020 10:32 PM IST
‌പ​ത്ത​നം​തി​ട്ട: രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളി​ല്ലാ​ത്ത കോ​വി​ഡ് ബാ​ധി​ത​ര്‍​ക്ക് വീ​ടു​ക​ളി​ല്‍ നി​രീ​ക്ഷ​ണം അ​നു​വ​ദി​ച്ച​തി​നു​ശേ​ഷം ജി​ല്ല​യി​ല്‍ ഇ​തി​നു ത​യാ​റാ​യ​വ​രു​ടെ എ​ണ്ണം ആ​യി​ര​ത്തോ​ട​ടു​ക്കു​ന്ന​താ​യി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ.​എ.​എ​ല്‍. ഷീ​ജ അ​റി​യി​ച്ചു.
കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം ദി​നം​പ്ര​തി കൂ​ടി​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​ത് സ്വാ​ഗ​താ​ര്‍​ഹ​മാ​ണ്. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രാ​യി​രു​ന്നു ഇ​തി​ന് ത​യാ​റാ​യ​ത്. ഇ​പ്പോ​ള്‍ എ​ല്ലാ വി​ഭാ​ഗ​ത്തി​ലും​പെ​ട്ട രോ​ഗ​ബാ​ധി​ത​ര്‍ വീ​ടു​ക​ളി​ല്‍ ത​ന്നെ താ​മ​സി​ച്ച് ചി​കി​ത്സാ​കാ​ലം പൂ​ര്‍​ത്തി​യാ​ക്കു​ന്ന​തി​ന് ത​യാ​റാ​കു​ന്നു​ണ്ട്.150 ഓ​ളം പേ​ര്‍ ഇ​തി​നോ​ട​കം വീ​ടു​ക​ളി​ല്‍ ത​ന്നെ താ​മ​സി​ച്ച് ചി​കി​ത്സാ​കാ​ലം പൂ​ര്‍​ത്തി​യാ​ക്കി ക​ഴി​ഞ്ഞു. ‌
മാ​ന​ദ​ണ്ഡ​ങ്ങ​ള്‍​ക്ക​നു​സ​രി​ച്ച് മാ​ത്ര​മേ ഗൃ​ഹ​നി​രീ​ക്ഷ​ണം അ​നു​വ​ദി​ക്കു​ക​യു​ള​ളൂ. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ഇ​ല്ലാ​ത്ത​വ​ര്‍​ക്കും മ​റ്റ് ഗു​രു​ത​ര രോ​ഗ​ങ്ങ​ളി​ല്ലാ​ത്ത​വ​ര്‍​ക്കും നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍​ക്ക​നു​സൃ​ത​മാ​യി വീ​ടു​ക​ളി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യാം. ഇ​വ​രു​ടെ വി​വ​ര​ങ്ങ​ള്‍ ദി​വ​സ​വും പ്ര​ദേ​ശ​ത്തെ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍ വി​ല​യി​രു​ത്തും.
മ​തി​യാ​യ സൗ​ക​ര്യ​ങ്ങ​ളു​ള​ള വീ​ടു​ക​ളി​ലേ ഹോം ​ഐ​സൊ​ലേ​ഷ​ന്‍ അ​നു​വ​ദി​ക്കൂ. ഇ​തി​നു​ള​ള മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ളും ആ​രോ​ഗ്യ​വ​കു​പ്പ് പു​റ​ത്തി​റ​ക്കി​യി​ട്ടു​ണ്ട്. നി​രീ​ക്ഷ​ണ​ത്തി​ന് തെ​ര​ഞ്ഞെ​ടു​ത്ത വീ​ട്ടി​ല്‍ ടെ​ലി​ഫോ​ണ്‍, മ​റ്റ് അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്ക​ണം. രോ​ഗി​യെ പ​രി​ച​രി​ക്കു​ന്ന​തി​നാ​യി കു​ടും​ബാം​ഗ​മോ, ആ​രോ​ഗ്യ​മു​ള​ള ഒ​രാ​ളോ ഉ​ണ്ടാ​യി​രി​ക്ക​ണം. സ​ന്ദ​ര്‍​ശ​ക​രെ അ​നു​വ​ദി​ക്ക​രു​ത്. പ്രാ​യാ​ധി​ക്യം ഉ​ള​ള​വ​ര്‍, ഗു​രു​ത​ര രോ​ഗ​മു​ള​ള​വ​ര്‍, കു​ഞ്ഞു​ങ്ങ​ള്‍, ഗ​ര്‍​ഭി​ണി​ക​ള്‍ തു​ട​ങ്ങി​യ​വ​രു​മാ​യി സ​മ്പ​ര്‍​ക്ക​ത്തി​ല്‍ വ​ര​രു​ത്. ‌
രോ​ഗി​യും പ​രി​ച​രി​ക്കു​ന്ന​വ​രും നി​ര്‍​ബ​ന്ധ​മാ​യും മൂ​ന്നു​പാ​ളി മാ​സ്‌​ക് ധ​രി​ക്ക​ണം.
സാ​മൂ​ഹി​ക അ​ക​ല​വും പാ​ലി​ക്ക​ണം. കൈ​ക​ള്‍ ഇ​ട​യ്ക്കി​ടെ സോ​പ്പും വെ​ള​ള​വും ഉ​പ​യോ​ഗി​ച്ച് ക​ഴു​ക​ണം. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ സ്വ​യം വി​ല​യി​രു​ത്തി ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രെ അ​റി​യി​ക്ക​ണം.
ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍ വി​ളി​ക്കു​മ്പോ​ള്‍ കൃ​ത്യ​മാ​യ മ​റു​പ​ടി ന​ല്‍​ക​ണം. പോ​ഷ​ക സ​മൃ​ദ്ധ​മാ​യ ആ​ഹാ​രം ക​ഴി​ക്ക​ണം. ധാ​രാ​ളം ചൂ​ടു വെ​ള​ള​വും മ​റ്റ് പാ​നീ​യ​ങ്ങ​ളും കു​ടി​ക്ക​ണം.
വ​സ്ത്ര​ങ്ങ​ളും മു​റി​യും സ്വ​യം വൃ​ത്തി​യാ​ക്ക​ണം. മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ നി​ര്‍​ദേ​ശി​ക്കു​ന്ന ദി​വ​സ​ത്തി​ല്‍ ആ​ന്‍റി​ജ​ന്‍ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക​ണം എ​ന്നീ നി​ര്‍​ദേ​ശ​ങ്ങ​ളാ​ണ് ഗൃ​ഹ​ചി​കി​ത്സ​യ്ക്ക് വി​ധേ​യ​രാ​കു​ന്ന​വ​ര്‍​ക്ക് ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. ‌
മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ നി​ര്‍​ദേ​ശി​ക്കു​ന്ന ദി​വ​സ​ത്തി​ന് മു​ന്പ് ഗൃ​ഹ​നി​രീ​ക്ഷ​ണ​ത്തി​ലി​രി​ക്കു​ന്ന വ്യ​ക്തി യാ​തൊ​രു കാ​ര​ണ​വ​ശാ​ലും പു​റ​ത്തി​റ​ങ്ങാ​ന്‍ പാ​ടി​ല്ലെ​ന്നും ഡി​എം​ഒ അ​റി​യി​ച്ചു.
എ​ന്തെ​ങ്കി​ലും ബു​ദ്ധി​മു​ട്ടു​ക​ള്‍ ഉ​ണ്ടാ​യാ​ല്‍ അ​താ​ത് പ്ര​ദേ​ശ​ത്തെ ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലെ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍, ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍, ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലെ ക​ണ്‍​ട്രോ​ള്‍ റൂം, ​ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സി​ലെ ക​ണ്‍​ട്രോ​ള്‍ റൂം ​എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് വി​ളി​ക്കാം. ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സി​ലെ ക​ണ്‍​ട്രോ​ള്‍ റൂം ​ന​മ്പ​ര്‍ - 0468 2228220. ‌